/indian-express-malayalam/media/media_files/uploads/2019/08/Kannan-Gopinathan-1.jpg)
മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരംചെയ്യാന്‍ മറൈന്‍ ഡ്രൈവിലേക്കെത്തിയ മുന്‍ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. പൊലീസ് സ്റ്റേഷനിലേക്ക് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് കണ്ണന്‍ ഗോപിനാഥനെ വിട്ടയച്ചത്. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ കണ്ണന്‍ ഗോപിനാഥനെ തീപ്പന്തവുമേന്തിവന്ന വിദ്യാര്‍ത്ഥികള്‍ തോളിലേറ്റിയാണ് കൊണ്ടുപോയത്.
സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ അമിത്ഷായ്ക്ക് ട്വീറ്റുമായി കണ്ണന്‍ ഗോപിനാഥന്‍ രംഗത്തെത്തി.
"ഇത് വെറും തുടക്കം മാത്രമാണ് മിസ്റ്റര്‍ അമിത്ഷാ, ഈ രാജ്യം നിങ്ങളുടെ മാനസിക നിലവാരത്തെക്കാളും രണ്ടാംകിട വക്ര ബുദ്ധിയ്‌ക്കൊളും മുകളിലാണെന്ന് മനസിലാക്കിക്കൊള്ളൂ," എന്നാണ് കണ്ണൻ ഗോപിനാഥൻ ട്വിറ്ററിൽ കുറിച്ചത്. ഇത് പോരാടേണ്ട പോരാട്ടമാണെന്നും ജയിക്കാനുള്ള പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Araria today. It is just beginning Mr @AmitShah. Understand this country and its strength is beyond your mental comprehension & 2nd grade level crookedness. #Resistance#NoToCAB#NoToNRChttps://t.co/3TlHF6cphGpic.twitter.com/Z4mYVKbKLj
— Kannan Gopinathan (@naukarshah) December 13, 2019
Released. Thanks to so many students who spontaneously turned up at police station. Also thanks to the firebrand student leader @FahadTISS
Love you all. Jai Hind!
This is a fight we shall fight and
This is a fight we shall win!— Kannan Gopinathan (@naukarshah) December 13, 2019
മുംബൈയില്‍ ലോങ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കണ്ണന്‍ ഗോപിനാഥന്‍. അതിനിടെയാണ് അദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്നവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് ഇവരെ വിട്ടയച്ചു. അറസ്റ്റിലായ വിവരം കണ്ണന്‍ ഗോപിനാഥന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുന്നതിനു മുന്‍പേ തന്നെ പൊലീസ് തങ്ങളെ അറസ്റ്റ് ചെയ്തതായി കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ഭരണഘടന വായിക്കാന്‍ പോലും തങ്ങളെ പൊലീസ് അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
Read More: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം: കണ്ണന്‍ ഗോപിനാഥനെ അറസ്റ്റ് ചെയ്തു
Get out and regain your constitutional rights! Else it will be gone forever! https://t.co/kU25QwWDmW
— Kannan Gopinathan (@naukarshah) December 13, 2019
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ നേരത്തെ രാജിവച്ചത്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി സ്വദശിയും 2012 ബാച്ചിലെ ഉദ്യോഗസ്ഥനുമായ കണ്ണൻ ഗോപിനാഥൻ ദാദ്ര നഗര്‍ ഹവേലിയിലെ കലക്ടറുമായിരുന്നു.
‘എനിക്കെന്റെ അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണം. അര ദിവസമെങ്കിൽ അത്രയെങ്കിലും ഞാനായി ജീവിക്കണം. 2019ൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഒരു സംസ്ഥാനത്ത് മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോൾ, ഒരു ജനതയുടെ മുഴുവൻ മൗലികാവകാശങ്ങള്‍ പോലും ലംഘിക്കപ്പെട്ടപ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു എന്ന് നാളെ എന്നോട് ചോദിച്ചാൽ, ഞാനെന്റെ ജോലി രാജിവച്ചു എന്നെങ്കിലും മറുപടി നൽകാൻ എനിക്ക് സാധിക്കണം,’ ഇതായിരുന്നു രാജിക്ക് ശേഷമുള്ള കണ്ണൻ ഗോപിനാഥന്റെ പ്രതികരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.