scorecardresearch

COVID-19 Updates: രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നു; 2,451 പുതിയ കേസുകള്‍

വിവിധ സംസ്ഥാനങ്ങളിലായ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14,241 ആയി ഉയര്‍ന്നു

വിവിധ സംസ്ഥാനങ്ങളിലായ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14,241 ആയി ഉയര്‍ന്നു

author-image
WebDesk
New Update
COVID-19 Updates: രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നു; 2,451 പുതിയ കേസുകള്‍

COVID-19 Updates, Coronavirus News Updates,Today New Covid -19 Cases: ന്യൂഡല്‍ഹി. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,451 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14,241 ആയി ഉയര്‍ന്നു.

Advertisment

രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ ഇടിവ് സംഭവിച്ചു. 1,589 പേരാണ് പുതുതായി നെഗറ്റീവ് ആയത്. കോവിഡ് ബാധിച്ച് 54 മരണവും ഇന്നലെ സംഭവിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,22,116 ആയി ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഡല്‍ഹിയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ 956 പേര്‍ക്കാണ് രാജ്യ തലസ്ഥാനത്ത് രോഗം ബാധിച്ചത്. പ്രസ്തുത സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.

അതേസമയം, ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ ഇയുടെ കോർബെവാക്‌സിന് വിവിധ നിബന്ധനകൾക്ക് വിധേയമായി അഞ്ചു മുതല്‍ 12 വയസിനിടയില്‍ പ്രായമുള്ളവർക്ക് അടിയന്തര ഉപയോഗ അനുമതി നൽകാൻ കോവിഡ് വ്യാപനം സംബന്ധിച്ച വിദഗ്ധ സമിതി ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററോട് ശുപാർശ ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Advertisment

വിദഗ്ധ സമിതിയുടെ ശുപാർശകൾ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റർ ഔദ്യോഗിക അംഗീകാരം നല്‍കുമെന്ന് ഉന്നത വൃത്തങ്ങൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സര്‍ക്കാരിന്റെ വിദഗ്ധ സമിതി അന്തിമ തീരുമാനം എടുത്തു കഴിഞ്ഞാല്‍ അ‌ഞ്ചു വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള ആദ്യത്തെ കോവിഡ് വാക്സിനായി ബയോളജിക്കൽ ഇയുടെ കോർബെവാക്‌സ് മാറും.

Also Read: കുട്ടികള്‍ക്ക് വാക്സിന്‍; കോർബെവാക്സിന് അടിയന്തര ഉപയോഗാനുമതിക്ക് ശുപാര്‍ശ

Covid Vaccine Covid Death Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: