/indian-express-malayalam/media/media_files/uploads/2021/10/kashmir-encounter-1200-1.jpg)
പ്രതീകാത്മക ചിത്രം
ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ബുധനാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) ടെററിസ്റ്റ് കമാൻഡറായ ഭീകര നേതാവ് ഷാം സോഫി കൊല്ലപ്പെട്ടു.
ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോറയിലെ ത്രാൽ പ്രദേശത്തുള്ള തിൽവാണി മൊഹല്ല വഗ്ഗാദിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചതോടെ സേന അവിടെ വളയുകയും തിരച്ചിൽ നടത്തുകയും ചെയ്യുകയായിരുന്നെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്ന് ഏറ്റുമുട്ടലുണ്ടായെന്നും സൈന്യം തിരിച്ചടിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായും ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊല്ലപ്പെട്ട ഭീകരൻ ജെഇഎം കമാൻഡർ ആയിരുന്ന ഷാം സോഫിയാണെന്ന് തിരിച്ചറിഞ്ഞതായി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (കശ്മീർ) വിജയ് കുമാർ പറഞ്ഞു.
"മുൻ ജെഇഎം കമാൻഡർ, ഭീകരവാദി ഷാം സോഫി ത്രാലിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു," ഐജിപി കശ്മീർ സോൺ പോലീസിന്റെ ട്വിറ്റർ ഹാൻഡിലിൽ പറയുന്നു.
Also Read: ഇന്ത്യ-ചൈന പതിമൂന്നാം സൈനികതല ചർച്ച പരാജയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.