/indian-express-malayalam/media/media_files/uploads/2018/01/sivan-k-isro-director.jpg)
ന്യൂഡല്‍ഹി: ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒ. ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായാണ് ഇത്. സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവനാണ് ഇക്കാര്യം അറിയിച്ചത്. ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി 2022 ലെ സ്വാതന്ത്ര്യ ദിനത്തില്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനാണ് ഐഎസ്ആര്‍ഒ ഒരുങ്ങുന്നത്.
രണ്ടോ മൂന്നോ പേരായിരിക്കും പ്രഥമ ഗഗന്‍യാന്‍ ദൗത്യത്തിലുണ്ടാകുകയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചു. 10,000 കോടി രൂപയാണ് ഇതിനായി കേന്ദ്രമന്ത്രിസഭ അനുവദിച്ചിരിക്കുന്നത്. ബഹിരാകാശ യാത്രികര്‍ക്കുള്ള പരിശീലനം നല്‍കുക ഇന്ത്യയില്‍ തന്നെയായിരിക്കും. ആറ് മാസത്തിനുള്ളില്‍ ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കും.
2030 ല്‍ സ്വന്തമായി ഒരു ബഹിരാകാശനിലയം സ്ഥാപിക്കാനാണ് ഐഎസ്ആര്‍ഒയുടെ പദ്ധതി. 20 ടണ്‍ ഭാരമുള്ള ബഹിരാകാശ നിലയം സ്ഥാപിക്കാനാണ് പദ്ധതി. എന്നാല്‍, പ്രഥമ പരിഗണന ചന്ദ്രയാന്‍ - 2 വിനാണെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
Read More: ചന്ദ്രയാന്‍ 2 ജൂലൈ 15 ന് വിക്ഷേപിക്കും; വിക്ഷേപണ വാഹനം ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന്
കഴിഞ്ഞ ദിവസമാണ് ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ - 2 പ്രഖ്യാപിച്ചത്. ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍ 2 വിക്ഷേപണം ജൂലൈ 15 ന് നടക്കുമെന്നാണ് ഇന്നലെ അറിയിച്ചത്. ജൂലൈ 15 ന് പുലര്‍ച്ചെ 2.51 നാണ് വിക്ഷേപണം നടക്കുക. 3.8 ടണ്‍ ഭാരമുള്ള 13 സാറ്റലൈറ്റുകള്‍ വഹിച്ചായിരിക്കും ചന്ദ്രയാന്‍ 2 വിക്ഷേപണം നടക്കുക. ജിഎസ്എല്‍വി മാര്‍ക്ക് മൂന്നാണ് വിക്ഷേപണ വാഹനം.
ചന്ദ്രനിലെ രാസഘടനയെ പറ്റി പഠിക്കുകയാണ് ചന്ദ്രയാന്‍ 2 ദൗത്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. പ്രത്യേകിച്ച് ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ടെന്ന് അറിയുകയാണ് ലക്ഷ്യം. 2008 ലെ ഒന്നാം ചന്ദ്രയാന്‍ ദൗത്യത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയാണ് ചന്ദ്രയാന്‍ 2 ദൗത്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
ചന്ദ്രനെ വലംവയ്ക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലിറങ്ങുന്ന ദൗത്യമാണിത്. ചന്ദ്രനെ വലംവയ്ക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് പര്യവേഷണം നടത്തുന്ന റോബോട്ടിക് റോവര്‍, ലാന്‍ഡര്‍ എന്നീ മൂന്ന് ഘട്ടങ്ങളുള്ളതാണ് ചന്ദ്രയാന്‍-2. ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് പര്യവേഷണം നടത്തുന്ന റോബോട്ടിക് റോവര്‍, ലാന്‍ഡര്‍ എന്നീ മൂന്ന് ഘട്ടങ്ങളുള്ളതാണ് ചന്ദ്രയാന്‍-2.
Pictures of the modules of India's second lunar mission Chandrayaan-2 that is scheduled to be launched between July 9 and 16. pic.twitter.com/9wLXQruJWX
— ANI (@ANI) June 12, 2019
പേടകത്തെ ചന്ദ്രന്റെ നൂറ് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തില്‍ എത്തിക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് സെപ്റ്റംബര്‍ ആറിനാണ് റോവര്‍ ദൗത്യത്തെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുക. റോവറിന് ഒരുവര്‍ഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.