/indian-express-malayalam/media/media_files/uploads/2019/08/Rahul.jpg)
ന്യൂഡല്‍ഹി: ഭാഷാ വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ഇന്ത്യയിലെ 23 ഭാഷകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.
ഇന്ത്യയുടെ ഭാഷാ വൈവിധ്യം ഇന്ത്യയുടെ ദൗര്‍ബല്യമല്ലെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ത്രിവര്‍ണ പതാകയോടൊപ്പം 23 ഭാഷകളും പറഞ്ഞുകൊണ്ടാണ് രാഹുല്‍ വിവാദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
അതേസമയം, ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ സെപ്റ്റംബർ 20 ന് രാവിലെ 10 മണിയ്ക്ക് സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചതായി ഡിഎംകെ അറിയിച്ചു. ജില്ലാ ആസ്ഥാനങ്ങളിലായിരിക്കും പ്രതിഷേധം അരങ്ങേറുകയെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പറഞ്ഞു.
MK Stalin, DMK President, in Chennai: DMK to protest in all Tamil Nadu district capitals on September 20 at 10 am against central government's decision on imposition of Hindi language. The decision was taken at the party's high level committee meeting. pic.twitter.com/m9B8Y3GtKn
— ANI (@ANI) September 16, 2019
നേരത്തെ, ഭാഷാ വിവാദത്തില്‍ അമിത് ഷായെ തന്നെ കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ രംഗത്തെത്തിയിരുന്നു. കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്ത് കന്നഡ പ്രോത്സാഹിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അതിന്റെ പ്രാധാന്യത്തെ ഇല്ലാതാക്കുന്ന ഒരു കാര്യത്തിനും തയ്യാറല്ലെന്നും അതില്‍ വിട്ടു വീഴ്ച്ചയില്ലെന്നും അദ്ദേഹം പറയുന്നു.
''നമ്മുടെ രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകളും തുല്യമാണ്. എന്നിരുന്നാലും കര്‍ണാടകയെ സംബന്ധിച്ച് കന്നഡയാണ് പ്രധാന ഭാഷ. അതിന്റെ പ്രധാന്യത്തില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല. ഞങ്ങളുടെ സംസ്ഥാനത്തിന്റെ സംസ്‌കാരവും കന്നഡയും പ്രചരിപ്പിക്കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്'' എന്നായിരുന്നു യെഡിയൂരപ്പയുടെ ട്വീറ്റ്.
Read More: ഷായോ സുൽത്താനോ സാമ്രാട്ടോ ആരുമായിക്കൊള്ളട്ടെ; അമിത് ഷായ്‌ക്കെതിരെ കമൽഹാസൻ
ഹിന്ദി ഇന്ത്യയുടെ പ്രാഥമിക ഭാഷയാക്കണമെന്നും ഒരു ഭാഷയ്ക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയാണെന്നുമായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഇതിനെതിരെ ദക്ഷിണേന്ത്യയില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. തമിഴ്‌നാട്, കേരള, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രധാന നേതാക്കളെല്ലാം ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.