scorecardresearch

മോദി സ്‌തുതി; ജസ്റ്റിസ് അരുൺ മിശ്രയ്‌ക്കെതിരെ ബാർ അസോസിയേഷൻ

അരുൺ മിശ്ര നടത്തിയതു പോലുള്ള പ്രസ്‌താവനകൾ ജുഡീഷ്യറിയുടെ നിഷ്‌പക്ഷതയേയും സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്ന് ബാർ അസോസിയേഷൻ പറയുന്നു

അരുൺ മിശ്ര നടത്തിയതു പോലുള്ള പ്രസ്‌താവനകൾ ജുഡീഷ്യറിയുടെ നിഷ്‌പക്ഷതയേയും സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്ന് ബാർ അസോസിയേഷൻ പറയുന്നു

author-image
WebDesk
New Update
Justice Arun Mishra Supreme Court

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി സംസാരിച്ച ജസ്റ്റിസ് അരുൺ മിശ്രയ്‌ക്കെതിരെ സുപ്രീം കോടതി ബാർ അസോസിയേഷനിൽ പ്രമേയം. അന്താരാഷ്ട്ര ജുഡീഷ്യൽ കോൺഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി സംസാരിച്ചതിനെ ബാർ അസോസിയേഷൻ ശക്തമായി അപലപിച്ചു.

Advertisment

അരുൺ മിശ്ര നടത്തിയതു പോലുള്ള പ്രസ്‌താവനകൾ ജുഡീഷ്യറിയുടെ നിഷ്‌പക്ഷതയേയും സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്ന് ബാർ അസോസിയേഷൻ പറയുന്നു. "ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടനയുടെ കീഴിലുള്ള അടിസ്ഥാന ഘടനയാണ്. ഇത്തരം പ്രസ്‌താവനകൾ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കും. ബഹുമാനപ്പെട്ട ജഡ്‌ജിമാർ ഭാവിയിൽ ഇങ്ങനെയുള്ള പ്രസ്‌താവനകൾ നടത്തരുത്. എക്‌സിക്യൂട്ടീവുമായോ ഉന്നത ശ്രേണിയിലുള്ള നേതാക്കളുമായോ ജഡ്‌ജിമാർ വലിയൊരു ബന്ധമോ അടുപ്പമോ കാണിക്കരുത്." ബാർ അസോസിയേഷൻ പ്രസ്‌താവനയിൽ പറയുന്നു.

Read Also: ന്യൂനപക്ഷങ്ങളെ ആക്രമിച്ചാൽ കടുത്തനടപടി: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുള്ള മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്താനായി ഇന്ത്യക്കൊരു സ്വതന്ത്ര ജുഡീഷ്യറിയുണ്ടെന്ന് അഭിമാനത്തോടെ രേഖപ്പെടുത്തുന്നുവെന്നും അത്തരമൊരു സംവിധാനം ജനാധിപത്യ രാഷ്ട്രത്തിന് അനിവാര്യമായതിനാല്‍ അവ നിലനിര്‍ത്താനും ശക്തിപ്പെടുത്താനും ജാഗ്രത ആവശ്യമാണെന്നും പ്രസ്‌താവനയിൽ വ്യക്‌താമാക്കുന്നു.

Advertisment

പ്രധാനമന്ത്രി ബഹുമുഖ പ്രതിഭയാണെന്നാണ് ജസ്റ്റിസ് അരുൺ മിശ്ര നേരത്തെ പറഞ്ഞത്. മോദി ‘രാജ്യാന്തരതലത്തില്‍ പ്രശസ്തി നേടിയ ദര്‍ശകനാ’ണെന്നും ‘ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുമുഖപ്രതിഭ’യാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

സുപ്രീം കോടതിയില്‍ നടന്ന രാജ്യാന്തര ജുഡീഷ്യല്‍ കോണ്‍ഫറന്‍സ് ‘നീതിന്യായ വ്യവസ്ഥയും മാറുന്ന ലോകവും’ ഉദ്ഘാടനച്ചടങ്ങില്‍ നന്ദി പ്രസംഗം നടത്തുകയായിരുന്നു ജസ്റ്റിസ് മിശ്ര. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ സമാനമാണെന്നും മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് നീതിന്യായ വ്യവസ്ഥയ്ക്കു സുപ്രധാനമായ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also: മൂത്രമൊഴിക്കുന്നത് മദ്യം; അപൂര്‍വ രോഗാവസ്ഥയുമായി വയോധിക

"മാന്യമായ മനുഷ്യ അസ്തിത്വം ഞങ്ങളുടെ പ്രധാന ആശങ്കയാണ്. ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭയ്ക്കു നന്ദി. ശ്രീ നരേന്ദ്ര മോദി, അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ പ്രസംഗത്തിന്, അതു ചര്‍ച്ചകള്‍ക്കു തുടക്കമിടുന്നതിലും സമ്മേളനത്തിന്റെ അജന്‍ഡ നിശ്ചയിക്കുന്നതിലും ഉത്തേജകമായി പ്രവര്‍ത്തിക്കും,” ‘സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തി ജസ്റ്റിസ് മിശ്ര പറഞ്ഞു.

Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: