കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഏറ്റവും ശക്തമായി ശബ്ദമുയര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഡിഎംകെ നേതാവും തൂത്തുകുടി എംപിയുമായ എം.കെ.കനിമൊഴി. പൗരത്വ നിയമത്തിനെതിരെ വിവേകപൂര്‍ണ്ണമായ തീരുമാനമായിരുന്നു കേരളത്തിന്റേതെന്ന് കനിമൊഴി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം സംഘടിപ്പിക്കാൻ കഴിയില്ല. കാരണം ബിജെപി​യു​ടെ നി​ഴ​ലിൽ പ്രവർത്തിക്കുന്ന സർക്കാരാണ് തമിഴ്‌നാട് ഭരിക്കുന്നതെന്നും കനിമൊഴി വിമർശിച്ചു. സിഎഎയും എൻആർസിയും നടപ്പാക്കാക്കുന്നതിനെതിരെ എറണാകുളം ടൗൺ ഹാളിൽ എംഇഎസ് സംഘടിപ്പിച്ച വനിതാ സമ്മേള്ളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കനിമൊഴി.

Read Also: ഡൽഹി കൂട്ട ബലാത്സംഗക്കേസ്: പ്രതികളോട് ക്ഷമിക്കാൻ ആവശ്യപ്പെട്ട ഇന്ദിര ജയ്‌സിങ്ങിനെതിരെ ഇരയുടെ അമ്മ

രാജ്യത്തെ സ്ത്രീകളാണ് പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും ആഘാതം ചുമക്കേണ്ടി വരിക. സ്വന്തം പേരിലുള്ള ഭൂമിയാണ് പൗരത്വം തെളിയിക്കാനുള്ള രേഖയായി ആവശ്യപ്പെടുന്നത്. സ്വന്തമായി ഭൂമിയില്ലാത്ത സ്ത്രീകളാണ് ഭൂരിഭാഗവും. അവർ എങ്ങനെയാണ് പൗരത്വം തെളിയിക്കാൻ രേഖകൾ ഹാജരാക്കേണ്ടത്. ഇന്ത്യയിൽ എത്ര സ്ത്രീകൾക്കാണ് സ്വന്തം പേരിൽ ഭൂമിയുള്ളതെന്നും കനിമൊഴി ചോദിച്ചു.

Read Also: നിങ്ങള്‍ക്കറിയാമോ, മമ്മൂട്ടിയുടെ ഈ ലുക്ക്‌ ടെസ്റ്റ്‌ ഏതു ചിത്രത്തിന് വേണ്ടിയെന്ന്?

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ പ്രമേയം പാസാക്കിയപ്പോൾ അതിനെ ആദ്യം സ്വാഗതം ചെയ്‌തത് ഡിഎംകെയാണ്. കേരളത്തെ മാതൃകയാക്കൂ എന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook