/indian-express-malayalam/media/media_files/uploads/2018/12/scindia-scindia-7591-004.jpg)
ന്യൂഡൽഹി: മധ്യപ്രദേശിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യാൻ ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പറയുന്നതിന്റെ വീഡിയോ വൈറലായതിന് പിറകേ ഈ വിഷയത്തിൽ ജ്യോതിരാദിത്യയെ പരിഹസിച്ച് കോൺഗ്രസ്.
നവംബർ 3 ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ “കൈപ്പത്തി” ചിഹ്നം അമർത്താൻ ജനക്കൂട്ടത്തോട് ജ്യോതിരാദിത്യ ആവശ്യപ്പെടുന്ന ഒരു വീഡിയോയാണ് വൈറലായത്. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ സിന്ധ്യക്ക് നാക്ക് പിഴ സംഭവിച്ച് കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.
ഈ വർഷം മാർച്ചിൽ സിന്ധ്യയും എംഎൽഎമാരും മധ്യപ്രദേശിലെ കമൽനാഥ് മന്ത്രിസഭയിൽനിന്ന് രകാജിവച്ചിരുന്നു.
ബിജെപി സ്ഥാനാർത്ഥി ഇമാർതി ദേവിക്കുവേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് സിന്ധ്യ കോൺഗ്രസ് ചിഹ്നത്തിൽ വോട്ട് ചെയ്യാൻ അബദ്ധവശാൽ ആവശ്യപ്പെടുന്നത്.
सिंधिया जी,
मध्यप्रदेश की जनता विश्वास दिलाती है कि तीन तारीख़ को हाथ के पंजे वाला बटन ही दबेगा। pic.twitter.com/dGJWGxdXad
— MP Congress (@INCMP) October 31, 2020
“… നിങ്ങളുടെ മുഷ്ടി ചുരുട്ടി ഉറപ്പാക്കുക നവംബർ 3 ന് 'കൈപ്പത്തി' ബട്ടൺ അമർത്തി കോൺഗ്ര..." എന്ന് സിന്ധ്യ പറഞ്ഞുപോവുകയും പെട്ടെന്ന് ഇത് തിരുത്തുകയും ചെയ്യനുന്നതാണ് വീഡിയോയിലുള്ളത്. കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞുപോയ വാചകം സിന്ധ്യ പാതിയിൽ വച്ച് തിരുത്തി താമര ബട്ടൺ അമർത്തുക എന്നാക്കി മാറ്റിപ്പറയുന്നതും വീഡിയോയിൽ കേൾക്കാം.
Read More: ബിഹാറിൽ ബിജെപിയുടെ കോവിഡ് വാക്സിൻ വാഗ്ദാനം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
“സിന്ധ്യ ജി, നവംബർ 3 ന് കൈ ചിഹ്നം അടിക്കുമെന്ന് മധ്യപ്രദേശിലെ ജനങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു,” എന്നാണ് സിന്ധ്യയെ ട്രോളി കോൺഗ്രസ് സംസ്ഥാന ഘടകം ഇതിന് മറുപടി നൽകിയത്.
അതേസമയം, തിരഞ്ഞെടുപ്പ് ചട്ട് ലംഘിച്ചതിന് ഇമാർതി ദേവിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ താൽക്കാലിക വിലക്കേർപ്പെടുത്തി. നവംബർ ഒന്നിന് ഒരു ദിവസത്തേക്കാണ് വിലക്ക്.
തന്റെ ഒരു രാഷ്ട്രീയ എതിരാളിയെ “ഭ്രാന്തൻ” എന്ന് വിളിച്ചതിനും അദ്ദേഹത്തിന്റെ കുടുംബത്തിലെ വനിതാ അംഗങ്ങൾക്കെതിരെ മോശം പരാമർശം നടത്തിയതിനും ഇമാർതി ദേവിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച നോട്ടീസ് നൽകിയിരുന്നു. എന്നാൽ ബിജെപി സ്ഥാനാർത്ഥി ഇക്കാര്യം നിഷേധിക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.