/indian-express-malayalam/media/media_files/uploads/2020/01/jnu-1-2.jpg)
ന്യൂഡൽഹി: ജനുവരി അഞ്ചിന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നടന്ന അക്രമത്തിൽ പങ്കാളിയെന്ന് ആരോപിക്കപ്പെടുന്ന യുവതിയെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം തിരിച്ചറിഞ്ഞു. പെരിയാർ, സബർമതി ഹോസ്റ്റലുകളിലേക്കെത്തിയ മുഖംമൂടി ധരിച്ച പുരുഷന്മാരുടെയും സ്ത്രീകളുടെയും സംഘങ്ങൾ വിദ്യാർത്ഥികളെയും അധ്യാപകരേയും ആക്രമിക്കുകയും. ആക്രമണത്തിൽ 34 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
സംഭവത്തിന്റെ ഒരു വീഡിയോയിൽ, മുഖംമൂടി ധരിച്ച ഒരു യുവതി സബർമതി ഹോസ്റ്റലിനുള്ളിൽ ഒരു വടി ഉപയോഗിച്ച് വിദ്യാർത്ഥികളെയും മറ്റ് രണ്ട് പുരുഷന്മാരെയും ഭീഷണിപ്പെടുത്തുന്നതായി കാണുന്നാം. ഈ യുവതി ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥിനിയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും പേര് വെളിപ്പെടുത്തിയിട്ടില്ല. യുവതി എബിവിപിയിൽ നിന്നുള്ളയാളാണെന്നും അവരുടെ ഫോട്ടോകൾ അക്രമത്തെ തുടർന്ന് ഇടതുപക്ഷ സംഘടനാംഗങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
Read More: ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവർ ജയിലിൽ; ജെഎൻയു വിഷയത്തിൽ അമിത് ഷാ
വീഡിയോയിൽ ചെക്ക് ഷർട്ട് ധരിച്ച യുവതി ഒരു നീല സ്കാർഫ് ഉപയോഗിച്ച് മുഖം മറച്ചിരിക്കുന്നതായി കാണാം. അക്രമി സംഘം വിദ്യാർത്ഥികളെ പിടിച്ചു തള്ളാൻ ശ്രമിക്കുമ്പോൾ, വീഡിയോ ചിത്രീകരിച്ചയാൾ മുഖംമൂടി ധരിച്ച യുവതിയുടെ നേരെ ക്യാമറ ക്യാമറ തിരിച്ച്, “അവൾ ഒരു ജെഎൻയു വിദ്യാർത്ഥിയാണെന്ന് പറയുന്നു, പക്ഷെ അല്ല.. തിരികെ പോകൂ,” എന്ന് പറയുന്നത് കേൾക്കാം.
തുടർന്ന് യുവതിയും രണ്ട് പുരുഷന്മാരും വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നു. വിദ്യാർത്ഥികൾ സഹായത്തിനായി നിലവിളിക്കുമ്പോൾ, മുഖംമൂടി ധരിച്ച യുവതി, “നിങ്ങൾ എന്ത് പറയും?” എന്ന് ചോദിക്കുന്നത് കാണാം. ഒരു ഇടനാഴിയിൽ നിന്ന് ചിത്രീകരിച്ച രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഗ്ലാസ് കഷ്ണങ്ങളും തകർന്ന ഫർണിച്ചറുകളും കാണാം.
സംഭവത്തെ കുറിച്ച് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നത് ഇങ്ങനെ: “അക്രമ സംഭവങ്ങളുടെ ഒരു വീഡിയോയിൽ നിന്ന് ഞങ്ങൾ ആ യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. നോർത്ത് കാമ്പസ് ഭാഗത്താണ് അവർ താമസിക്കുന്നത്. പകൽ ഞങ്ങൾ അവരെ സമീപിച്ചു, പക്ഷേ അവർ വീട്ടിലില്ലായിരുന്നു. അവളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഞങ്ങൾ അവൾക്ക് ഒരു ലീഗൽ നോട്ടീസ് അയയ്‌ക്കുകയും ചോദ്യം ചെയ്യലിനായി വരാൻ ആവശ്യപ്പെടുകയും ചെയ്യും.”
ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ പങ്കും അന്വേഷിക്കുമെന്ന് ശനിയാഴ് പൊലീസ് അറിയിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോകളിൽ നിന്നും ഫോട്ടോകളിൽ നിന്നും കുറച്ച് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. യുവതിയെ ചോദ്യം ചെയ്തുകഴിഞ്ഞാൽ കൂടെയുണ്ടായിരുന്ന രണ്ടുപേരെയും തിരിച്ചറിയാൻ സാധിക്കുമെന്നും പൊലീസ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.