/indian-express-malayalam/media/media_files/uploads/2020/01/JNU-march.jpg)
ന്യൂഡൽഹി: ജെഎൻയു അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും പ്രകാശ് കാരാട്ടിന്റെയും നേതൃത്വത്തിൽ നടന്ന ജെഎൻയു പൂർവ വിദ്യാർഥികളുടെ മാർച്ച് ഡൽഹി പൊലീസ് തടഞ്ഞു. സർവകലാശാലയുടെ പ്രധാന കവാടത്തിലെത്തിയപ്പോഴാണ് മാർച്ച് തടഞ്ഞത്. ഇവരെ സർവകലാശാലയ്ക്ക് അകത്തേക്ക് കടക്കാൻ പൊലീസ് അനുവദിച്ചില്ല.
അതേസമയം, ജെഎന്‍യുവിൽ മുഖംമൂടി ധരിച്ച് ആക്രമണം നടത്തിയവരെ ഉടന്‍ പുറത്തുകൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ആഭ്യന്തരമന്ത്രി അമിത് ഷാ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പ്രതികളെ എത്രയും വേഗം പുറത്തുകൊണ്ടുവരുമെന്നും ജാവഡേക്കര്‍ പറഞ്ഞു. അതേസമയം, ആക്രമണം കമ്യൂണിസ്റ്റുകളുടെയും കോണ്‍ഗ്രസിന്റെയും അരവിന്ദ് കേജ്‌രിവാളിന്റെയും പ്രവൃത്തിയാണെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആരോപിച്ചു.
'' ഭാരതീയ ജനതാ പാര്‍ട്ടി ക്രമസമാധാനത്തില്‍ വിശ്വസിക്കുന്നു. ബിജെപിയുടെ ഒരു പ്രവര്‍ത്തകനോ നേതാവിനോ അത്തരമൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കാനോ ആരെയും പ്രേരിപ്പിക്കാനോ കഴിയില്ല. ഇത് കമ്യൂണിസ്റ്റുകളുടെയും കോണ്‍ഗ്രസിന്റെയും കെജ്രിവാളിന്റെയും പ്രവൃത്തിയാണ്,''നിത്യാനന്ദ് റായ് പറഞ്ഞു.
അതിനിടെ, അഞ്ചിനു നടന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നു ജെഎന്‍യു വൈസ് ചാന്‍സലര്‍ മമിദാല ജഗദീഷ് കുമാര്‍ പറഞ്ഞു. ക്യാമ്പസില്‍ സാധാരണനില പുനസ്ഥാപിക്കാന്‍ എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏതു പ്രശ്‌നങ്ങളും സംവാദങ്ങളുടെയും ചര്‍ച്ചകളിലൂടെയും പരിഹരിക്കുന്നതിന്റെ പേരിലാണു ജെഎന്‍യു അറിയപ്പെടുന്നത്. അക്രമം പരിഹാരമല്ല. സര്‍വകലാശാലയില്‍ സമാധാനം തിരിച്ചുകൊണ്ടുവരാന്‍ എല്ലാ അവസരങ്ങളും തേടുമെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം നടന്ന് രണ്ടു ദിവസത്തിനുശേഷം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരുമടങ്ങുന്ന സംഘം ജെഎന്‍യു ക്യാമ്പസ് സന്ദര്‍ശിച്ചു. ജെഎന്‍യുവിലെ അക്രമസംഭവങ്ങളില്‍ പൊലീസ് കേസെടുത്തിട്ടും ഇതുവരെ പ്രതികളെ പിടികൂടാന്‍ സാധിച്ചില്ല. അക്രമം നടത്തിയവരെന്ന് സംശയിക്കുന്ന നാല് പേരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയെങ്കിലും ഇവരെക്കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. ഇതുവരെയും അറസ്‌റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിന്റെ ഉത്തരവാദിത്തം ഹിന്ദുരക്ഷാ ദള്‍ ഏറ്റെടുത്തിരുന്നു.
എന്നാല്‍, ജനുവരി നാലിനു യൂണിവേഴ്സിറ്റി സെര്‍വര്‍ റൂം നശിപ്പിച്ചതായും സുരക്ഷാ ഗാര്‍ഡുകളെ ആക്രമിച്ചതായും ആരോപിച്ച് ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനും മറ്റ് 19 പേര്‍ക്കുമെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പുറത്തുനിന്ന് എത്തിയ ഗുണ്ടകൾ ഞായറാഴ്ച ക്യാമ്പസിൽ നടത്തിയ ആക്രമണത്തില്‍ ഐഷി ഘോഷ് ഉള്‍പ്പെടെ 36 പേര്‍ക്കു പരുക്കേറ്റിരുന്നു.
അക്രമം കൈകാര്യം ചെയ്യുന്ന ഡല്‍ഹി പൊലീസ് കാണിച്ച മന്ദഗതിയിലുള്ളതും കാര്യക്ഷമവുമല്ലാത്ത നടപടിക്കെതിരേ പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. സമാധാനമായി പിരിഞ്ഞുപോകാന്‍ ജനക്കൂട്ടത്തോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും അവഗണിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കഴിഞ്ഞ കുറേ മണിക്കൂറുകളായി ജെഎന്‍യു ശാന്തമാണെന്നും മറ്റ് അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പൊലീസ് പറയുന്നു.
ഡല്‍ഹി പൊലീസിനെതിരെ ജെഎന്‍യു വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഡല്‍ഹി പൊലീസ് ക്രിയാത്മക അന്വേഷണമല്ല നടത്തുന്നതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതിനു പിന്നാലെ ജെഎന്‍യുവിലെ പ്രൊഫസറും പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ ആക്രമണത്തില്‍ തലയ്ക്കു പരുക്കേറ്റ ജെഎന്‍യു അധ്യാപിക പ്രൊഫസര്‍ സുചിത്ര സെന്‍ പരാതി നല്‍കിയത്.
വടികളും ദണ്ഡുകളും മാരകായുധങ്ങളുമായാണു പുറത്തുനിന്ന് അക്രമികള്‍ എത്തിയതെന്ന് സുചിത്ര സെന്‍ പറഞ്ഞു. അക്രമികൾ വലിയ കല്ലുകൾ കൊണ്ട് നടത്തിയ ആക്രമണത്തിൽ സുചിത്ര സെന്നിന് ചുമലിലും തലയിലും പരുക്കേറ്റിരുന്നു. ആക്രമണത്തെത്തുടർന്ന് നിലത്തുവീഴുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തതായി അവര്‍ പറഞ്ഞു.
Read Also: ‘ബാവ്‌രാ മൻ…’ ജെഎൻയുവിന് വേണ്ടി മുംബൈ പാടുന്നു-വീഡിയോ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സിപിഎം രംഗത്തെത്തിയിട്ടുണ്ട്. മോദിയുടെ നിശബ്ദത പലതിനും തെളിവാണെന്ന് സിപിഎം കുറ്റപ്പെടുത്തി. അക്രമത്തെ നോര്‍ത്ത് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍ഇഎസ്ഒ) അപലപിച്ചു. സംഭവത്തെ പൈശാചികമെന്നു വിശേഷിച്ച സംഘടന, വിദ്യാര്‍ഥികളെ അക്രമികളില്‍നിന്നു സംരക്ഷിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതായി ആരോപിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.