scorecardresearch

ജെഎന്‍യു: വിസിയെ പുറത്താക്കണമെന്ന് മുരളി മനോഹര്‍ ജോഷി

സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ വിസി വിമുഖത കാണിച്ചെന്നും അതിനാല്‍ അവരെ പുറത്താക്കണമെന്നും മുരളി മനോഹര്‍ ജോഷി ആവശ്യപ്പെട്ടു

സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ വിസി വിമുഖത കാണിച്ചെന്നും അതിനാല്‍ അവരെ പുറത്താക്കണമെന്നും മുരളി മനോഹര്‍ ജോഷി ആവശ്യപ്പെട്ടു

author-image
WebDesk
New Update
ജെഎന്‍യു: വിസിയെ പുറത്താക്കണമെന്ന് മുരളി മനോഹര്‍ ജോഷി

ന്യൂഡല്‍ഹി: ജെഎന്‍യു വൈസ് ചാന്‍സലര്‍ ജഗദേഷ് കുമാറിനെതിരെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മാനവ വിഭവശേഷി മന്ത്രിയുമായ മുരളി മനോഹര്‍ ജോഷി. വൈസ് ചാന്‍സലര്‍ ജഗദേഷ് കുമാറിനെ തല്‍സ്ഥാനത്തു തുടരാന്‍ അനുവദിക്കരുതെന്ന് മുരളി മനോഹര്‍ ജോഷി പറഞ്ഞു. ജെഎന്‍യുവിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്ന് മാനവ വിഭവശേഷി മന്ത്രാലയും ആവശ്യപ്പെട്ടിട്ടും വിസി അതിനു തയ്യാറാകാത്തതിനെ മുരളി മനോഹര്‍ ജോഷി വിമര്‍ശിച്ചു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ വിസി വിമുഖത കാണിച്ചെന്നും അതിനാല്‍ അവരെ പുറത്താക്കണമെന്നും മുരളി മനോഹര്‍ ജോഷി ആവശ്യപ്പെട്ടു.

Advertisment

ജെഎൻയു വിദ്യാർഥികൾ ഡൽഹിയിൽ നടത്തിയ സമരം സംഘർഷത്തിലാണ് കലാശിച്ചത്. ജെഎൻയു വിദ്യാർഥികൾക്കു നേരെ പൊലീസ് ലാത്തിവീശി. രാഷ്ട്രപതി ഭവനിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ച് അക്രമാസക്‌തമായി. സമാധാനപരമായി മാർച്ചിൽ പങ്കെടുത്തിരുന്ന വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തിവീശുകയായിരുന്നു. നിരവധി വിദ്യാർഥികളെ അറസ്റ്റ് ചെയ്‌തു. സംഘർഷത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരുക്കേറ്റു.

Read Also: ‘ഛപാക്’ സിനിമയുടെ ടിക്കറ്റിന് നികുതി വേണ്ട; നിർണായക തീരുമാനവുമായി രണ്ട് സംസ്ഥാനങ്ങൾ

മാനവവിഭവശേഷി മന്ത്രാലയവുമായി കോളേജ് യൂണിയൻ നടത്തിയ ചർച്ച പരാജയപ്പെട്ടു. വെെസ് ചാൻസലറെ മാറ്റാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാർഥികൾ നിലപാടെടുത്തു. എന്നാൽ, വിസിയെ മാറ്റുന്നത് പ്രശ്‌നങ്ങൾക്ക് പരിഹാരമാകില്ലെന്ന് മാനവിഭവശേഷി മന്ത്രാലയം പറഞ്ഞു. ഇതോടെ ചർച്ച പരാജയപ്പെട്ടു.

Advertisment

അതേസമയം, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ അക്രമസംഭവങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. ജെഎന്‍യുവിലെ പ്രശ്‌നങ്ങള്‍ ഇത്രയും വഷളാകാന്‍ കാരണം വൈസ് ചാന്‍സലര്‍ ജഗദേഷ് കുമാര്‍ ആണെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിരുന്നു. രാജിവയ്ക്കുകയല്ല, വൈസ് ചാന്‍സലറെ പുറത്താക്കുകയാണ് ചെയ്യേണ്ടതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ജെഎന്‍യുവിലെ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹി മണ്ഡി ഹൗസ് പരിസരത്ത് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: അത് ചിന്തിക്കാൻ പോലുമാകില്ല; ധോണിയുടെ പകരക്കാരനാകാൻ​ സാധിക്കില്ലെന്ന് ഹാർദിക് പാണ്ഡ്യ

സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, ആര്‍ജെഡി വക്താവ് മനോജ് ഷാ, സിപിഎം നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട് എന്നിവരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകാന്‍ കാരണം വൈസ് ചാന്‍സലറുടെ നിലപാടാണ്. അക്രമങ്ങള്‍ നടക്കുമ്പോള്‍ പൊലീസ് ക്യാംപസിന് പുറത്തുണ്ടായിരുന്നു. വൈസ് ചാന്‍സലര്‍ പൊലീസിനെ ക്യാംപസിനകത്തേക്ക് വിളിച്ചില്ല. അക്രമങ്ങളെല്ലാം കഴിഞ്ഞതിനു ശേഷമാണ് പൊലീസിനെ ഉള്ളിലേക്ക് വിളിച്ചത്. ഇതിനര്‍ഥം വൈസ് ചാന്‍സലറും അക്രമങ്ങള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചുവെന്നാണെന്നും യെച്ചൂരി വിമര്‍ശിച്ചു.

Jnu Abvp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: