scorecardresearch

വൈറലായ വാക്സിനേഷൻ വീഡിയോ വ്യാജം; വിശദീകരണവുമായി കർണാടക ആരോഗ്യ മന്ത്രി

43 സെക്കൻഡ് ദൈർഘ്യമുളള വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തത്

43 സെക്കൻഡ് ദൈർഘ്യമുളള വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തത്

author-image
WebDesk
New Update
vaccine, fake video, ie malayalam

ബെംഗളൂരു: വൈറലായ വാക്സിനേഷൻ വീഡിയോയിൽ വിശദീകരണവുമായി കർണാടക ആരോഗ്യ മന്ത്രി. ''ആരോഗ്യപ്രവർത്തകർ ആദ്യമേ വാക്സിൻ എടുത്തിരുന്നു. ഫൊട്ടോഗ്രാഫർമാരുടെ ആവശ്യപ്രകാരമാണ് വീണ്ടും വാക്സിൻ എടുക്കുന്നതായി പോസ് ചെയ്തത്. ഇത് വിവാദമാക്കേണ്ടതില്ല,'' ആരോഗ്യമന്ത്രി ഡോ.സുധാകർ പറഞ്ഞു.

Advertisment

തുംകൂറിൽ നടന്ന വാക്സിൻ വിതരണത്തിൽ രണ്ടു ആരോഗ്യപ്രവർത്തകർ വാക്സിൻ സ്വീകരിക്കുന്നതായി അഭിനയിക്കുന്ന വീഡിയോ വൈറലായിരുന്നു. 43 സെക്കൻഡ് ദൈർഘ്യമുളള വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തത്. ബിജെപി സർക്കാരിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ അംഗങ്ങളും വീഡിയോ ഷെയർ ചെയ്തിരുന്നു.

വീഡിയോ വൈറലായതോടെ വാക്സിനേഷൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകരായ ഡോ.എം.രജനിയും തുംകൂർ ജില്ലാ ആരോഗ്യ ഓഫീസറായ നാഗേന്ദ്രപ്പയും വിശദീകരണവുമായി രംഗത്തെത്തി. ''പോർട്ടലിൽ റജിസ്റ്റർ ചെയ്ത ഞാൻ ജനുവരി 16 ന് വാക്സിൻ സ്വീകരിച്ചു. ചില ഫൊട്ടോഗ്രാഫർമാരുടെ അഭ്യർഥനപ്രകാരമാണ് വീണ്ടും വാക്സിൻ എടുക്കുന്നതായി പോസ് ചെയ്തത്. ആളുകൾ ഇത്തരത്തിൽ അപവാദങ്ങൾ പ്രചരിപ്പിക്കരുത്,'' ഡോ.രജനി പറഞ്ഞു.

Read More: മുംബൈ ആസാദ് മൈതാനിയിൽ ഒത്തുകൂടി ആയിരക്കണക്കിന് കർഷകർ; ചിത്രങ്ങൾ

മീഡിയക്കാർ വളരെ തിടുക്കത്തിലായിരുന്നു. ഞങ്ങൾ വാക്സിൻ സ്വീകരിക്കുന്ന ചിത്രങ്ങൾ അവർക്ക് പകർത്താനായില്ല. അവരുടെ ആവശ്യപ്രകാരമാണ് വീണ്ടും പോസ് ചെയ്തത്. അത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടുവെന്ന് നാഗേന്ദ്രപ്പ പറഞ്ഞു.

Read in English: Karnataka health minister clarifies after video of ‘fake vaccination’ goes viral

Covid Vaccine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: