scorecardresearch

കഥക് ആചാര്യൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു

രാജ്യം രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ച കലാകാരനാണ് പണ്ഡിറ്റ് ബിർജു മഹാരാജ്

രാജ്യം രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ച കലാകാരനാണ് പണ്ഡിറ്റ് ബിർജു മഹാരാജ്

author-image
WebDesk
New Update
Birju Maharaj, pandit Birju Maharaj, Birju Maharaj passes away, Birju Maharaj dead, Birju Maharaj kathak dancer, kathak dancer pandit Birju Maharaj, kathak, ie malayalam

ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന കഥക് ആചാര്യന്മാരിലൊരാളായ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച രാത്രിയിലായിരുന്നു അന്ത്യമെന്ന് ഡിഡി ന്യൂസ് റിപ്പോർട്ട് ചെയ്തു. 83 വയസ്സായിരുന്നു.

Advertisment

രാജ്യം രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ച കലാകാരനാണ് പണ്ഡിറ്റ് ബിർജു മഹാരാജ്.1937 ഫെബ്രുവരി നാലിന് അറിയപ്പെടുന്ന കഥക് നൃത്ത കുടുംബത്തിലായിരുന്നു ജനനം. ബ്രിജ് മോഹൻ നാഥ് മിശ്ര എന്നായിരുന്നു ആദ്യ പേര്.

കഥക് നർത്തകൻ എന്ന നിലയിൽ നിരവധി നേട്ടങ്ങൾ നേടിയ ആളാണ് പണ്ഡിറ്റ് ബിർജു മഹാരാജ്. അതിനൊപ്പം തന്നെ ഒരു മികച്ച ഗായകനും കവിയും ചിത്രകാരനുമായിരുന്നു അദ്ദേഹം.

Also Read: പരിസ്ഥിതിപ്രവർത്തകൻ പ്രൊഫ. എം.കെ. പ്രസാദ് അന്തരിച്ചു

Obituary

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: