scorecardresearch

Karnataka Exit Poll 2023 Result: ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം; ജെഡിഎസ് നിര്‍ണായകമാകും

കൂടുതല്‍ എക്സിറ്റ് പോള്‍ ഫലങ്ങളിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പ്രവചനം

കൂടുതല്‍ എക്സിറ്റ് പോള്‍ ഫലങ്ങളിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പ്രവചനം

author-image
WebDesk
New Update
Karnataka Exit Poll, News

കൂടുതല്‍ എക്സിറ്റ് പോള്‍ ഫലങ്ങളിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പ്രവചനം

Karnataka Assembly Election, Exit Poll 2023 Result: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സംസ്ഥാനത്തെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

Advertisment

2018 തിരഞ്ഞെടുപ്പിന് സമാനമായി ഒരു പാര്‍ട്ടിയും കേവല ഭൂരിപക്ഷം മറികടക്കില്ലെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. തുടര്‍ച്ചയായ രണ്ടാം വട്ടവും ജെഡിഎസ് സര്‍ക്കാര്‍ രൂപികരണത്തില്‍ നിര്‍ണായക പങ്കുവഹിക്കും.

ടൈംസ് നൗ - ഇടിജി എക്സിറ്റ് പോള്‍ ഫലത്തില്‍ കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. 113 എന്ന മാജിക്ക് സംഖ്യ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. ബിജെപി 85 സീറ്റിലേക്ക് ഒതുങ്ങുമെന്നും ജെഡിഎസിന് 23 സീറ്റുകള്‍ ലഭിക്കുമെന്നുമാണ് എക്സിറ്റ് പോള്‍ പറയുന്നത്.

ജന്‍ കി ബാത്ത് എക്സിറ്റ് പോള്‍ ഫലം ബിജെപിക്ക് മേല്‍ക്കൈ സ്ഥാപിക്കാനാകുമെന്നാണ് പ്രവചിക്കുന്നത്. 94-117 സീറ്റ് വരെ ബിജെപി നേടും. കോണ്‍ഗ്രസിന്റെ സീറ്റുനില 91-106 എന്നിങ്ങനെയാണ്. ജെഡിഎസ് 14-24 സീറ്റുകളും നേടും. മറ്റുള്ളവര്‍ 0-2 സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നുമാണ് പ്രവചനം.

Advertisment

എബിപി - സി വോട്ടര്‍ എക്സിറ്റ് പോള്‍ ഫലങ്ങളിലും മുന്‍തൂക്കം കോണ്‍ഗ്രസിനാണ്. 100 മുതല്‍ 112 സീറ്റില്‍ വരെ കോണ്‍ഗ്രസ് വിജയം നേടും. ജെഡിഎസ് 21-29 സീറ്റുവരെ നേടിയേക്കും. അതേസമയം ബിജെപിക്ക് മൂന്നക്കം (83-95) കടക്കാനാകില്ലെന്നും എക്സിറ്റ് പോളില്‍ പറയുന്നു.

സീ ന്യൂസ് മെട്രിസ് എക്സിറ്റ് പോളും കോണ്‍ഗ്രസിനാണ് സാധ്യത കല്‍പ്പിക്കുന്നത്. 103-118 മണ്ഡലങ്ങളില്‍ വരെ കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് പ്രവചനം. ബിജെപി 79 മുതല്‍ 94 സീറ്റുവരെ നേടും. ജെഡിഎസ് 25-33, മറ്റുള്ളവര്‍ 2-5 എന്നിങ്ങനെയാണ് ഫലം.

ടിവി9 ഭാരത് വര്‍ഷ് - പോള്‍സ്ട്രാറ്റ് എക്സിറ്റ് പോളിലും ബിജെപി പിന്നോട്ടാണ്. മൂന്നക്കത്തില്‍ നിന്ന് ബിജെപി താഴേക്ക് പോകുമെന്നാണ് പ്രവചനം. 88 മുതല്‍ 98 സീറ്റ് വരെ ബിജെപി നേടും. കോണ്‍ഗ്രസിന്റെ സീറ്റുനില 99-109 ആണ്. ജെഡിഎസ് 21-16, മറ്റുള്ളവര്‍ 0-4.

പി മാര്‍ക്യു - റിപ്പബ്ലിക്ക് എക്സിറ്റ് പോളില്‍ ഇഞ്ചോടിഞ്ചാണ് പോരാട്ടം. ബിജെപി (85-100), കോണ്‍ഗ്രസ് (94-108), ജെഡിഎസ് (24-32), മറ്റുള്ളവര്‍ (2-6).

Karnataka Election Exit Poll

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: