scorecardresearch

‘സത്യം അൺപാർലമെന്ററിയാണോ?’: പാർലമെന്റിന്റെ സെൻസർ ഉത്തരവിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

മോദി സർക്കാരിന്റെ യാഥാർത്ഥ്യത്തെ വിവരിക്കാൻ പ്രതിപക്ഷം ഉപയോഗിക്കുന്ന എല്ലാ വാക്കുകളും ഇപ്പോൾ അൺപാർലമെന്ററിയായി കണക്കാക്കപ്പെടുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് കുറ്റപ്പെടുത്തി

മോദി സർക്കാരിന്റെ യാഥാർത്ഥ്യത്തെ വിവരിക്കാൻ പ്രതിപക്ഷം ഉപയോഗിക്കുന്ന എല്ലാ വാക്കുകളും ഇപ്പോൾ അൺപാർലമെന്ററിയായി കണക്കാക്കപ്പെടുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് കുറ്റപ്പെടുത്തി

author-image
WebDesk
New Update
Abhishek Singhvi , Mahua Moitra, ie malayalam

കോൺഗ്രസ് എംപി അഭിഷേക് മനു സിങ്‌വി, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര

ന്യൂഡൽഹി: "ജുംലജീവി", "ബാൽബുദ്ധി", 'നാണക്കേട്', 'അധിക്ഷേപം' തുടങ്ങിയ പദങ്ങളുടെ പ്രയോഗെ വിലക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് ഒരു ബുക്ക്‌ലെറ്റ് പുറത്തിറക്കിയിരുന്നു. ഇതിനെ 'അൺപാർലമെന്ററി' എന്ന് വിളിച്ച് പ്രതിപക്ഷം തിരിച്ചടിച്ചു. ഈ നിരോധനം അനാവശ്യമാണെന്ന് പ്രതിപക്ഷം പറഞ്ഞു.

Advertisment

“നിങ്ങളുടെ വിമർശനത്തിൽ സർഗ്ഗാത്മകത കാണിക്കാൻ കഴിയുന്നില്ലെങ്കിൽ പാർലമെന്റിന്റെ അർത്ഥമെന്താണ്? ജുംലജീവിയെ ജുംലജീവി എന്നു പറയാനാവില്ലെങ്കിൽ പിന്നെന്താണ് പറയുക?. ഈ വാക്കുകൾ നിരോധിക്കുന്നത് അനാവശ്യമാണ്,'' കോൺഗ്രസ് എംപി അഭിഷേക് മനു സിങ്‌വി ട്വീറ്റ് ചെയ്തു.

അഴിമതിക്കാരൻ, അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെയുള്ള വാക്കുകൾക്ക് പാർലമെന്റിൽ കേന്ദ്രം വിലക്കേർപ്പെടുത്തിയിരുന്നു. ജൂലൈ 18 ന് മൺസൂൺ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ലോക്സഭ സെക്രട്ടറിയറ്റ് ബുക്ക്‌ലെറ്റ് പുറത്തിറക്കിയത്. ഇരുസഭകൾക്കും അൺപാർലമെന്‍ററി വാക്കുകളുടെ പട്ടിക ലോക്‌സഭാ സെക്രട്ടേറിയറ്റ് കൈമാറി.

Advertisment

'വിനാശപുരുഷന്‍', 'ഖലിസ്ഥാനി', 'അരാജകവാദി' എന്നിവയും സംവാദത്തിനിടയിലോ മറ്റോ ഇരു സഭകളിലും ഉപയോഗിച്ചാൽ നീക്കം ചെയ്യപ്പെടും. വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതിൽ രാജ്യസഭാ ചെയർമാനും ലോക്‌സഭാ സ്‌പീക്കറുമാണ് തീരുമാനമെടുക്കേണ്ടത്.

മോദി സർക്കാരിന്റെ യാഥാർത്ഥ്യത്തെ വിവരിക്കാൻ പ്രതിപക്ഷം ഉപയോഗിക്കുന്ന എല്ലാ വാക്കുകളും ഇപ്പോൾ അൺപാർലമെന്ററിയായി കണക്കാക്കപ്പെടുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് കുറ്റപ്പെടുത്തി.

''അഴിമതിയിൽ ഏർപ്പെടുമ്പോൾ, അതിനെ അഴിമതിയെന്ന് ആരും വിളിക്കാൻ ആഗ്രഹിക്കുന്നില്ല, പകരം അതിനെ മാസ്റ്റർസ്ട്രോക്ക് എന്ന് മുദ്രകുത്തുകയാണ് സർക്കാരിന്റെ ഉദ്ദേശ്യം. 2 കോടി തൊഴിലവസരങ്ങൾ, കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ തുടങ്ങിയ പൊള്ളയായ വാഗ്ദാനങ്ങൾ അവർ നൽകുന്നു, അതിന് ഞങ്ങൾ നന്ദി പറയണമെന്ന് ആഗ്രഹിക്കുന്നു,'' കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

ലോക്‌സഭയുടെയും രാജ്യസഭയുടെയും പാർലമെന്ററി വാക്കുകളുടെ പട്ടികയിൽ സംഘി എന്ന വാക്ക് ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ചോദിച്ചു.

Parliament

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: