scorecardresearch

Latest News

കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം; കുട്ടികള്‍ ഉള്‍പ്പെടെ 60 പേര്‍ മരിച്ചു

രണ്ടു സ്‌ഫോടനങ്ങളെങ്കിലും നടന്നതായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗണ്‍ സ്ഥിരീകരിച്ചു

kabul airport news, kabul blast,kabul airport blast, kabul blast news, kabul blast latest news, afghanistan president 2020,afghanistan ki taaja khabar,afghanistan currency name,afghanistan new flag,breaking news,afghanistan singer ghazal,flag of afghanistan,afghanistan population 2021 in crores,sami sadat afghanistan, indian ambassador to afghanistan,afghanistan new name,about taliban and afghanistan,afghanistan vs taliban war 2021,history of afghanistan,taliban,afghanistan,afghanistan news,taliban,india,afghanistan taliban,india afghanistan,afghan,afganistan,latest news,afghanistan latest news,afghanistan population,afghanistan map,taliban news,panjshir,panjshir afghanistan,pakistan,afghanistan taliban news,india news,afghanistan news today,afghanistan live, afghanistan currency, world news, indian express malayalam, ie malayalam
ഫൊട്ടൊ: ടോളോ ന്യൂസ്/ട്വിറ്റർ

ന്യൂഡല്‍ഹി: താലിബാന്റെ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയവരെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നതിനിടെ കാബൂൾ വിമാനത്താവളത്തിനു പുറത്ത് ഇരട്ട സ്‌ഫോടനം. കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 60 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി താലിബാന്‍ ഗാര്‍ഡുകള്‍ക്ക് പരുക്കേറ്റതായും ഉദ്യോഗസ്ഥൻ പറഞ്ഞു.

കാബൂൾ വിമാനത്താവളത്തിന്റെ അബ്ബെ ഗേറ്റിനോട് ചേർന്നുള്ള ബാരൺ ഹോട്ടലിന് സമീപമുണ്ടായ സ്ഫോടനത്തിൽ 52 പേർക്ക് പരുക്കേറ്റതായി താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. പ്രദേശത്ത് രണ്ട് സ്ഫോടനങ്ങൾ നടന്നതായി വക്താവ് സ്ഥിരീകരിച്ചുവെന്ന് അഫ്ഗാൻ മാധ്യമമായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

രണ്ടു സ്‌ഫോടനങ്ങളെങ്കിലും നടന്നതായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗണ്‍ സ്ഥിരീകരിച്ചു.

പരുക്കേറ്റവരില്‍ അമേരിക്കന്‍ സര്‍വീസ് അംഗങ്ങളും ഉള്‍പ്പെടുന്നതായി ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രാരംഭ റിപ്പോര്‍ട്ട് ഉദ്ധരിച്ച അദ്ദേഹം ഇതിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്നും പറഞ്ഞു.അത്യാഹിതം നടന്നതായി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞ അദ്ദേഹം എന്നാല്‍ സംഭവത്തില്‍ എത്ര പേര്‍ ഉള്‍പ്പെട്ടതായോ അവര്‍ ഏതൊക്കെ രാജ്യക്കാരാണെന്നോ അറിയില്ലെന്നും പറഞ്ഞു.

അതേസമയം, മരണസംഖ്യ ഉയര്‍ന്നേക്കുമെന്നു കാബൂളിലെ ബിബിസി സെകുന്ദര്‍ കെര്‍മാനി പറഞ്ഞു. ‘ഓണ്‍ലൈനില്‍ പങ്കുവയ്ക്കുന്ന വീഡിയോകള്‍ മൃതദേഹങ്ങളുടെ കൂമ്പാരങ്ങള്‍ കാണിക്കുന്നു, അതിനാല്‍ മരണസംഖ്യ ഉയരുമെന്ന് പ്രതീക്ഷിക്കുക,”അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്ന ജനക്കൂട്ടത്തിനിടയിലാണ് ഒരു സ്‌ഫോടനം നടന്നതെന്നു സമീപത്ത് കാത്തുനിന്ന അഫ്ഗാന്‍ സ്വദേശി ആദം ഖാന്‍ പറഞ്ഞു. നിരവധി പേര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തതായി തോന്നുന്നുവെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഗ്രൂപ്പാണ് ആക്രമണം നടത്തിയതെന്ന് തീര്‍ച്ചയായും കരുതുന്നതായി ഒരു യുഎസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.

Also Read: കാബൂളിൽ അഫ്ഗാൻ മാധ്യമപ്രവർത്തകനെ താലിബാൻ ആക്രമിച്ചതായി റിപ്പോർട്ടുകൾ

വിമാനത്താവളത്തില്‍ ആക്രമണ സാധ്യതയുണ്ടെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐഎസ് ഭീകരാക്രമണം സംബന്ധിച്ച ‘വളരെ വിശ്വസനീയമായ’ ഭീഷണിയുടെ സാഹചര്യത്തില്‍ കാബൂള്‍ വിമാനത്താവളത്തില്‍നിന്ന് അകന്നു നില്‍ക്കണമെന്നായിരുന്നു അമേരിക്കയുടെയും സഖ്യകക്ഷികളുടെയും അഭ്യര്‍ഥന. അതേസമയം, അന്തിമ തിയതിയായ ഓഗസ്റ്റ് 31നു മുന്‍പ് പരമാവധി ആളുകളെ ഒഴിപ്പിക്കാന്‍ തിടുക്കം കാണിക്കുകയാണ് പാശ്ചാത്യ സേനകള്‍.

കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന ഇരട്ട ചാവേര്‍ ബോംബാക്രമണങ്ങളെ നാറ്റോ തലവന്‍ അപലപിച്ചു. രാജ്യം വിടാന്‍ ശ്രമിക്കുന്ന അഫ്ഗാന്‍കാരെയും അഫ്ഗാനിസ്ഥാനില്‍ നിന്ന് അവരെ ഒഴിപ്പിക്കാനുള്ള സഖ്യങ്ങളുടെ ശ്രമങ്ങളെയും ലക്ഷ്യം വച്ചുള്ള ഭീതി സൃഷ്ടിക്കാനുള്ള ഭീകരാക്രമണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സ്‌ഫോടനം നടന്ന സാഹചര്യത്തിലും കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് ഒഴിപ്പിക്കല്‍ ഫ്‌ളൈറ്റുകള്‍ പറന്നുയരുന്നത് തുടരുന്നതായി ഒരു യുഎസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Afghanistan taliban kabul airport blast

Best of Express