scorecardresearch

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വര്‍ധന; ജിഡിപി വളര്‍ച്ച 13.5 ശതമാനം

2021-22 ജനുവരി-മാര്‍ച്ച് പാദത്തില്‍ ജിഡിപി 4.1 ശതമാനം വളര്‍ച്ച നേടിയിരുന്നു

2021-22 ജനുവരി-മാര്‍ച്ച് പാദത്തില്‍ ജിഡിപി 4.1 ശതമാനം വളര്‍ച്ച നേടിയിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
gdp economic growth

ന്യൂഡല്‍ഹി:രാജ്യത്തിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ (2022-23) ആദ്യ പാദത്തിലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 13.5 ശതമാനം ഉയര്‍ന്നതായി ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട താത്കാലിക കണക്കുകള്‍. 2021-22 ലെ ഇതേ പാദത്തില്‍ രാജ്യത്തിന്റെ ജിഡിപി 20.1 ശതമാനം വര്‍ദ്ധിച്ചിരുന്നു.

Advertisment

2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഇരട്ട അക്കത്തില്‍ എത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കിയിരുന്നു, യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചാ നിരക്ക് 13-16.2 ശതമാനം പരിധിയിലാണ്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെ ആഘാതത്തിലെ മിതത്വവും സേവനമേഖലയിലെ പ്രവര്‍ത്തനത്തിലെ ഉയര്‍ച്ചയും സഹിതം ഇതേ കാലയളവില്‍ 20.1 ശതമാനം വളര്‍ച്ചയുടെ അടിസ്ഥാന ഫലവും വളര്‍ച്ചയെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വിദഗ്ധരുടെ പ്രവചനം.

2021-22 ജനുവരി-മാര്‍ച്ച് പാദത്തില്‍ ജിഡിപി 4.1 ശതമാനം വളര്‍ച്ച നേടിയിരുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, ജൂണ്‍ പാദത്തില്‍ സ്ഥിരമായ നിബന്ധനകളില്‍ അടിസ്ഥാന വിലയില്‍ മൊത്ത മൂല്യവര്‍ധന (ജിവിഎ) 12.7 ശതമാനം ഉയര്‍ന്നു. 2022-23 ആദ്യ പാദത്തില്‍ നിലവിലെ വിലകളിലെ അടിസ്ഥാന വിലയിലുള്ള ജിവിഎ 26.5 ശതമാനം ഉയര്‍ന്നു.

Advertisment

എന്‍എസ്ഒയുടെ കണക്കുകള്‍ പ്രകാരം, പൊതുഭരണം, പ്രതിരോധം, മറ്റ് സേവനങ്ങള്‍ എന്നിവയുടെ ജിവിഎ 26.3 ശതമാനം ഉയര്‍ന്നപ്പോള്‍ വ്യാപാരം, ഹോട്ടലുകള്‍, ഗതാഗതം, ആശയവിനിമയം, പ്രക്ഷേപണവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എന്നിവ 25.7 ശതമാനം ഉയര്‍ന്നു.
നിര്‍മാണ വിഭാഗം 16.8 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ വൈദ്യുതി, ഗ്യാസ്, ജലവിതരണം, മറ്റ് യൂട്ടിലിറ്റി സേവനങ്ങള്‍ എന്നിവ 14.7 ശതമാനം ഉയര്‍ന്നു. കൃഷി, വനം, മത്സ്യബന്ധനം എന്നീ മേഖലകളില്‍ ജിവിഎയില്‍ 4.5 ശതമാനം വര്‍ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

Finance Ministry Gdp India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: