/indian-express-malayalam/media/media_files/uploads/2021/08/NEW.jpg)
കാബൂള്‍: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിനു പുറത്തുണ്ടായ ഇരട്ട ചാവേർ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. ആക്രമണത്തില്‍ 95 അഫ്ഗാൻ സ്വദേശികളും 13 അമേരിക്കന്‍ സൈനികരും കൊല്ലപ്പെട്ടതായാണ് അഫ്ഗാൻ, യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. അമേരിക്കന്‍ സൈന്യത്തേയും അവരുടെ അഫ്ഗാന്‍ പങ്കാളികളേയും ലക്ഷ്യം വച്ചായിരുന്നു സ്ഫോടനമെന്ന് ഐഎസ് വ്യക്തമാക്കി. എന്നാല്‍ രണ്ടാമത് നടന്ന സ്ഫോടനത്തെക്കുറിച്ച് പ്രസ്താവനയില്‍ സ്ഥിരീകരണമില്ല.
ബോംബാക്രമണം നടത്തിയ വ്യക്തിക്ക് താലിബാന്‍ ചെക്ക്പോസ്റ്റ് മറികടന്ന് യുഎസ് സൈനികരുടെ അഞ്ച് മീറ്റര്‍ അകലെ വരെ എത്താന്‍ സാധിച്ചതായും ഐഎസ് അവകാശപ്പെടുന്നു. കൊല്ലപ്പെട്ടവരില്‍ താലിബാന്‍ അംഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. അമേരിക്കയുമായി സമാധാന ഉടമ്പടിക്ക് തയാറാകുന്നത് രാജ്യദ്രോഹമായിക്കണ്ടാണ് ഐഎസ് താലിബാനുമായി ഏറ്റുമുട്ടിയത്.
അതേസമയം, കാബൂൾ വിമാനത്താവളത്തില്‍ ഉണ്ടായ ഇരട്ട സ്ഫോടനങ്ങള്‍ നടത്തിയവരോട് അമേരിക്ക ക്ഷമിക്കില്ലെന്നും വേട്ടയാടുമെന്നും പ്രസിഡന്‍ ജോ ബൈഡന്‍ പറഞ്ഞു. സംഭവത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎസിന് തിരിച്ചടി നല്‍കാനുള്ള പദ്ധതി ആവിഷ്കരിക്കാന്‍ ബൈഡന്‍ പെന്റഗണിന് നിര്‍ദേശം നല്‍കിയതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഒഴിപ്പിക്കൽ വിമാന സർവിസുകൾ കാബൂളിൽനിന്ന് ഇന്ന് പുനരാരംഭിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽനിന്ന് സേനയെ പൂർണമായും ഓഗസ്റ്റ് 31നു മുമ്പായി കൂടുതൽ ആക്രമണങ്ങൾ പ്രതീക്ഷിക്കുന്നതായാണ് യുഎസ് പറയുന്നത്. ചാവേർ ബോംബാക്രമണങ്ങളെ ചൈന അതിശക്തമായ ഭാഷയിൽ അപലപിച്ചു.
Also Read: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം; കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us