scorecardresearch

ജെ എന്‍ യുവില്‍ സംഘര്‍ഷം; രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

കാമ്പസിലെത്തിയ ഡല്‍ഹി പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചുവരികയാണ്

കാമ്പസിലെത്തിയ ഡല്‍ഹി പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചുവരികയാണ്

author-image
WebDesk
New Update
JNU, JNU clashes, JNU students clash, ie malayalam

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല കാമ്പസില്‍ ഇരു വിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്നു വൈകുന്നേരമുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു.

Advertisment

വസന്ത് കുഞ്ച് പ്രദേശത്തെ കാമ്പസിലാണു സംഭവം. കാമ്പസിലെത്തിയ ഡല്‍ഹി പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചുവരികയാണ്. രണ്ടു വിദ്യാര്‍ഥികള്‍ തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണു സംഘര്‍ഷത്തിനു വഴിവച്ചതെന്നു പൊലീസ് പറഞ്ഞു.

കാമ്പസില്‍നിന്നുള്ളതെന്നു കരുതുന്ന ഒരു വീഡിയോയില്‍ വിദ്യാര്‍ഥികള്‍ വടിയുമായി നടക്കുന്നതു കാണുന്നുണ്ട്. ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ആരെയും അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന കാമ്പസിന്റെ ഏതാനും ഗേറ്റുകള്‍ അടച്ചു.

Advertisment

''നര്‍മദ ഹോസ്റ്റലിനു സമീപം വിദ്യാര്‍ഥികള്‍ വഴക്കിടുന്നതായി വൈകിട്ട് അഞ്ചോടെ കോള്‍ ലഭിച്ചു. വ്യക്തിപരമായ പ്രശ്‌നമാണു സംഘര്‍ഷത്തിനു കാരണമായതെന്നു കണ്ടെത്തി. പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ആവശ്യമായ നിയമനടപടി സ്വീകരിച്ചുവരികയാണ്,'' സൗത്ത് വെസ്റ്റ് ഡിസിപി സി മനോജ് പറഞ്ഞു.

ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു, ''വഴക്കിനെക്കുറിച്ച് കോളജില്‍നിന്ന് വിവരം ലഭിച്ചു. രണ്ട് വിദ്യാര്‍ത്ഥികള്‍ വ്യക്തിപരമായ പ്രശ്നത്തിന്റെ പേരിലാണു സംഘര്‍ഷം ആരംഭിച്ചത്. തുടര്‍ന്ന് അവരുടെ സുഹൃത്തുക്കളും ചേര്‍ന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയ ഗ്രൂപ്പുകളോ രാഷ്ട്രീയമോ ഇതിലില്ല,'' മറ്റൊരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Students Jnu Delhi Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: