/indian-express-malayalam/media/media_files/uploads/2020/12/Kamal-Haasan-and-Arya.jpg)
തിരുവനന്തപുരം: തിരുവനന്തപുരം മേയറായി സ്ഥാനമേറ്റ ഇരുപത്തിയൊന്നുകാരി ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് നടനും മക്കൾ നീതി മയ്യം പാർട്ടി സ്ഥാപകനുമായ കമൽഹാസൻ. ആര്യ മേയറായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ കമൽഹാസൻ ആര്യയെ അഭിനന്ദിച്ചത്. 'വളരെ ചെറുപ്രായത്തില്‍ തന്നെ തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനം,' കമൽ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. തമിഴ്‌നാടും മാറ്റത്തിനൊരുങ്ങുകയാണെന്നും കമല്‍ പറഞ്ഞു. നേരത്തെ, നടൻ മോഹൻലാൽ ആര്യയെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.
/indian-express-malayalam/media/media_files/uploads/2020/12/Kamal-Hassan.jpg)
രാജ്യത്തെ തന്നെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ് മുടവന്‍മുഗളില്‍ നിന്നുള്ള കൗണ്‍സിലറായ ആര്യ രാജേന്ദ്രന്‍. 549 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുടവന്‍മുഗൾ ഡിവിൽനിൽ നിന്ന് ആര്യ ജയിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ മേയർ സ്ഥാനത്തെക്ക് ഉയർത്തിക്കാട്ടിയ ജമീല ശ്രീധരനെ മേയറാക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രന് നറുക്ക് വീണത്.
മേയർ തിരഞ്ഞെടുപ്പിൽ 54 വോട്ടുകളാണ് ആര്യയ്‌ക്ക് ലഭിച്ചത്. ആകെ 99 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ ഒരു വോട്ട് അസാധുവായി. ക്വാറന്റെെനിൽ ആയതിനാല്‍ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. എൻഡിഎയുടെ മേയർ സ്ഥാനാർഥി സിമി ജ്യോതിഷിന് 35 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
Read Also: തൊടുപുഴയിൽ അട്ടിമറി, യുഡിഎഫ് സ്വതന്ത്രയുടെ വോട്ട് എൽഡിഎഫിന്; നഗരസഭ ഭരണം പിടിച്ചു
ബാലസംഘം സംസ്ഥാന പ്രസിഡന്റാണ് ആര്യ രാജേന്ദ്രന്‍. എസ്എഫ്‌ഐ സംസ്ഥാന സമിതി അംഗം, സിപിഐഎം കേശവ്‌ദേവ് റോഡ് ബ്രാഞ്ച് കമ്മറ്റി അംഗം എന്നീ നിലകളിലും ആര്യ പ്രവര്‍ത്തിക്കുന്നുണ്ട്. ആള്‍ സെയിന്റ്‌സ് കോളേജിലെ ബിഎസ്‌സി മാത്‌സ് വിദ്യാര്‍ത്ഥിയാണ് ആര്യ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us