scorecardresearch

വാക്സിനേഷനിൽ ചരിത്രനേട്ടവുമായി ഇന്ത്യ; നൂറ് കോടി ഡോസ് പിന്നിട്ടു

ബുധനാഴ്ച വരെ 99.70 കോടി ഡോസുകൾ നൽകിയിരുന്നു

ബുധനാഴ്ച വരെ 99.70 കോടി ഡോസുകൾ നൽകിയിരുന്നു

author-image
WebDesk
New Update
Covid19, Corbevax, Heterologous booster, Biological E.

ന്യൂഡൽഹി: കോവിഡ് വാക്സിനേഷനിൽ നൂറ് കോടി ഡോസ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ. ഇതുവരെ രാജ്യത്ത് വിതരണം ചെയ്ത ഡോസുകളുടെ എണ്ണം ഇന്ന് രാവിലെ നൂറ് കോടി കടന്നു. ഒമ്പത് മാസം കൊണ്ടാണ് ഇന്ത്യ നൂറ് കോടി ഡോസുകൾ വിതരണം ചെയ്തത്. ചരിത്ര നേട്ടത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ഡോ. റാം മനോഹർ ലോഹ്യ ആശുപത്രി സന്ദർശിച്ചു.

Advertisment

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ താൽക്കാലിക കണക്ക് പ്രകാരം, ബുധനാഴ്ച വരെ 99.70 കോടി ഡോസുകൾ നൽകിയിരുന്നു. ഇതിൽ 74 ശതമാനം പേർ ആദ്യ ഡോസ് സ്വീകരിച്ചവരും 34 ശതമാനം പേർ രണ്ടു ഡോസും സ്വീകരിച്ചവരാണ്.

"രാജ്യം വാക്സിൻ സെഞ്ചുറിക്ക് അരികെയാണ്. ഇതുവരെ വാക്‌സിൻ എടുക്കാത്തവർ അടിയന്തരമായി വാക്സിൻ സ്വീകരിച്ച് ഈ സുവർണനേട്ടത്തിന്റെ ഭാഗമാകാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഇന്ത്യയുടെ ഈ ചരിത്രപരമായ വാക്സിനേഷൻ യാത്രയിൽ ദയവായി നിങ്ങളും സംഭാവന ചെയ്യുക," കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റിലൂടെ പറഞ്ഞു.

നിലവിൽ ലഭ്യമായ ഡാറ്റ പ്രകാരം, മൊത്തം വാക്സിൻ ഡോസിന്റെ 65 ശതമാനത്തിലധികം ഗ്രാമപ്രദേശങ്ങളിലാണ് നൽകിയിരിക്കുന്നത്. ഇത് വാക്‌സിൻ ലഭ്യതയിലെ തുല്യത സൂചിപ്പിക്കുന്നതാണ്. ആഗോളതലത്തിൽ വാക്സിൻ അസമത്വത്തെക്കുറിച്ച് പൊതുജനാരോഗ്യ വിദഗ്ധർ ആശങ്ക ഉയർത്തുന്നതിന് നേർ വിപരീതമായ കണക്കാണിത്, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലെ വെറും 3 ശതമാനം ആളുകൾക്കാണ് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചതെന്നാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോൾ രണ്ടാമത്തെ ഡോസ് നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment

ഔദ്യോഗിക കണക്ക് പ്രകാരം നിലവിൽ ആറ് സംസ്ഥാനങ്ങൾ ആറ് കോടി ഡോസിലധികം വിതരണം ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശ് (12.08 കോടി), മഹാരാഷ്ട്ര (9.23 കോടി), പശ്ചിമ ബംഗാൾ (6.82 കോടി), ഗുജറാത്ത് (6.73 കോടി), മധ്യപ്രദേശ് (6.67 കോടി), ബിഹാർ (6.30 കോടി), കർണാടക (6.13 കോടി), രാജസ്ഥാൻ (6.07 കോടി) എന്നീ സംസ്ഥാനങ്ങളാണ് ആറ് കോടി കടന്നത്.

Also Read: കനത്ത മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജനുവരി 16നാണ് ഇന്ത്യയിൽ വാക്സിനേഷൻ പ്രക്രിയ ആരംഭിച്ചത്. ആദ്യം ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കും നൽകിയ ശേഷം മാർച്ച് ഒന്ന് മുതലാണ് 65 വയസിനു മുകളിൽ ഉള്ളവർക്കും പിന്നീട് ഏപ്രിൽ ഒന്ന് മുതൽ 45 വയസിനു മുകളിൽ ഉള്ളവർക്കും വാക്‌സിൻ നൽകിയത്. മേയ് ഒന്ന് മുതൽ 18 വയസിനു മുകളിൽ ഉള്ളവർക്കും വാക്‌സിൻ നൽകി തുടങ്ങി.

അതേസമയം, 100 കോടി വാക്സിനേഷൻ എന്ന നാഴികക്കല്ല് പിന്നിട്ടാൽ ട്രെയിനുകളിലും സ്റ്റേഷനുകളിലും പരസ്യ പ്രഖ്യാപനങ്ങൾ നടത്താൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.

Covid Vaccine Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: