/indian-express-malayalam/media/media_files/uploads/2019/12/indian-railways-irctc-revised-train-fare-330675.jpg)
Indian Railways IRCTC Revised Train Fare: പുതുവര്‍ഷദിനമായ ജനുവരി ഒന്ന് മുതല്‍ പുതുക്കിയ ട്രെയിന്‍ യാത്രാ നിരക്കുകള്‍ നിലവില്‍ വരുമെന്ന് റെയില്‍വേ മന്ത്രാലയം ഇന്ന് അറിയിച്ചു. റെയില്‍വേ മിനിസ്ട്രി ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം, എസി ടിക്കറ്റുകള്‍ക്ക് കിലോമീറ്ററിന് നാല് പൈസ വീതവും ഓര്‍ഡിനറി നോണ്‍-എസി ട്രെയിനുകളില്‍ കിലോമീറ്ററിന് ഒരു പൈസ വീതവും എക്സ്പ്രസ്സ് നോണ്‍-എസി ട്രെയിനുകളില്‍ കിലോമീറ്ററിന് രണ്ടു പൈസ വീതവും വര്‍ധനവുണ്ടാകും.
Read in English: Train travel to be costlier in new year, AC journey to cost 4 paisa per km more
Indian Railways Revised Train Fare: പുതുക്കിയ ട്രെയിന്‍ യാത്രാ നിരക്കുകള്‍ ഇങ്ങനെ
- സബര്‍ബന്‍ സിംഗിള്‍ ജേര്‍ണി: മാറ്റമില്ല
- സീസണ്‍ ടിക്കറ്റ് (സബര്‍ബന്‍, നോണ്‍-സബര്‍ബന്‍): മാറ്റമില്ല
ഓര്‍ഡിനറി നോണ്‍-എസി (നോണ്‍-സബര്‍ബന്‍)
- സെക്കന്റ് ക്ലാസ് ഓര്‍ഡിനറി: കിലോമീറ്ററിന് 01 പൈസ
- സ്ലീപര്‍ ക്ലാസ് ഓര്‍ഡിനറി: കിലോമീറ്ററിന് 01 പൈസ
- ഫസ്റ്റ് ക്ലാസ് ഓര്‍ഡിനറി: കിലോമീറ്ററിന് 01 പൈസ
മെയില്‍/എക്സ്പ്രസ്സ് നോണ്‍-എസി
- സെക്കന്റ് ക്ലാസ്സ് (മെയില്‍/എക്സ്പ്രസ്സ്): കിലോമീറ്ററിന് 02 പൈസ
- സ്ലീപര്‍ ക്ലാസ്സ് (മെയില്‍/എക്സ്പ്രസ്സ്): കിലോമീറ്ററിന് 02 പൈസ
- ഫസ്റ്റ് ക്ലാസ്സ് (മെയില്‍/എക്സ്പ്രസ്സ്): കിലോമീറ്ററിന് 02 പൈസ
എസി ക്ലാസുകള്‍
- എസി ചെയര്‍ കാര്‍: കിലോമീറ്ററിന് 04 പൈസ
- എസി ത്രീ ടയര്‍/3E: കിലോമീറ്ററിന് 04 പൈസ
- എസി ടൂ ടയര്‍: കിലോമീറ്ററിന് 04 പൈസ
- എസി ഫസ്റ്റ് ക്ലാസ്സ്/ഇസി/ഇഎ: കിലോമീറ്ററിന് 04 പൈസ
രാജധാനി, ശതാബ്ദി, ടുരന്‍ടോ, വന്ദേ ഭാരത്, തേജസ്, ഹംസഫര്‍, മഹാമന, ഗതിമാന്‍, ഗരീബ് രത്, അന്ത്യോദയ, ജനശതാബ്ദി, രാജ്യറാണി, യുവ എക്സ്പ്രസ്സ്, സുവിധ, മറ്റു സ്പെഷ്യല്‍ ട്രെയിനുകള്‍, എസി മേമു (നോണ്‍-സബര്‍ബന്‍), എസി ടെമു (നോണ്‍-സബര്‍ബന്‍) എന്നിവയിലെ നിരക്കുകളും മേല്‍പ്പറഞ്ഞ രീതിയില്‍ പുതുക്കപ്പെടും.
എന്നാല്‍ റിസര്‍വേഷന്‍ ഫീസ്, സൂപ്പര്‍ഫാസ്റ്റ് സര്‍ചാര്‍ജ്ജ് എന്നിവയില്‍ മാറ്റമില്ല. ജിഎസ്ടി നിരക്കുകളും, അതാതു സമയത്തെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം, ബാധകമാണ്.
Read Here: Train fare hike: പുതുവര്‍ഷത്തിൽ ഇരുട്ടടി; ട്രെയിന്‍ യാത്രാനിരക്കുകള്‍ വര്‍ധിപ്പിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.