/indian-express-malayalam/media/media_files/uploads/2021/08/26.jpg)
കൊച്ചി: നാവികസേനയ്ക്കുവേണ്ടി നിർമിച്ച വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തി (ഐഎസി 1)ന്റെ സമുദ്ര പരീക്ഷണം ആരംഭിച്ചു. ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ രൂപകൽപ്പന ചെയ്ത് കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച കപ്പൽ കൊച്ചിയിലാണ് പരീക്ഷണം നടത്തുന്നത്. 76 ശതമാനത്തിലധികം ഭാഗങ്ങളും തദ്ദേശീയമായി നിർമിച്ച ഇന്ത്യയുടെ പ്രഥമ വിമാനവാഹിനി കപ്പലാണ് വിക്രാന്ത്.
/indian-express-malayalam/media/media_files/uploads/2021/08/Vikarant-2.jpg)
262 മീറ്റർ നീളവും 62 മീറ്റർ വീതിയും സൂപ്പർ സ്ട്രക്ചർ ഉൾപ്പെടെ 59 മീറ്റർ ഉയരവുമാണ് ഈ വിമാനവാഹിനി കപ്പലിനുള്ളത്. സൂപ്പർ സ്ട്രക്ചറിൽ അഞ്ചെണ്ണം ഉൾപ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാർട്ട്‌മെന്റുകളുണ്ട്. 1700 ഓളം വരുന്ന ക്രൂവിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന കപ്പലിൽ വനിതാ ഓഫീസർമാർക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2021/08/INS-Vikarant-1.jpg)
യന്ത്രസാമഗ്രികൾ, കപ്പൽ നാവിഗേഷൻ, അതിജീവനം എന്നിവയ്ക്കായി വളരെ ഉയർന്ന നിലവാരമുള്ള യന്ത്രവൽകൃത സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Sea trials of India's first indigenously designed and manufactured Aircraft Carrier, Vikrant begin today. To be commissioned next year, this will become India's second Aircraft Carrier in service. At the moment India only has INS Vikramaditya. @IndianExpresspic.twitter.com/dEJ5vxaZjv
— Krishn Kaushik (@Krishn_) August 4, 2021
ഒരേ സമയം ഹെലികോപ്റ്ററുകളെയും ഫൈറ്റർ വിമനങ്ങളെയും വഹിക്കാൻ കപ്പലിന് കഴിയും. 28 മൈൽ വേഗതയും 18 മൈൽ ക്രൂയിസിംഗ് വേഗതയും 7,500 മൈൽ ദൂരം പോകുവാനുള്ള ശേഷിയും വിക്രാന്തിനുണ്ട്.
/indian-express-malayalam/media/media_files/uploads/2021/08/Vikarant-3.jpg)
നവംബർ 20ന് പ്രാഥമിക പരീക്ഷണത്തിന്റെ ഭാഗമായി കപ്പലിന്റെ പ്രൊപ്പൽഷൻ, പവർ ജനറേഷൻ ഉപകരണങ്ങൾ / സിസ്റ്റങ്ങൾ എന്നിവയുടെ കാര്യക്ഷമത തുറമുഖത്ത് പരിശോധിച്ചിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ജൂൺ 25ന് കപ്പൽ സന്ദർശിച്ച് കപ്പലിന്റെ നിർമാണ പുരോഗതി വിലയിരുത്തിയിരുന്നു.
/indian-express-malayalam/media/media_files/uploads/2021/08/INS-Vikarant.jpg)
കോവിഡ് രണ്ടാം തരംഗത്തെത്തുടർന്നാണ് വിക്രാന്തിന്റെ കടൽ പരീക്ഷണങ്ങൾ ആരംഭിക്കാൻ കാലതാമസം നേരിട്ടത്. എന്നാൽ തൊഴിലാളികൾ, എൻജിനീയർമാർ, മേൽനോട്ടക്കാർ, ഇൻസ്പെക്ടർമാർ, ഡിസൈനർമാർ, കപ്പൽ ജീവനക്കാർ എന്നിവരുടെ ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഫലമായി കപ്പൽ കടൽ പരീക്ഷണങ്ങൾക്കായി വേഗത്തിൽ തയാറാക്കാൻ സാധിച്ചുവെന്ന് അധികൃതർ പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2021/06/INS-Vikrant.jpg)
കടൽ പരീക്ഷണത്തിൽ കപ്പലിന്റെ പ്രകടനം, ഹൾ, പ്രധാന പ്രൊപ്പൽഷൻ, പിജിഡി (പവർ ജനറേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ), സഹായ ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കും. ഐ.എ.സിയുടെ നിർമാണം പൂർത്തിയാകുന്നതോടെ തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പൽ രൂപകൽപ്പന ചെയ്ത് നിർമിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടും.
Also read: ഇന്ത്യയുടെ പടക്കുതിരയാവാൻ വിക്രാന്ത്; അറിയാം സവിശേഷതകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us