/indian-express-malayalam/media/media_files/uploads/2020/01/Kapil-Sibal.jpg)
കോഴിക്കോട്: പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവകാശമില്ലെന്ന് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍. സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പറഞ്ഞാല്‍ അത് ഭരണഘടനാവിരുദ്ധമാകുമെന്ന് കപില്‍ സിബല്‍ പറഞ്ഞു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനവും കേരളമാണ്. അതിനു പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് കപില്‍ സിബലിന്റെ പ്രസ്താവന.
Read Also: മമ്മൂട്ടിയുടെ തോളില്‍ ദുല്‍ഖര്‍, പ്രണവിന് മുത്തം നല്‍കി മോഹന്‍ലാല്‍; ഹൃദയം തൊടും ഈ വീഡിയോ
"പൗരത്വ നിയമം പാസായാല്‍ ഒരു സംസ്ഥാനത്തിനും അത് നടപ്പാക്കില്ല എന്ന് പറയാന്‍ സാധിക്കില്ല. അത് സാധ്യമായ കാര്യമല്ല. മാത്രമല്ല, അത് ഭരണഘടനാവിരുദ്ധമാകുകയും ചെയ്യും. നിങ്ങള്‍ക്ക് അതിനെ എതിര്‍ക്കാം. നിയമസഭയില്‍ പ്രമേയം പാസാക്കാം. നിയമം പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാം. എന്നാൽ, നിയമം നടപ്പാക്കില്ലെന്ന് പറയുന്നത് കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കും." കപില്‍ സിബല്‍ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്‌തിരിക്കുന്നു.
അതേസമയം, പൗരത്വ നിയമം നടപ്പാക്കാൻ കേന്ദ്ര സർക്കാർ 10 വലിയ കള്ളങ്ങളാണ് രാജ്യത്തോട് പറഞ്ഞതെന്ന് കപിൽ സിബൽ യുഡിഎഫ് സംഘടിപ്പിച്ച മലബാർ മേഖലാ ബഹുജന റാലിയിൽ പറഞ്ഞു. പൗരൻമാരെ സംരക്ഷിക്കുകയെന്ന ബാധ്യത നിറവേറ്റാതെ അവരെ കായികമായി നേരിടുകയാണ് സർക്കാർ ചെയ്യുന്നത്. ഊണിലും ഉറക്കത്തിലും പാക്കിസ്ഥാനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ എന്നിവയൊന്നും ശ്രദ്ധിക്കാൻ സമയമില്ലെന്നും സിബൽ കുറ്റപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.