Latest News

Explained: Who is Abu Bakr al-Baghdadi: ആരാണ് അബുബക്കര്‍ അല്‍-ബാഗ്ദാദി

Who is Abu Bakr al-Baghdadi, and what does news of his killing mean?: സ്ഥിരീകരിക്കുകയാണെങ്കില്‍ ഒസാമ ബിന്‍ ലാദന് ശേഷം യുഎസ് സൈന്യം വധിക്കുന്ന ഏറ്റവും വലിയ ഭീകര നേതാവായിരിക്കും ബാഗ്ദാദി

abu bakr al-baghdadi, who is abu bakr al-baghdadi, baghdad' dead, donald trump announcement, islamic state, isis chief dead, isis, explained news, indian express, അബുബക്കര്‍ അല്‍-ബാഗ്ദാദി

Who is Abu Bakr al-Baghdadi, and what does news of his killing mean?: ‘വലിയൊരു കാര്യം സംഭവിച്ചിരിക്കുന്നു,’ ഇന്ന് രാവിലെ ലോകം ഉണര്‍ന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഈ ട്വീറ്റിലേക്കാണ്. ഞായറാഴ്ച രാവിലെ ഒമ്പതിന്, ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കു ട്രംപ് വളരെ വലിയൊരു പ്രഖ്യാപനം നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. ഇതിന് മുന്‍പാണ് ട്രംപിന്റെ ട്വീറ്റ്.

സ്ഥിരീകരണങ്ങളൊന്നും ലഭ്യമല്ലെങ്കിലും വിവിധ വിദേശ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം യുഎസ് സൈന്യം വടക്ക് കിഴക്കന്‍ സിറിയയില്‍ നടത്തിയ നീക്കം വിജയിച്ചിട്ടുണ്ടെന്നാണു വിവരം. ഒരു ഭീകര നേതാവിനെ വധിച്ചിട്ടുണ്ട്. സിഎന്‍എന്നും ന്യൂസ് വീക്കും റിപ്പോര്‍ട്ട് ചെയ്യുന്നത് സൈനിക നീക്കത്തിന്റെ ലക്ഷ്യം ഐഎസ് തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദിയാണെന്നും റിപ്പോര്‍ട്ടുകളിൽ പറയുന്നു.

സ്ഥിരീകരിക്കുകയാണെങ്കില്‍ ഒസാമ ബിന്‍ ലാദന് ശേഷം യുഎസ് സൈന്യം വധിക്കുന്ന ഏറ്റവും വലിയ ഭീകര നേതാവായിരിക്കും ബാഗ്ദാദി. 2011 ല്‍ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍നിന്നാണ് യുഎസ് സൈന്യം ബിന്‍ ലാദനെ പിടികൂടുന്നത്.

Read Here: ഐഎസ് തലവന്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു?: വലിയ കാര്യം സംഭവിച്ചെന്ന് ട്രംപിന്റെ ട്വീറ്റ്

Who is Abu Bakr al-Baghdadi? ആരാണ് അബുബക്കര്‍ അല്‍ ബാഗ്ദാദി?

ലോകത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായാണ് ഐഎസ് തലവനായ ബാഗ്ദാദിയെ വിശേഷിപ്പിക്കുന്നത്. എട്ടുവര്‍ഷം മുമ്പാണ് ബാഗ്ദാദിയെ അമേരിക്ക ഭീകരനായി പ്രഖ്യാപിക്കുന്നത്. ബാഗ്ദാദിയുടെ തലയ്ക്കു പത്ത് മില്യണ്‍ ഡോളറും പ്രഖ്യാപിച്ചിരുന്നു. 1971 ല്‍ ഇറാഖിലാണ് ബാഗ്ദാദി ജനിച്ചതെന്നാണ് കരുതുന്നത്. 2013 ലാണ് ഐഎസിന്റെ കലീഫയായി ബാഗ്ദാദി സ്വയം പ്രഖ്യാപിക്കുന്നത്.

തൊട്ടടുത്ത വര്‍ഷം തന്നെ ബാഗ്ദാദി പൊതു ഇടത്തില്‍ പ്രത്യക്ഷപ്പെട്ടു. ഐഎസ് ലോകം മുഴുവന്‍ കലീഫൈറ്റാണെന്നും ബാഗ്ദാദിയാണ് അതിന്റെ തലവനെന്നും പ്രഖ്യാപിച്ചത് അപ്പോഴായിരുന്നു. അന്നത്തെ വീഡിയോയില്‍ നിന്നുമുള്ള ദൃശ്യങ്ങളാണ് ഇന്നും ബാഗ്ദാദിയുടേതായി ഉപയോഗിക്കുന്നത്.

When and how did Baghdadi become the world’s most feared terrorist? ലോകത്തിലെ ഏറ്റവും ഭയപ്പെടുന്ന ഭീകരനിലേക്ക്

2014 ന്റെ തുടക്കത്തില്‍ ഐഎസ് പടിഞ്ഞാറന്‍ ഇറാഖിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഒന്നര വര്‍ഷത്തിനുള്ളില്‍ ഐഎസ് സിറിയയും ഇറാഖും തങ്ങളുടെ കേന്ദ്രമാക്കി മാറ്റി. തങ്ങള്‍ പിടികൂടിയവരുടെ തലയറുക്കുന്ന വീഡിയോകളിലൂടെ ലോകത്തുതന്നെ ഐഎസ് ഭീതിയുടെ മുഖമായി മാറി. 2015 ന്റെ അവസാനത്തോടെ എട്ടു മുതല്‍ 12 മില്യണ്‍ വരെ ആളുകള്‍ ഐഎസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, ഇന്ത്യയില്‍ നിന്നുമടക്കമുള്ള തീവ്രവാദികള്‍ ഐഎസിലേക്ക് ആകൃഷ്ടരായി.

ബാഗ്ദാദിയുടെ സാമ്രാജ്യത്തിന് ഗ്രേറ്റ് ബ്രിട്ടന്റെ അത്രയും വലിപ്പമുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ഒരു ബില്യണിലധികമായിരുന്നു പ്രതിവര്‍ഷ ബജറ്റ്. 30000 ല്‍ പരം ഭീകരര്‍ ബാഗ്ദാദിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാനായി കാത്തു നിന്നിരുന്നു.

എന്നാല്‍ 2016 ഓടെ ഐഎസിന് ശക്തി കുറഞ്ഞു വന്നു. രാജ്യാന്തര കൂട്ടായ്മയും പ്രാദേശിക സഖ്യങ്ങളും, പ്രത്യേകിച്ചും സിറിയന്‍ കുര്‍ദിഷ് പെഷ്‌മെര്‍ഗ പോരാളികള്‍, സിറിയും ഇറാഖും പിടിച്ചെടുത്തതോടെ.

അടിത്തറ തകര്‍ന്നതോടെ ഐഎസ് ഭീകരരില്‍ പലരും ഒളിവില്‍ പോയി. അപ്പോഴും ചെറിയ സംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആക്രമണങ്ങള്‍ നടത്തി. 2015 ല്‍ പാരീസിലും 2019 ല്‍ ശ്രീലങ്കയിലും നടന്ന ആക്രമണങ്ങള്‍ ഉദാഹരണം.

abu bakr al-baghdadi, who is abu bakr al-baghdadi, baghdad' dead, donald trump announcement, islamic state, isis chief dead, isis, explained news, indian express, അബുബക്കര്‍ അല്‍-ബാഗ്ദാദി
This image made from video posted on a militant website on Monday, April 29, 2019, purports to show the leader of the Islamic State group, Abu Bakr al-Baghdadi, being interviewed by his group’s Al-Furqan media outlet. (Al-Furqan media via AP)

Read Here: So, when was al-Baghdadi last seen?

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Explained who is abu bakr al baghdadi and what does news of his killing mean

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express