ന്യൂഡല്‍ഹി: ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ ഇയുടെ കോർബെവാക്‌സിന് വിവിധ നിബന്ധനകൾക്ക് വിധേയമായി അഞ്ചു മുതല്‍ 12 വയസിനിടയില്‍ പ്രായമുള്ളവർക്ക് അടിയന്തര ഉപയോഗ അനുമതി നൽകാൻ കോവിഡ് വ്യാപനം സംബന്ധിച്ച വിദഗ്ധ സമിതി ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററോട് ശുപാർശ ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വിദഗ്ധ സമിതിയുടെ ശുപാർശകൾ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റർ ഔദ്യോഗിക അംഗീകാരം നല്‍കുമെന്ന് ഉന്നത വൃത്തങ്ങൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സര്‍ക്കാരിന്റെ വിദഗ്ധ സമിതി അന്തിമ തീരുമാനം എടുത്തു കഴിഞ്ഞാല്‍ അഞ്ചു വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള ആദ്യത്തെ കോവിഡ് വാക്സിനായി ബയോളജിക്കൽ ഇയുടെ കോർബെവാക്‌സ് മാറും.
ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ പ്രോട്ടീൻ സബ്-യൂണിറ്റ് വാക്സിൻ ആണ് കോർബെവാക്സ്. നിലവിൽ 12-18 വയസിനിടയിലുള്ളവര്‍ക്ക് മാത്രമാണ് ഇന്ത്യ കോവിഡ് വാക്സിനുകള്‍ വിതരണം ചെയ്യുന്നത്. 12-14 വയസ് പ്രായമുള്ളവർക്ക് കോർബെവാക്സ് മാത്രമാണ് നൽകുന്നതും. 2,53,87,677 പേർക്ക് ആദ്യ ഡോസ് നൽകി, 12,47,298 പേർക്ക് രണ്ട് ഡോസുകളും.
പരമ്പരാഗത സബ് യൂണിറ്റ് വാക്‌സിൻ പ്ലാറ്റ്‌ഫോമിലാണ് കോർബെവാക്‌സ് വാക്‌സിൻ നിർമ്മിച്ചിരിക്കുന്നത്. സബ് യൂണിറ്റ് വാക്‌സിനിൽ എസ്-പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. മനുഷ്യന്റെ പ്രതിരോധ സംവിധാനം എസ് പ്രോട്ടീൻ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, അത് അണുബാധയ്‌ക്കെതിരെ പോരാടുന്ന വെളുത്ത രക്താണുക്കളായി ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നു.
Also Read: COVID-19 LIVE Updates: രാജ്യത്ത് 2,380 പുതിയ കോവിഡ് കേസുകൾ, 56 മരണം; സജീവ കേസുകൾ 13,000 കടന്നു