scorecardresearch

രാജ്യത്ത് 3,805 പേര്‍ക്ക് കോവിഡ്; സജീവ കേസുകള്‍ 20,000 കടന്നു

22 മരണവും ഇന്നലെ കോവിഡ് മൂലം സംഭവിച്ചു

22 മരണവും ഇന്നലെ കോവിഡ് മൂലം സംഭവിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
covid, omicron, ie malayalam

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ നാലായിരത്തിനടുത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,805 പേര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം പ്രതിദിന കേസുകള്‍ 3,545 മാത്രമായിരുന്നു. ഇതോടെ വിവധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20,303 ആയി.

Advertisment

എന്നാല്‍ രോഗമുക്തി നേടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നത് ആശ്വാസകരമാണ്. 3,168 പേരാണ് മഹാമാരിയില്‍ നിന്ന് മുക്തി നേടിയത്. 22 മരണവും ഇന്നലെ കോവിഡ് മൂലം സംഭവിച്ചു. ഇതുവരെ 5.24 ലക്ഷം പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.

ഡല്‍ഹിയില്‍ തന്നെയാണ് രോഗവ്യാപനം കൂടുതല്‍. 6,096 പേരാണ് രാജ്യതലസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. കേരളം (2,950), ഹരിയാന (2,564), കര്‍ണാടക (1,895), ഉത്തര്‍ പ്രദേശ് (1,780), മഹാരാഷ്ട്ര (1,161) എന്നിവിടങ്ങളാണ് രോഗികള്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍.

Also Read: മരിയുപോളില്‍ നിന്ന് സൈന്യത്തെ രക്ഷപ്പെടുത്താന്‍ നയതന്ത്ര നടപടികളുമായി യുക്രൈന്‍

Advertisment
Covid Vaccine Covid Death Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: