scorecardresearch

'ദേശീയ ഐക്യത്തിന്റെ പ്രതീകം'; ഐഎന്‍എസ് വിക്രാന്ത് സെപ്റ്റംബര്‍ രണ്ടിന് രാജ്യത്തിന് സമര്‍പ്പിക്കും

20,000 കോടി രൂപ ചെലവില്‍ നിര്‍മിച്ച വിമാനവാഹിനിക്കപ്പല്‍ കഴിഞ്ഞ മാസം നാലാമത്തെയും അവസാനത്തെയും കടല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു

20,000 കോടി രൂപ ചെലവില്‍ നിര്‍മിച്ച വിമാനവാഹിനിക്കപ്പല്‍ കഴിഞ്ഞ മാസം നാലാമത്തെയും അവസാനത്തെയും കടല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു

author-image
WebDesk
New Update
INS Vikrant, Indian Navy, Narendra Modi

തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്നത് ഇന്തോ-പസഫിക് മേഖലയില്‍ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിന് സഹായിക്കുമെന്ന് ഇന്ത്യന്‍ നേവി വൈസ് ചീഫ് വൈസ് അഡ്മിറല്‍ എസ്എന്‍ ഘോര്‍മേഡ്. കൊച്ചിയില്‍ സെപ്റ്റംബര്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ ഐഎന്‍എസ് വിക്രാന്ത് നാവികസേനയിലേക്ക് കമ്മീഷന്‍ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ വിമാനവാഹിനിക്കപ്പലിന്റെ നിര്‍മ്മാണത്തിനായി ഇന്ത്യന്‍ നാവികസേന ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

ഐഎന്‍എസ് വിക്രാന്തിന്റെ കമ്മീഷനിംഗ് ഒരു ചരിത്ര സന്ദര്‍ഭമായിരിക്കുമെന്നും അതിന്റെ ഘടകങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ളതിനാല്‍ ഇത് ദേശീയ ഐക്യത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 20,000 കോടി രൂപ ചെലവില്‍ നിര്‍മിച്ച വിമാനവാഹിനിക്കപ്പല്‍ കഴിഞ്ഞ മാസം നാലാമത്തെയും അവസാനത്തെയും കടല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വിക്രാന്ത് നിര്‍മ്മാണത്തോടെ, തദ്ദേശീയമായി ഒരു വിമാനവാഹിനിക്കപ്പല്‍ രൂപകല്പന ചെയ്യാനും നിര്‍മ്മിക്കാനും കഴിവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം കണ്ടെത്തി അദ്ദേഹം പറഞ്ഞു.

Advertisment

വിമാനവാഹിനിക്കപ്പലിന് 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും 59 മീറ്റര്‍ ഉയരവുമുണ്ട്. 2009 ലാണ് ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 88 മെഗാവാട്ട് ശേഷിയുള്ള നാല് ഗ്യാസ് ടര്‍ബൈനുകളാണ് കപ്പലിന് ഊര്‍ജം നല്‍കുന്നതെന്നും പരമാവധി വേഗത 28 ് ആണെന്നും നാവികസേന അറിയിച്ചു. 2007 മെയ് മുതല്‍ പ്രതിരോധ മന്ത്രാലയവും കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും തമ്മിലുള്ള കരാറിന്റെ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കിയത്. 2009 ഫെബ്രുവരിയിലാണ് കപ്പലിന്റെ കീല്‍ സ്ഥാപിച്ചത്. സെപ്തംബര്‍ 2 ന് വിമാനവാഹിനിക്കപ്പല്‍ സേനയില്‍ കമ്മീഷന്‍ ചെയ്യുമെന്നും ഇത് ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ (ഐഒആര്‍) ഇന്ത്യയുടെ സ്ഥാനവും നീല ജല നാവികസേനയ്ക്കുള്ള അന്വേഷണവും ശക്തിപ്പെടുത്തുമെന്നും നാവികസേന അറിയിച്ചു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: