ന്യൂഡൽഹി: തൊഴിലിടങ്ങളിലെ കോവിഡ് വാക്സിനേഷൻ വിതരണത്തിന്റെ പരിധിയിൽ ജീവനക്കാർക്ക് പുറമെ അവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തുമെന്ന് കേന്ദ്രസർക്കാർ. “… ജോലിസ്ഥലത്തെ കോവിഡ് -19 വാക്സിനേഷൻ (ഗവൺമെന്റ് & പ്രൈവറ്റ്) കോവിഡ് വാക്സിനേഷൻ സെന്ററുകളുടെ (സിവിസി) സേവനം സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും ലഭ്യമാക്കുന്ന തരത്തിൽ വ്യാപിപ്പിക്കാം,” എന്ന് നാഷണൽ ഹെൽത്ത് മിഷന്റെ അഡീഷണൽ സെക്രട്ടറി വികാസ് ഷീൽ പുറപ്പെടുവിച്ച ഒര വിജ്ഞാപനത്തിൽ പറയുന്നു.
“വ്യവസായ സ്ഥാപനങ്ങളിലെയും മറ്റു തൊഴിലിടങ്ങളിലെയും വാക്സിനേഷൻ കേന്ദ്രങ്ങളിൽ തൊഴിലുടമകൾ നിശ്ചയിക്കും പ്രകാരം ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കും വാക്സിനേഷൻ നൽകാനാവും,” എന്ന് വിജ്ഞാപനത്തിന്റെ തുടർന്നുള്ള ഭാഗത്ത് പറയുന്നു.
സ്ഥാപനങ്ങളിലെ വാക്സിനേഷൻ യജ്ഞത്തിനു വേണ്ടി വാക്സിനേഷൻ ഡോസുകൾ സ്വകാര്യ ആശുപത്രികൾ നിന്ന് വാങ്ങേണ്ടിവരുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
Read More: കോവിഡ്: വായുവിലൂടെ വൈറസ് എത്ര ദൂരം സഞ്ചരിക്കും? അറിയാം സർക്കാർ നിർദേശങ്ങൾ
45 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ സൗജന്യ വാക്സിൻ ഡോസ് ലഭിക്കാൻ അർഹതയുണ്ടെന്നും അതിൽ വ്യക്തമാക്കിയിട്ടുണ്ട്.
18 നും 44 നും ഇടയിൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷനായി സംസ്ഥാന സർക്കാർ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങിയ വാക്സിനേഷൻ ലഭ്യമാക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.