scorecardresearch

ഐഎസ് തലവന്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു?: വലിയ കാര്യം സംഭവിച്ചെന്ന് ട്രംപിന്റെ ട്വീറ്റ്

ISIS leader Abu Bakr al-Baghdadi target of US raid in Syria: ഞായറാഴ്ച രാവിലെ ഒന്‍പതു മണിയ്ക്ക് (അമേരിക്കന്‍ സമയം) ട്രംപ് ഒരു 'major statement' നടത്തും എന്നും വൈറ്റ് ഹൗസ് വക്താവ് ഹോഗന്‍ ഗിട്ലി അറിയച്ചതായി എപി റിപ്പോര്‍ട്ട്‌ ചെയ്യുന്നു

ISIS leader Abu Bakr al-Baghdadi target of US raid in Syria: ഞായറാഴ്ച രാവിലെ ഒന്‍പതു മണിയ്ക്ക് (അമേരിക്കന്‍ സമയം) ട്രംപ് ഒരു 'major statement' നടത്തും എന്നും വൈറ്റ് ഹൗസ് വക്താവ് ഹോഗന്‍ ഗിട്ലി അറിയച്ചതായി എപി റിപ്പോര്‍ട്ട്‌ ചെയ്യുന്നു

author-image
WebDesk
New Update
Abu Bakr al-Baghdadi, ISIS, ISIS Abu Bakr al-Baghdadi, Islamic state, Abu Bakr al-Baghdadi dead, Abu Bakr al-Baghdadi Trump, Trump announcement, US news, world news

ISIS leader Abu Bakr al-Baghdadi target of US raid in Syria: വാഷിങ്ടണ്‍: ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സംശയം. സിറിയയില്‍ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യം ബാഗ്ദാദിയായിരുന്നുവെന്നാണ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ സിഎന്‍എന്നിനോടായി പറഞ്ഞത്. എന്നാല്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണമൊന്നും ലഭ്യമല്ല. അതേ സമയം ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു.

Read Here: ലോകം കണ്ട കൊടുംഭീകരന്‍, അബൂബക്കര്‍ അല്‍ ബഗ്ദാദി

Advertisment

കഴിഞ്ഞ അഞ്ച് കൊല്ലമായി ഒളിച്ചു താമസിക്കുന്ന ബാഗ്ദാദിയുടെ കേന്ദ്രം കണ്ടെത്താന്‍ സിഐഎയാണ് സൈന്യത്തെ സഹായിച്ചത്. കഴിഞ്ഞ ദിവസം രാത്രി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചെയ്ത ട്വീറ്റാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. വലിയൊരു കാര്യം സംഭവിച്ചെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

ഞായറാഴ്ച രാവിലെ ഒന്‍പതു മണിയ്ക്ക് (അമേരിക്കന്‍ സമയം) ട്രംപ് ഒരു 'major statement' നടത്തും എന്നും വൈറ്റ് ഹൗസ് വക്താവ് ഹോഗന്‍ ഗിട്ലി അറിയച്ചതായി എപി റിപ്പോര്‍ട്ട്‌ ചെയ്യുന്നു. എന്നാല്‍ ഇത് 'foriegn policy' സംബന്ധമായ പ്രഖ്യാപനമാണ് എന്ന് വൈറ്റ് ഹൌസ് അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി സി എന്‍ എന്നും റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Advertisment

Read Here: ‘Something very big has just happened’: Trump teases major announcement on Sunday

ന്യൂസ് വീക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് നീക്കത്തിന് ഒരാഴ്ച മുന്‍പ് തന്നെ ട്രംപ് അനുമതി നല്‍കിയിരുന്നുവെന്നാണ്. നേരത്തെ 2018 ഫെബ്രുവരിയില്‍, 2017 മെയ് മാസം യുഎസ് വ്യോമസേന നടത്തിയ ആക്രമണത്തില്‍ ബാഗ്ദാദിയ്ക്ക് പരുക്കേറ്റതായി യുഎസ് സൈന്യം പറഞ്ഞിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ബാഗ്ദാദിയുടെ വീഡിയോ ഐഎസ് പുറത്ത് വിട്ടിരുന്നു.

Read Here: Explained: Who is Abu Bakr al-Baghdadi, and what does news of his killing mean?

Isis Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: