ബെംഗളൂരു: ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍ 2 വിക്ഷേപണം ജൂലൈ 15 ന് നടക്കും. ഐഎസ്ആര്‍ഒ ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ കെ.ശിവന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 15 ന് പുലര്‍ച്ചെ 2.51 നാണ് വിക്ഷേപണം നടക്കുക. 3.8 ടണ്‍ ഭാരമുള്ള 13 സാറ്റലൈറ്റുകള്‍ വഹിച്ചായിരിക്കും ചന്ദ്രയാന്‍ 2 വിക്ഷേപണം നടക്കുക. ജിഎസ്എല്‍വി മാര്‍ക്ക് മൂന്നാണ് വിക്ഷേപണ വാഹനം.

Read More: ചന്ദ്രയാൻ-1 ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നുവെന്ന് നാസയുടെ കണ്ടെത്തൽ

ചന്ദ്രനിലെ രാസഘടനയെ പറ്റി പഠിക്കുകയാണ് ചന്ദ്രയാന്‍ 2 ദൗത്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. പ്രത്യേകിച്ച് ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ടെന്ന് അറിയുകയാണ് ലക്ഷ്യം. 2008 ലെ ഒന്നാം ചന്ദ്രയാന്‍ ദൗത്യത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയാണ് ചന്ദ്രയാന്‍ 2 ദൗത്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

ചന്ദ്രനെ വലംവയ്ക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലിറങ്ങുന്ന ദൗത്യമാണിത്. ചന്ദ്രനെ വലംവയ്ക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് പര്യവേഷണം നടത്തുന്ന റോബോട്ടിക് റോവര്‍, ലാന്‍ഡര്‍ എന്നീ മൂന്ന് ഘട്ടങ്ങളുള്ളതാണ് ചന്ദ്രയാന്‍-2.

പേടകത്തെ ചന്ദ്രന്റെ നൂറ് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തില്‍ എത്തിക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് സെപ്റ്റംബര്‍ ആറിനാണ് റോവര്‍ ദൗത്യത്തെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുക. റോവറിന് ഒരുവര്‍ഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook