Train fare hike: ന്യൂഡല്‍ഹി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നില്‍ക്കുന്നവര്‍ക്ക് ഇരുട്ടടി നല്‍കി രാജ്യത്ത് ട്രെയിന്‍ യാത്രാനിരക്കുകള്‍ വര്‍ധിപ്പിച്ചു. എസി ടിക്കറ്റ് യാത്രക്കാര്‍ക്ക് നിലവിലെ നിരക്കില്‍നിന്ന് നാല് പൈസയാണ് ഒരു കിലോമീറ്ററിന് വര്‍ധിപ്പിച്ചിരിക്കുന്നത്. ഓര്‍ഡിനറി-നോണ്‍ എസി യാത്രക്കാര്‍ക്ക് നിലവിലെ നിരക്കില്‍ നിന്ന് ഒരു കിലോമീറ്ററിന് ഒരു പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
എക്‌സ്‌പ്രസ്-നോണ്‍ എസി യാത്രക്കാര്‍ ഒരു കിലോമീറ്ററിന് രണ്ട് പൈസയും വര്‍ധിപ്പിച്ചിട്ടുണ്ട്. റെയില്‍വേ മന്ത്രാലയമാണ് പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി ഒന്ന് മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
Read Here: Indian Railways Revised Train Fare: പുതുക്കിയ ട്രെയിന്‍ യാത്രാ നിരക്കുകള്‍ ഇങ്ങനെ
From 1.1.2020 hike in train fares. @IndianExpress pic.twitter.com/s2B7AblFx9
— Avishek Dastidar (@avishekgd) December 31, 2019
Read in English: Train travel to be costlier in new year, AC journey to cost 4 paisa per km more
സബ് അര്‍ബന്‍ ട്രെയിനുകള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. തിരുവനന്തപുരം – നിസാമുദീൻ രാജധാനിക്ക് പുതിയ നിരക്ക് പ്രകാരം 114 രൂപ വർധിക്കും. തിരുവന്തപുരം ഡൽഹി രാജധാനി എക്‌സ്‌പ്രസിൽ നോൺ എസി ടിക്കറ്റുകൾക്ക് 60 രൂപ 70 പൈസയും എസി ടിക്കറ്റുകൾക്ക് 121 രൂപയും കൂടും. ഒക്ടോബറില്‍ റെയില്‍വെ വരുമാനത്തില്‍ 7.8 ശതമാനത്തിന്റെ ഇടിവുണ്ടായിരുന്നു. ചരക്കുനീക്കത്തില്‍ നിന്നും പ്രതീക്ഷിച്ച വരുമാനം റെയില്‍വെക്ക് കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നിരക്ക് വര്‍ധനയുമായി മുന്നോട്ടുപോകാൻ റെയിൽവെ തീരുമാനിച്ചത്. അതേസമയം, ജിഎസ്‌ടിയിൽ വർധനവില്ല.