/indian-express-malayalam/media/media_files/uploads/2020/01/phone-service.jpg)
ജമ്മു: കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ അഞ്ചുമാസത്തിനുശേഷം പുനഃസ്ഥാപിച്ചു. വോയ്‌സ്, എസ്എംഎസ് സൗകര്യങ്ങളാണു പുനഃസ്ഥാപിച്ചത്. ജമ്മുവിലെ 10 ജില്ലകളിലും കശ്മീരിലെ കുപ്‌വാര, ബന്ദിപൊര എന്നീ റവന്യൂ ജില്ലകളിലും 2ജി ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്കും ഭരണകൂടം അനുമതി നല്‍കി. നിര്‍ദേശങ്ങള്‍ അടിയന്തരമായി നടപ്പാക്കാന്‍ മൊബൈല്‍ കമ്പനികളോട് ഭരണകൂടം ആവശ്യപ്പെട്ടു.
ഈ ആഴ്ചയാദ്യം ജമ്മുവിലെ ചിലയിടങ്ങളിൽ മൊബൈല്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചിരുന്നു. ഹോട്ടലുകള്‍, ടൂറിസം കേന്ദ്രങ്ങള്‍, ആശുപത്രികൾ എന്നിവടങ്ങളിലെ ബ്രോഡ്ബാന്‍ഡ് സേവനവും പുനഃസ്ഥാപിച്ചുകൊണ്ട് ഭരണകൂടം 15നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ജമ്മു മേഖലയിലെ ജമ്മു, സാംബുവ, കത്വ, ഉദംപൂര്‍, റിയാസി എന്നീ ജില്ലകളില്‍ ഇ-ബാങ്കിങ് ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായി പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണുകള്‍ക്കുള്ള 2ജി കണക്ടിവിറ്റി പുനഃസ്ഥാപിക്കുന്നുവെന്നാണു മൂന്നു പേജുള്ള ഉത്തരവില്‍ ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയത്.
Read Also: പൗരത്വ നിയമത്തിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയത് പിണറായി: കനിമൊഴി
സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനത്തിനു പിന്നാലെയാണു ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ജമ്മുകശ്മീര്‍ ഭരണകൂടം തയാറായിരിക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നായിരുന്നു ജനുവരി 10നു കോടതി വ്യക്തമാക്കിയത്. ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയ നടപടി പുനഃപരിശോധിക്കാന്‍ ജമ്മു കശ്മീര്‍ ഭരണകൂടത്തിനു കോടതി നിര്‍ദേശം നല്‍കിയിരുന്നു.
കശ്മീരില്‍ എസ്എംഎസ് നിരോധനം 150 ദിവസത്തിനുശേഷം ജനുവരി ഒന്നിനു പിന്‍വലിച്ചിരുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനവും പുനഃസ്ഥാപിച്ചിരുന്നു. കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് അഞ്ചിനാണ് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us