scorecardresearch

Latest News

പോഷകാഹാരക്കുറവ്: രാജ്യത്ത് 17.7 ലക്ഷം കുട്ടികളുടെ അവസ്ഥ ഗുരുതരം

മഹാരാഷ്ട്ര, ബിഹാർ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കുട്ടികളിലെ പോഷകാഹാരക്കുറവ് ഏറ്റവും കൂടുതലെന്നും മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു

Women and Child Development ministry, WCD ministry, malnourishment, malnourishment India, India malnourished, Indian Express, Indian Express news, പോഷകാഹാരക്കുറവ്, Malayalam News, IE Malayalam

ന്യൂഡൽഹി: ഇന്ത്യയിലെ 33 ലക്ഷത്തിലധികം കുട്ടികൾ പോഷകാഹാരക്കുറവുള്ളവരാണെന്നും അവരിൽ പകുതിയിലധികം പേരും ഗുരുതര പോഷകാഹാരക്കുറവ് നേരിടുന്നവരാണെന്നും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനായി വനിതാ ശിശുക്ഷേമ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്ര, ബിഹാർ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കുട്ടികളിലെ പോഷകാഹാരക്കുറവ് ഏറ്റവും കൂടുതലെന്നും മന്ത്രാലയത്തിന്റെ മറുപടിയിൽ പറയുന്നു.

കൊവിഡ് മഹാമാരി പോഷകാഹാര പ്രതിസന്ധിയെ കൂടുതൽ വഷളാക്കുമെന്ന ആശങ്കയും ഈ വിവരങ്ങൾ ഉയർത്തുന്നുണ്ട്. രാജ്യത്ത് 17,76,902 (17.76 ലക്ഷം/1.7 ദശലക്ഷം) കുട്ടികൾ ഗുരുതരമായ പോഷകാഹാരക്കുറവും (എസ്എഎം) 15,46,420 (15.46 ലക്ഷം/1.5 ദശലക്ഷം) കുട്ടികൾ മിതമായ പോഷകാഹാരക്കുറവും (എംഎഎം) അനുഭവിക്കുന്നതായി ഈ വർഷം ഒക്ടോബർ വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നു.

ആകെ 33,23,322 (33.23 ലക്ഷം/3.3 ദശലക്ഷം) കുട്ടികൾ പോഷകാഹാരക്കുറവ്വ അനുഭവിക്കുന്നതായി 34 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള മൊത്തം വിവരങ്ങൾ വ്യക്തമാക്കുന്നുവെന്ന് പിടിഐയുടെ വിവരാവകാശ ചോദ്യത്തിന് മറുപടിയായി മന്ത്രാലയം അറിയിച്ചു. പോഷകാഹാര വിവരങ്ങളുടെ തത്സമയ നിരീക്ഷണത്തിനായി കഴിഞ്ഞ വർഷം വികസിപ്പിച്ച പോഷൺ ട്രാക്കർ ആപ്പ് വഴിയാണ് കണക്കുകൾ രേഖപ്പെടുത്തിയത്.

കഴിഞ്ഞ നവംബറിലെ കണക്കുകളിൽ നിന്ന് ഇത്തവണ വർധനവുണ്ടായിട്ടുണ്ട്. 2020 നവംബറിനും 2021 ഒക്ടോബർ 14 നും ഇടയിൽ ഗുരുതരമായ പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണത്തിൽ 91 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 9,27,606 (9.27 ലക്ഷം) എന്നതിൽ നിന്ന് ഇത് ഇപ്പോൾ 17.76 ലക്ഷമായി ഉയർന്നു.

Also Read: ഇന്ത്യ-ഫ്രാന്‍സ്: പ്രതിരോധ മേഖലയില്‍ സഹകരണം ശക്തിപ്പെടുത്തും

എന്നിരുന്നാലും, രണ്ട് സെറ്റ് കണക്കുകൾ ഡാറ്റാ ശേഖരണത്തിന്റെ വ്യത്യസ്ത രീതികളെ അടിസ്ഥാനമാക്കിയുള്ളതാണ്. കഴിഞ്ഞ വർഷം കണ്ടെത്തിയ കുട്ടികളുടെ (ആറ് മാസം മുതൽ ആറ് വയസ്സ് വരെ) എണ്ണം സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കണക്കാക്കി കേന്ദ്രത്തെ അറിയിച്ചതാണ്. ഏറ്റവും പുതിയ കണക്കുകൾ പോഷൺ ട്രാക്കർ ആപ്പ് വഴിയാണ്. അവിടെ അങ്കണവാടികൾ നേരിട്ട് നൽകിയ നമ്പറുകൾ നൽകി കേന്ദ്രം ലഭ്യമാക്കി. ഇതിൽ കുട്ടികളുടെ പ്രായപരിധി വ്യക്തമാക്കിയിട്ടില്ല.

പോഷൺ ട്രാക്കറിനെ അധികരിച്ചുള്ള കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പോഷകാഹാരക്കുറവുള്ള കുട്ടികളുള്ളത്, 6,16,772 (6.16 ലക്ഷം). ഇതിൽ1,57,984 (1.57 ലക്ഷം) കുട്ടികൾ മിതമായ നിലയിലും 4,58,788 (4.58 ലക്ഷം) കുട്ടികൾ മഗുരുതരമായ നിലയിലും പോഷകാഹാരക്കുറവ് നേരിടുന്നു.

ബീഹാറിൽ 4,75,824 (4.75 ലക്ഷം) കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നു. ഇതിൽ 3,23,741 കുട്ടികൾ മിതമായതും 1,52,083 കുട്ടികൾ ഗുരുതരമായതുമായ പോഷകാഹാരക്കുറവാണ് നേരിടുന്നത്.

ഗുജറാത്തിൽ 3,20,465 (3.20 ലക്ഷം) കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നു. ഇതിൽ 1,55,101 (1.55 ലക്ഷം) കുട്ടികൾ മിതമായ പോഷകാഹാരക്കുറവും 1,65,364 (1.65 ലക്ഷം) കുട്ടികൾ ഗുരുതരമായതുമായ പോഷകാഹാരക്കുറവാണ് നേരിടുന്നത്.

കോവിഡ് പാൻഡെമിക് മിക്കവാറും എല്ലാ സാമൂഹിക-സാമ്പത്തിക സൂചകങ്ങളെയും പ്രതികൂലമായി ബാധിച്ചുവെന്നും കഴിഞ്ഞ ദശകത്തിൽ കൈവരിച്ച പുരോഗതിയുടെ ഭൂരിഭാഗവും പഴയപടിയാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും കണക്കുകളോട് പ്രതികരിച്ച ചൈൽഡ് റൈറ്റ്‌സ് ആൻഡ് യു (ക്രൈ) സിഇഒ പൂജ മർവാഹ പറഞ്ഞു.

Also Read: കണ്ണൂരില്‍ പിടിയിലായിലായ മാവോയിസ്റ്റ് നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി എൻഐഎ

“ഐസിഡിഎസ് (സംയോജിത ശിശുവികസന പദ്ധതി), സ്‌കൂളുകളിലെ ഉച്ചഭക്ഷണം തുടങ്ങിയ സേവനങ്ങൾ സ്‌കൂളുകൾ ദീർഘകാലം അടച്ചിടുമ്പോൾ ക്രമരഹിതമായി. ബഹുമുഖ ദാരിദ്ര്യത്തിൽ ജീവിക്കുന്ന കുട്ടികളെ ഇത് സാരമായി ബാധിച്ചു, കാരണം അവർ തങ്ങളുടെ അവകാശങ്ങൾ നിറവേറ്റുന്നതിനായി ഈ സേവനങ്ങളെ കൂടുതലായി ആശ്രയിക്കുന്നു, ”മർവാഹ പിടിഐയോട് പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിൽ ആന്ധ്രാപ്രദേശിൽ 2,67,228 (2.76 ലക്ഷം) പോഷകാഹാരക്കുറവുള്ള കുട്ടികളുണ്ട് (69,274 കുട്ടികൾ ഗുരുതരമായ അവസ്ഥയിലും 1,97,954 കുട്ടികൾ മിതമായ അവസ്ഥയിലും) കർണാടകയിൽ ഇത് 2,49,463 (2.49 ലക്ഷം) കേസുകളാണ് (1,82,178 എംഎഎം ,67,285 എസ്എഎം) രജിസ്റ്റർ ചെയ്തിട്ടുള്ളർ. ).

ഉത്തർപ്രദേശിൽ 1,86,640 (1.86 ലക്ഷം) പോഷകാഹാരക്കുറവുള്ള കുട്ടികളുണ്ട് (1,14,094 എംഎഎം കുട്ടികളും 72,546 എസ്എഎം കുട്ടികളും), തമിഴ്‌നാട്ടിൽ 1,78,060 (1.78 ലക്ഷം കുട്ടികളും (1,20,076 എംഎഎം, 57,984 എസ്എഎം) അസമിൽ 1,76,462 (1.76 ലക്ഷം) കേസുകളുണ്ട് (1,17,016 എംഎഎം 59,446 എസ്എഎം ). തെലങ്കാനയിൽ 1,52,524 (1.52 ലക്ഷം) കുട്ടികളാണുള്ളത് (95,033 എംഎഎം, 57,491 എസ്എഎം).

ഡൽഹിയിൽ മിതമായ പോഷകക്കുറവ് അനുഭവിക്കുന്ന 20,122 കുട്ടികളും ഗുരുതരമായ പോഷകക്കുറവ് അനുഭവിക്കുന്ന 97,223 കുട്ടികളുമുണ്ട്. പോഷകക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ ആകെ എണ്ണം 1,17,345 (1.17 ലക്ഷം) ആണ് ഡൽഹിയിൽ.

Also Read: നടൻ പുനീത് രാജ്‌കുമാറിനെ ചികിത്സിച്ച ഡോക്ടർക്ക് പൊലീസ് സംരക്ഷണം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: 33 lakh children india malnourished 17 lakh severely malnourished govt data

Best of Express