/indian-express-malayalam/media/media_files/2025/10/06/greta-thunberg-2025-10-06-20-35-06.jpg)
ചിത്രം: എക്സ്
ഡൽഹി: ഗാസയിലേക്ക് സഹായവുമായി പോകുന്നതിനിടെ ഇസ്രയേൽ നാവികസേന കഴിഞ്ഞയാഴ്ച കസ്റ്റഡിയിലെടുത്ത സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗ് ഉൾപ്പടെയുള്ളവരെ നാടുകടത്തിയതായി ഇസ്രായേൽ. ഗ്രേറ്റ തുൻബെർഗിനെയും മറ്റ് 170 ആക്ടിവിസ്റ്റുകളേയും നാടുകടത്തിയതായി ഇസ്രയേൽ അറിയിച്ചു.
ആക്ടിവിസ്റ്റുകളേ ഗ്രീസിലേക്കും സ്ലൊവാക്യയിലേക്കും അയച്ചതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നെഗേവിലെ റാമോൺ വ്യോമതാവളത്തിൽ നിന്ന് തുൻബെർഗ് വിമാനത്തിൽ കയറിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. വിമാനത്താവളത്തിൽ നിന്നുള്ള തുൻബെർഗ് അടക്കമുള്ളവരുടെ ചിത്രങ്ങളും പുറത്തുവിട്ടുണ്ട്.
Also Read: ഗാസയിലേക്ക് സഹായവുമയി പുറപ്പെട്ട ബോട്ടുകൾ തടഞ്ഞ് ഇസ്രയേൽ; ഗ്രേറ്റ തുൻബെർഗ് കസ്റ്റഡിയിൽ
171 additional provocateurs from the Hamas–Sumud flotilla, including Greta Thunberg, were deported today from Israel to Greece and Slovakia.
— Israel Foreign Ministry (@IsraelMFA) October 6, 2025
The deportees are citizens of Greece, Italy, France, Ireland, Sweden, Poland, Germany, Bulgaria, Lithuania, Austria, Luxembourg, Finland,… pic.twitter.com/DqcGLOJov7
കസ്റ്റഡിയിലെടുത്ത എല്ലാവരുടെയും നിയമപരമായ അവകാശങ്ങൾ മാനിച്ചിട്ടുണ്ടെന്നും മോശമായി പെരുമാറിയെന്ന അവകാശവാദങ്ങൾ അടിസ്ഥാന രഹിതമാണെന്നും മന്ത്രാലയം പറഞ്ഞു. ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയെ പബ്ലിസിറ്റി സ്റ്റണ്ട് എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ഇസ്രയേലിന്റെ പ്രതികരണം.
Also Read: ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലകോർന്യു രാജിവച്ചു
ഗ്രേറ്റ അടക്കം തടവിലാക്കപ്പെട്ടവരോട് ഇസ്രയേൽ സൈനികർ മോശമായി പെരുമാറിയെന്ന് നേരത്തെ പരാതിയുയർന്നിരുന്നു. കഴിക്കാൻ പുഴുവരിക്കുന്ന ഭക്ഷണവും മലിനജലവും നൽകിയെന്നും ആരോപണം ഉയർന്നിരുന്നു. ഗ്രേറ്റയെ പിടിച്ചുതള്ളിയെന്നും, ഇസ്രയേൽ പതാക പുതയ്ക്കാൻ നിർബന്ധിച്ചുവെന്നും ആക്ടിവിസ്റ്റുകൾ വെളിപ്പെടുത്തി. കഠിനമായ പീഡനങ്ങൾ നേരിടേണ്ടി വന്നവെന്നാണ് സ്വിറ്റ്സർലൻഡിൽ നിന്നും സ്പെയിനിൽ നിന്നുമുള്ള ആക്ടിവിസ്റ്റുകൾ റോയിട്ടേഴ്‌സിനോട് പറഞ്ഞത്.
Read More: ബിഹാറിൽ രണ്ടുഘട്ടങ്ങളിലായി വോട്ടെടുപ്പ്; നവംബർ 14 ന് വോട്ടെണ്ണൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.