scorecardresearch

ഹിജാബ്: ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചിലേക്ക്; പ്രതിഷേധങ്ങള്‍ക്ക് പൊലീസ് വിലക്ക്

ബെംഗളൂരു നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 200 മീറ്റര്‍ ചുറ്റളവില്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും ഒത്തുചേരലും പൊലീസ് രണ്ടാഴ്ചത്തേക്ക് നിരോധിച്ചു

ബെംഗളൂരു നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 200 മീറ്റര്‍ ചുറ്റളവില്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും ഒത്തുചേരലും പൊലീസ് രണ്ടാഴ്ചത്തേക്ക് നിരോധിച്ചു

author-image
WebDesk
New Update
Hijab ban, Karnataka High Court, BJP

ബെംഗളുരു: കര്‍ണാടകയിലെ ചില കോളേജുകളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള വിദ്യാര്‍ഥികളുടെ ഹര്‍ജികള്‍ ഹൈക്കോടതി വിശാല ബെഞ്ചിന് വിട്ടു. ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിച്ച കോടതി തുടര്‍വാദത്തിനായി ഇന്നത്തേക്കു മാറ്റിയിരുന്നു. തുടര്‍ന്നാണ് വിശാല ബഞ്ചിനു വിട്ടത്.

Advertisment

അതിനിടെ, ബെംഗളൂരു നഗരത്തിലെ സ്‌കൂളുകള്‍, പ്രീ യൂണിവേഴ്‌സിറ്റി കോളജുകള്‍, ഡിഗ്രി കോളജുകള്‍, സമാനമായ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ 200 മീറ്റര്‍ ചുറ്റളവില്‍ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും പ്രകടനങ്ങളും ഒത്തുചേരലും പൊലീസ് രണ്ടാഴ്ചത്തേക്ക് നിരോധിച്ചു. ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥികളോടും ജനങ്ങളോടും ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കവെ കോടതി അഭ്യര്‍ത്ഥിച്ചിരുന്നു.

ഹിജാബ് വിവാദം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും മൂന്നു ദിവസത്തേക്ക് അടച്ചിരിക്കുകയാണ്. ''സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും സ്‌കൂള്‍, കോളജ് മാനേജ്‌മെന്റുകളോടും കര്‍ണാടകയിലെ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. അടുത്ത മൂന്നു ദിവസത്തേക്ക് എല്ലാ ഹൈസ്‌കൂളുകളും കോളജുകളും അടച്ചിടാന്‍ ഉത്തരവിട്ടിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,'' മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്നലെ പറഞ്ഞു.

Also Read: ഹിജാബ് വിലക്കും മത, വസ്ത്രധാരണ സ്വാതന്ത്ര്യവും: മുന്‍ കോടതി വിധികളെന്ത്?

Advertisment

ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് ഉഡുപ്പി സര്‍ക്കാര്‍ ജൂനിയര്‍ കോളേജിലെ ചില വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 25 അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ് ഹിജാബ് നിരോധനമെന്ന് ചൂട്ടിക്കാട്ടിയാണു വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്.

ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് ഉഡുപ്പി സര്‍ക്കാര്‍ ജൂനിയര്‍ കോളേജിലെ ചില വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 25 അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ് നിരോധനമെന്ന് വിദ്യാര്‍ത്ഥികളുടെ വാദം. ഈ അധ്യയന വര്‍ഷത്തേക്കുള്ള യൂണിഫോം സംബന്ധിച്ച മാനദണ്ഡങ്ങളില്‍ തല്‍സ്ഥിതി നിലനിര്‍ത്താന്‍ കോളേജുകള്‍ക്കു നിര്‍ദേശം നല്‍കിക്കൊണ്ട് ഫെബ്രുവരി സഞ്ചിനു സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. മതം ആചരിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ മൗലികാവകാശത്തെ ലംഘിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് ക്ലാസ് മുറികളില്‍ ഹിജാബ് നിരോധിക്കാനുള്ള ചില കോളേജുകളുടെ നീക്കത്തെ ന്യായീകരിക്കുന്നതായിരുന്നു സര്‍ക്കുലര്‍.

അതിനിടെ, എന്ത് ധരിക്കണമെന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ബിക്കിനിയായാലും ഘൂംഘാട്ടായാലും ജീന്‍സായാലു ഹിജാബായാലും എന്ത് ധരിക്കണമെന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യമാണ്. ഈ അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

Read More: ‘എന്ത് ധരിക്കണം എന്നത് സ്ത്രീയുടെ അവകാശം’; ഹിജാബ് വിവാദത്തില്‍ പ്രിയങ്ക ഗാന്ധി

Students Religious Sentiments Protest Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: