scorecardresearch

ജെഎന്‍യുവിലെ സെര്‍വര്‍ തകരാറിലാക്കി; എസ്എഫ്‌ഐക്കെതിരെ ഡല്‍ഹി പൊലീസ്

ജെഎന്‍യുവിലെ അക്രമ സംഭവങ്ങളില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു

ജെഎന്‍യുവിലെ അക്രമ സംഭവങ്ങളില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു

author-image
WebDesk
New Update
ജെഎന്‍യുവിലെ സെര്‍വര്‍ തകരാറിലാക്കി; എസ്എഫ്‌ഐക്കെതിരെ ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ അക്രമ സംഭവങ്ങളില്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ (എസ്എഫ്‌ഐ) കുറ്റപ്പെടുത്തി ഡല്‍ഹി പൊലീസ്. ജനുവരി മൂന്നിന് എസ്എഫ്‌ഐയും മറ്റ് മൂന്ന് സംഘടനകളും ചേര്‍ന്ന് ജെഎന്‍യുവിലെ സെര്‍വര്‍ തകരാറിലാക്കിയെന്നും യൂണിവേഴ്‌സിറ്റിയിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇതിലൂടെ താറുമാറായെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു. ജെഎന്‍യു അക്രമ സംഭവങ്ങളെ കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു ഡല്‍ഹി പൊലീസ് പിആര്‍ഒ.

Advertisment

Read Also: പ്രധാനമന്ത്രിയുടെ ബജറ്റ് യോഗങ്ങൾ അതിസമ്പന്നർക്കായി; മോദിക്കെതിരെ രാഹുൽ ഗാന്ധി

ജെഎന്‍യുവിലെ അക്രമ സംഭവങ്ങളില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, സംഭവത്തെ കുറിച്ച് നിരവധി തെറ്റായ വിവരങ്ങളാണ് പലയിടത്തും പ്രചരിക്കുന്നതെന്നും പൊലീസ് പറയുന്നു. അക്രമങ്ങള്‍ നടത്തിയവരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വെളിപ്പെടുത്തി. ഇതുവരെ ആരെയും പിടികൂടിയിട്ടില്ലെന്നും ഉടന്‍ പ്രതികളെ പുറത്തുകൊണ്ടുവരുമെന്നും പൊലീസ് വ്യക്തമാക്കി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒൻപത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Read Also: കോഹ്‌ലിയും സ്‌മിത്തുമല്ല; ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാമനെ തെരഞ്ഞെടുത്ത് മാർക്ക് വോ

Advertisment

അതേസമയം, ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികളും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പ്രതിനിധികളുമായി നടന്ന ചര്‍ച്ച വിജയകരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെഎൻയുവിൽ ജനുവരി 13 മുതൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വൈസ് ചാൻസലർ ജഗദേഷ് കുമാർ പറഞ്ഞു.

Sfi Jnu Abvp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: