scorecardresearch

'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍': ജെഎന്‍യുവില്‍ സംഘര്‍ഷം, വിദ്യാര്‍ഥികള്‍ക്ക് നേരെ കല്ലേറ്

യൂട്യൂബിലും ട്വിറ്ററിലും ഡോക്യുമെന്ററി പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു ജെഎന്‍യു ക്യാമ്പസില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ തയാറെടുത്തത്.

യൂട്യൂബിലും ട്വിറ്ററിലും ഡോക്യുമെന്ററി പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു ജെഎന്‍യു ക്യാമ്പസില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ തയാറെടുത്തത്.

author-image
WebDesk
New Update
delhi

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ രണ്ട് ഭാഗങ്ങളുള്ള മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി('ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍)യുടെ ആദ്യ എപ്പിസോഡ് പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയിട്ടതിന് അര മണിക്കൂര്‍ മുമ്പ് ഇരുട്ടിലായി സര്‍വകലാശാല ക്യാമ്പസ്. യൂട്യൂബിലും ട്വിറ്ററിലും ഡോക്യുമെന്ററി പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു ജെഎന്‍യു ക്യാമ്പസില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ തയാറെടുത്തത്.

Advertisment

പ്രതിഷേധ സൂചകമായി ഒരു കൂട്ടം വിദ്യാര്‍ഥികള്‍ തങ്ങളുടെ ഫോണുകളിലും ലാപ്ടോപ്പുകളിലും ഡോക്യുമെന്ററിയുടെ ഭാഗങ്ങള്‍ വീക്ഷിച്ചതിന് ശേഷമാണ് അര്‍ധരാത്രിക്ക് ശേഷം വൈദ്യുതി പുനഃസ്ഥാപിച്ചത്. ജെഎന്‍യു വിസി ശാന്തിശ്രീ പണ്ഡിറ്റും സര്‍വകലാശാല റെക്ടര്‍ 1 സതീഷ് ചനാദ്ര ഗാര്‍കോട്ടിയും അഭിപ്രായത്തിന് ലഭ്യമല്ല. അഭിപ്രായം പറയാന്‍ തനിക്ക് അധികാരമില്ലെന്ന് ഡെപ്യൂട്ടി രജിസ്ട്രാര്‍ രവികാന്ത് സിന്‍ഹ പറഞ്ഞു. വൈദ്യുതി തകരാര്‍ കാമ്പസിന്റെ മൂന്നിലൊന്ന് ഭാഗത്തെയും ബാധിച്ചതായി ജെഎന്‍യു വിസിയും യൂണിവേഴ്‌സിറ്റി രജിസ്ട്രാറും പറഞ്ഞു.

അതേസമയം, വൈദ്യുതി വിച്ഛേദിക്കാന്‍ ബോധപൂര്‍വമായ ഒരു ശ്രമവും നടന്നില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നിരുന്നാലും കാമ്പസില്‍ ഇത്രയും നീണ്ട പവര്‍ കട്ട് അസാധാരണമാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ''ഞങ്ങള്‍ക്ക് ഹോസ്റ്റലുകളില്‍ വൈദ്യുതിയോ ഇന്റര്‍നെറ്റോ ഇല്ലായിരുന്നു. ഞങ്ങള്‍ ഞങ്ങളുടെ വാര്‍ഡനെ സമീപിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല,'' ഒരു ബിരുദാനന്തര വിദ്യാര്‍ഥി പ്രതികരിച്ചു. പവര്‍ കട്ട് ഫാക്കല്‍റ്റി ഹൗസിനെയും ബാധിച്ചതായി നിരവധി പ്രൊഫസര്‍മാര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer

Advertisment

കാമ്പസില്‍ നിന്നുള്ള ഒരു വീഡിയോയില്‍, ജെഎന്‍യുഎസ്‌യു പ്രസിഡന്റ് ഐഷേ ഘോഷ് ഒരു ക്യുആര്‍ കോഡുള്ള കടലാസ് വീശുന്നതായി കാണമായിരുന്നു. ''അവര്‍ ഒരു സ്‌ക്രീന്‍ ഷട്ട്ഡൗണ്‍ ചെയ്താല്‍, ഞങ്ങള്‍ നൂറുകണക്കിന് സ്‌ക്രീന്‍ ഓണാക്കും,'' അവര്‍ പറഞ്ഞു. ''ജെഎന്‍യു കശ്മീര്‍ ഫയല്‍സ് പോലുള്ള സിനിമകളുടെ പ്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് ഭരണകൂടത്തില്‍ നിന്ന് ഒരു ഉപദേശവും ലഭിച്ചില്ല. ഇത് ആദ്യമായാണ് സംഭവിക്കുന്നത്. പവര്‍ കട്ട് ഉണ്ടാകുമ്പോഴെല്ലാം അറിയിക്കാറുണ്ടായിരുന്നു, എന്നാല്‍ ഇത്തവണ ഞങ്ങള്‍ക്ക് അറിയിപ്പൊന്നും ലഭിച്ചില്ല'' അവര്‍ കൂട്ടിച്ചേര്‍ത്തു.

രാത്രി 10.30 ഓടെ ഡോക്യുമെന്ററി കാണാന്‍ തടിച്ചുകൂടിയ വിദ്യാര്‍ഥികളുടെ നേരേ കല്ലേറുണ്ടായെങ്കിലും ഇരുട്ടില്‍ അക്രമി സംഘത്തെ കണ്ടെത്താനായില്ല. അക്രമികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. രാത്രി പന്ത്രണ്ടുമണിയോടെയാണ് മാര്‍ച്ച് നടത്തിയത്. എസ്.എഫ്.ഐ., എ.ഐ.എസ്.എഫ്., ഐസ എന്നീ വിദ്യാര്‍ഥി സംഘടനാ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

Jnu Delhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: