/indian-express-malayalam/media/media_files/uploads/2021/06/Sanchari-Vijay.jpg)
Sanchari Vijay is in ICU. (Photo: Twitter/SanchariVijay)
Kannada actor Sanchari Vijay: ബൈക്ക് അപകടത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായ കന്നഡ നടൻ സഞ്ചാരി വിജയ് മസ്തിഷ്ക പ്രവർത്തനം നിലയ്ക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതായി ഡോക്ടർമാർ. ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിലാണ് നടന് ഗുരുതര പരുക്കേറ്റത്. അടിയന്തിര മസ്തിഷ്ക ശസ്ത്രക്രിയ നടത്തിയിട്ടും അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിച്ചില്ല. 37 വയസ്സുള്ള വിജയിന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
"വിജയ് ന്യൂറോ ഐസിയുവിൽ എല്ലാ ജീവൻ രക്ഷാ സംവിധാനങ്ങളുടെയും പിന്തുണയോടെ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സ്റ്റേബിള്‍ ആണ്. എന്നാല്‍ ന്യൂറോളജിക്കായി അദ്ദേഹം അബോധാവസ്ഥയിലാണ്. മസ്തിഷ്ക പ്രവർത്തനം നിലച്ചുപോകുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു. ഇത് കണക്കിലെടുത്ത് അദ്ദേഹത്തിന്റെ കുടുംബം മുന്നോട്ട് വന്ന് അവയവ ദാനത്തിന് സമ്മതം നൽകി. പൂർണ്ണമായ ജീവൻ രക്ഷാ സഹായങ്ങളുടെ പിന്തുണ നൽകുന്നത് തുടരും. അവയവ ദാന പ്രോട്ടോക്കോൾ അനുസരിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കും." നടനെ ചികിത്സിക്കുന്ന ഡോക്ടർ അരുൺ നായിക് പ്രസ്താവനയിൽ പറഞ്ഞു.
വിജയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചതായി സഹോദരൻ സിദ്ധേഷ് കുമാർ മാധ്യമങ്ങളെ അറിയിച്ചിരുന്നു. "അദ്ദേഹത്തിന്റെ ബ്രെയിൻ സ്റ്റെം പ്രവർത്തനം പരാജയപ്പെട്ടെന്നും അദ്ദേഹത്തെ പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും ഡോക്ടർമാർ ഞങ്ങളെ അറിയിച്ചു. നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതു പോലെ, അദ്ദേഹം എല്ലായ്പ്പോഴും സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ചു. കോവിഡ് -19 മഹാമാരിയുടെ സമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അദ്ദേഹം സമയം മുഴുവൻ പ്രവർത്തിച്ചു. അതിനാൽ, അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. അത് അദ്ദേഹത്തിന് സമാധാനം നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മരണത്തിലും അദ്ദേഹം സമൂഹത്തെ സഹായിക്കുന്നത് തുടരും. തന്നെ സഹായിക്കാൻ പരമാവധി ശ്രമിച്ച എല്ലാവർക്കും നന്ദി,”നടന്റെ സഹോദരൻ പറഞ്ഞു.
Read More: സുശാന്ത് വിട പറഞ്ഞിട്ട് ഒരു വർഷം; ഇനിയും ബാക്കിയാവുന്ന ചോദ്യങ്ങൾ
Very very disheartening to accept that Sanchari Vijay breathed his last.
— Kichcha Sudeepa (@KicchaSudeep) June 14, 2021
Met him couple of times just bfr this lockdown,,,, all excited about his nxt film,, tats due for release.
Very sad.
Deepest Condolences to his family and friends.
RIP 🙏🏼
"സാഞ്ചാരി വിജയ് ഇനിയില്ല എന്ന് അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഈ ലോക്ക്ഡൗണിൽ അദ്ദേഹത്തെ ഒന്നു രണ്ടുതവണ കണ്ടുമുട്ടിയിരുന്നു. എല്ലാവരും അദ്ദേഹത്തിന്റെ അടുത്ത സിനിമയെക്കുറിച്ച് ആവേശത്തിലായിരുന്നു. വളരെ ദു:ഖകരമാണ് ഇപ്പോഴത്തെ അവസ്ഥ. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഗാധമായ അനുശോചനം നേരുന്നു,” കന്നഡ താരം സുദീപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ബംഗലൂരുവില്‍ സുഹൃത്ത് നവീനുമൊത്ത് ബൈക്കിൽ യാത്ര ചെയ്യവേ വിജയ് ബൈക്ക് ഒരു വൈദ്യുത തൂണിൽ ഇടിച്ച് തെറിച്ചു വീഴുകയായിരുന്നു. നവീന്റെ കാലിന് ഒടിവ് പറ്റുകയും വിജയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ലോക്ക്ഡൗൺ തുടരുന്നതിനിടെ ശനിയാഴ്ച രാത്രി 11:45 ഓടെയാണ് അപകടം. മരുന്ന് വാങ്ങാനായി യാത്ര ചെയ്യുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. നവീനിനെതിരെ കേസെടുത്തിട്ടുണ്ട്.
കർണാടകയിലെ നാടക വേദികളിലെ അറിയപ്പെടുന്ന നടനായിരുന്നു വിജയ്. സിനിമകളിൽ അഭിനയിക്കാൻ തുടങ്ങുന്നതിനു മുമ്പ് അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്ന തിയറ്റർ ട്രൂപ്പിൽ നിന്നാണ് അദ്ദേഹത്തിന് 'സഞ്ചാരി' എന്ന പേര് ലഭിക്കുന്നത്. 'ഞാനു അവനല്ല… അവളു,' 'കില്ലിംഗ് വീരപ്പൻ,' 'നാതിചരാമി' തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനായിരുന്നു.
Read in IE: Kannada actor Sanchari Vijay shows signs of brain failure, family to donate his organs
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.