/indian-express-malayalam/media/media_files/uploads/2021/05/indian-variant-need-two-dose-vaccine-say-uk-agency-503202-FI.jpg)
ഫൊട്ടോ: അരുള്‍ ഹൊറൈസണ്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദത്തെ പ്രതിരോധിക്കണമെങ്കില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിക്കണമെന്ന് ബ്രിട്ടണിലെ ആരോഗ്യവിഭാഗം ഏജന്‍സിയായ പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) പുറത്തിറക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗലക്ഷണമുള്ള ബി.1.617.2 എന്ന വകഭേദത്തിനെതിരെയാണ് അതിസുരക്ഷ ആവശ്യം. രാജ്യം വാക്സിന്‍ ക്ഷാമവും നേരിടുന്ന പശ്ചാത്തലത്തില്‍ പ്രസ്തുത വൈറസ് ആശങ്ക ഉളവാക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ജനുവരി പതിനാറിന് ആരംഭിച്ച വാക്സിനേഷന്‍ പ്രക്രിയയില്‍ ഇതുവരെ നാല് കോടി പേര്‍ മാത്രമാണ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുള്ളത്. ആകെ ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രമാണിത്. 15 കോടിയിലധികെ പേര്‍ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവരാണ്. ആരോഗ്യമന്ത്രാലയം ശനിയാഴ്ച രാത്രി പുറത്തു വിട്ട കണക്കുകളാണിത്.
പിഎച്ച്ഇ ഇന്ത്യയില്‍ കണ്ടെത്തിയ ബി.1.617.2, ഇംഗ്ലണ്ടിലെ കെന്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബി.1.1.7 എന്നീ വകഭേദങ്ങളെ ആണ് പരിശോധിച്ചത്. ഓക്സ്ഫോര്‍ഡ് യുണിവേഴ്സിറ്റിയും ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിനും, അമേരിക്കന്‍ കമ്പനിയായ ഫിസറും ബയോഎന്‍ടെക്കും ചേര്‍ന്ന് നിര്‍മിച്ച വാക്സിനും എത്രത്തോളം പ്രതിരോധ ശേഷി നല്‍കുമെന്ന് പരീക്ഷിച്ചു. ഓക്സ്ഫോര്‍ഡ് യുണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത വാക്സിനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് എന്ന പേരില്‍ വിതരണം നടത്തുന്നത്.
Also Read: തൊഴിലിടങ്ങളിലെ വാക്സിൻ വിതരണം; ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കും അർഹത
ബി.1617.2 വകഭേദത്തിനെതിരെ രണ്ട് ഡോസ് വാക്സിന്‍ 81 ശതമാനം പ്രതിരോധ ശേഷി നല്‍കും. ബി.1.1.7 നെതിരെ 87 ശതമാനവും. ഒരു ഡോസ് മാത്രം സ്വീകരിച്ചാല്‍ രോഗലക്ഷണമുള്ളവരില്‍ ഇത് 33 ഉം 51 ശതമാനവുമായി ചുരുങ്ങുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യുകെ സര്‍ക്കാരിന്റെ ന്യൂ ആന്‍ഡ് എമേര്‍ജിങ് റെസ്പിരേറ്ററി വൈറസ് ത്രെട്ട്സ് അഡ്വൈസറി ഗ്രൂപ്പുമായുള്ള (എന്‍.ഇ.ആര്‍.വി.ടി.എ.ജി) മീറ്റിങ്ങിലാണ് പിഎച്ച്ഇ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കോവിഡുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന വിവിധ സ്ഥാപനങ്ങളിലെ ശാസ്ത്രഞ്ജര്‍ ഇന്ത്യയിലെ വകഭേദത്തെ ഗൗരവമായി കാണേണ്ടതാണെന്ന് വ്യക്തമാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച 20,000 സാമ്പിളുകള്‍ ശേഖരിച്ചായിരുന്നു പരിശോധിച്ചത്. ഇതില്‍ 8,000 സാമ്പിളുകളിലും ബി.1.617.2 ബാധിച്ചവയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us