ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ മുൻ ബിജെപി വക്താക്കളായ നൂപുർ ശർമയും നവീൻ കുമാറും നടത്തിയ പ്രസ്താവനകൾ ഉയർത്തിക്കാട്ടി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോർപ്പറേഷന്‍) പുറത്തിറക്കിയ പ്രസ്‌താവന തള്ളി കേന്ദ്ര സർക്കാർ. ഒഐസിയുടെ പ്രസ്‌താവന അനാവശ്യവും ഇടുങ്ങിയ ചിന്താഗതിയിൽ നിന്നുമുള്ളതാണെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ബിജെപി വക്താക്കളുടെ പരാമർശത്തെ ശക്‌തമായി അപലപിച്ച ഒഐസി, ഇന്ത്യയിൽ ഇസ്‌ലാം മതത്തോടുള്ള വിദ്വേഷം വ്യാപകമായ പശ്ചാത്തലത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം നിരോധിക്കുന്നത് പോലുള്ള തീരുമാനങ്ങൾക്കിടയിലുമാണ് ബിജെപി നേതാക്കളുടെ ഇത്തരം പരാമർശങ്ങൾ എന്നാണ് പ്രസ്‌താവനയിൽ പറഞ്ഞത്.
ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ (ഒഐസി) പ്രസ്താവന തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. "ഇന്ത്യൻ സർക്കാർ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു" എന്ന് ബാഗ്ചി പറഞ്ഞു. പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ അഭിപ്രായങ്ങൾ ചില വ്യക്തികൾ നടത്തിയതാണെന്ന് അദ്ദേഹം പരാമർശിച്ചു. അത് ഒരു തരത്തിലും ഇന്ത്യൻ സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല. അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഈ വ്യക്തികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
ഒഐസി സെക്രട്ടേറിയറ്റ് തെറ്റിദ്ധാരണ പടർത്താൻ ശ്രമിക്കുന്നത് ഖേദകരമാണെന്നും അവരുടെ വിഭജന അജണ്ടയെ ഇത് തുടർന്നു കാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. വർഗീയ സമീപനം പിന്തുടരുന്നത് അവസാനിപ്പിക്കാനും എല്ലാ വിശ്വാസങ്ങളോടും മതങ്ങളോടും അർഹമായ ബഹുമാനം കാണിക്കാനും അദ്ദേഹം ഓഐസ സെക്രട്ടേറിയറ്റിനോട് അഭ്യർത്ഥിച്ചു.
57 മുസ്ലിം രാജ്യങ്ങൾ അടങ്ങുന്നതാണ് ഒഐസി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോർപ്പറേഷന്‍). ഖത്തർ, കുവൈറ്റ്, ഇറാൻ, സൗദി അറേബ്യ, പാക്കിസ്താൻ തുടങ്ങിയ രാജ്യങ്ങൾ ബിജെപി വക്താക്കളുടെ പരാമർശത്തെ അപലപിച്ചിരുന്നു. ഇന്ത്യ സർക്കാർ ക്ഷമാപണം നടത്തണമെന്നായിരുന്നു മിക്ക രാജ്യങ്ങളുടെയും ആവശ്യം.
Also Read: ബിജെപി നേതാക്കളുടെ വിവാദ പരാമർശം; പ്രതിഷേധം അറിയിച്ച് ഗൾഫ് രാജ്യങ്ങൾ
പ്രവാചകനെതിരായ പരാമർശം: പ്രതിഷേധം കനക്കുന്നു; ഒഐസിയ്‌ക്കെതിരെ വിദേശകാര്യ മന്ത്രാലയം
"ഇന്ത്യൻ സർക്കാർ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു" എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു

Ministry of External Affairs spokesperson Arindam Bagchi. (Video screengrab/File)
ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ മുൻ ബിജെപി വക്താക്കളായ നൂപുർ ശർമയും നവീൻ കുമാറും നടത്തിയ പ്രസ്താവനകൾ ഉയർത്തിക്കാട്ടി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോർപ്പറേഷന്‍) പുറത്തിറക്കിയ പ്രസ്‌താവന തള്ളി കേന്ദ്ര സർക്കാർ. ഒഐസിയുടെ പ്രസ്‌താവന അനാവശ്യവും ഇടുങ്ങിയ ചിന്താഗതിയിൽ നിന്നുമുള്ളതാണെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ബിജെപി വക്താക്കളുടെ പരാമർശത്തെ ശക്‌തമായി അപലപിച്ച ഒഐസി, ഇന്ത്യയിൽ ഇസ്‌ലാം മതത്തോടുള്ള വിദ്വേഷം വ്യാപകമായ പശ്ചാത്തലത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം നിരോധിക്കുന്നത് പോലുള്ള തീരുമാനങ്ങൾക്കിടയിലുമാണ് ബിജെപി നേതാക്കളുടെ ഇത്തരം പരാമർശങ്ങൾ എന്നാണ് പ്രസ്‌താവനയിൽ പറഞ്ഞത്.
ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ (ഒഐസി) പ്രസ്താവന തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. "ഇന്ത്യൻ സർക്കാർ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു" എന്ന് ബാഗ്ചി പറഞ്ഞു. പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ അഭിപ്രായങ്ങൾ ചില വ്യക്തികൾ നടത്തിയതാണെന്ന് അദ്ദേഹം പരാമർശിച്ചു. അത് ഒരു തരത്തിലും ഇന്ത്യൻ സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല. അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഈ വ്യക്തികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
ഒഐസി സെക്രട്ടേറിയറ്റ് തെറ്റിദ്ധാരണ പടർത്താൻ ശ്രമിക്കുന്നത് ഖേദകരമാണെന്നും അവരുടെ വിഭജന അജണ്ടയെ ഇത് തുടർന്നു കാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. വർഗീയ സമീപനം പിന്തുടരുന്നത് അവസാനിപ്പിക്കാനും എല്ലാ വിശ്വാസങ്ങളോടും മതങ്ങളോടും അർഹമായ ബഹുമാനം കാണിക്കാനും അദ്ദേഹം ഓഐസ സെക്രട്ടേറിയറ്റിനോട് അഭ്യർത്ഥിച്ചു.
57 മുസ്ലിം രാജ്യങ്ങൾ അടങ്ങുന്നതാണ് ഒഐസി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോർപ്പറേഷന്‍). ഖത്തർ, കുവൈറ്റ്, ഇറാൻ, സൗദി അറേബ്യ, പാക്കിസ്താൻ തുടങ്ങിയ രാജ്യങ്ങൾ ബിജെപി വക്താക്കളുടെ പരാമർശത്തെ അപലപിച്ചിരുന്നു. ഇന്ത്യ സർക്കാർ ക്ഷമാപണം നടത്തണമെന്നായിരുന്നു മിക്ക രാജ്യങ്ങളുടെയും ആവശ്യം.
Also Read: ബിജെപി നേതാക്കളുടെ വിവാദ പരാമർശം; പ്രതിഷേധം അറിയിച്ച് ഗൾഫ് രാജ്യങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.