scorecardresearch

രാജ്യത്ത് 11,451 പേര്‍ക്ക് കോവിഡ്; 266 മരണം

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 23.84 ലക്ഷം വാക്സിന്‍ ഡോസുകള്‍ മാത്രമാണ് ഞായറാഴ്ച വിതരണം ചെയ്തത്

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 23.84 ലക്ഷം വാക്സിന്‍ ഡോസുകള്‍ മാത്രമാണ് ഞായറാഴ്ച വിതരണം ചെയ്തത്

author-image
WebDesk
New Update
Covid, Covid Death, Omicron

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,451 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 13,204 പേർ രോഗമുക്തരായി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.24 ശതമായി തുടരുന്നു. 2020 മാര്‍ച്ചിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.

Advertisment

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നിലവില്‍ 1.42 ലക്ഷം സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 262 ദിവസത്തിനിടയില്‍ ആദ്യമായാണ് കേസുകള്‍ ഇത്രയും കുറയുന്നത്.

അതേസമയം, ആശ്വാസമായി കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചു. 266 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതോടെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4,61,057 ആയി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 23.84 ലക്ഷം വാക്സിന്‍ ഡോസാണ് ഞായറാഴ്ച വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 108.47 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Advertisment

Also Read: പോഷകാഹാരക്കുറവ്: രാജ്യത്ത് 17.7 ലക്ഷം കുട്ടികളുടെ അവസ്ഥ ഗുരുതരം

Covid Vaccine Covid Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: