scorecardresearch

വെടിനിർത്തൽ ലംഘനം: ഉത്സവ സമയം തന്നെ പാകിസ്താൻ തിരഞ്ഞെടുത്തത് അപലപനീയമെന്ന് ഇന്ത്യ

ആക്രമണത്തിൽ അഞ്ച് സുരക്ഷാ സേനാംഗങ്ങളും ആറ് സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു

ആക്രമണത്തിൽ അഞ്ച് സുരക്ഷാ സേനാംഗങ്ങളും ആറ് സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു

author-image
WebDesk
New Update
Kashmir news, Kashmir LOC Indian army, India Pakistan Kasmir LOC, Kashmir LOC firing Pakistan, Pakistan Kashmir firing, Kashmir LOC firing Pakistan, Indian army Kashmir, Kashmir LOC news, Kashmir latest newsnews, ie malayalam

A damaged residential house in Baramulla’s Uri town. (Express photo)

നിയന്ത്രണ രേഖാ പ്രദേശത്ത് പാകിസ്താൻ നടത്തിയ വെടിനിർത്തൽ ലംഘനം തികച്ചും അപലപനീയമാണെന്ന് ഇന്ത്യ. പ്രകോപനമില്ലാതെ നിയന്ത്രണ രേഖയിൽ പാകിസ്താൻ നടത്തിയ വെടിനിർത്തൽ ലംഘനം നടത്തി ഒരു ഉത്സവവേള തന്നെ ജമ്മുകശ്മീരിലെ സമാധാനം നശിപ്പിക്കാൻ തിരഞ്ഞെടുത്തത് വളരെ അപലപനീയമാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Advertisment

“പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ചുമതലയുള്ള ഉദ്യോഗസ്ഥനെ" വിളിച്ചുവരുത്തി സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി” എന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

"നിരപരാധികളായ സിവിലിയന്മാരെ മനപൂർവ്വം പാകിസ്ഥാൻ സൈന്യം ലക്ഷ്യമിടുന്നത് ഇന്ത്യ ശക്തമായി അപലപിക്കുന്നു. നിയന്ത്രണ രേഖാ പ്രദേശങ്ങളിൽ വെടിവയ്പ് നടത്താനും ജമ്മു കശ്മീരിൽ സമാധാനം തകർക്കാനും അക്രമങ്ങൾ നടത്താനും പാകിസ്ഥാൻ ഇന്ത്യയിലെ ഒരു ഉത്സവ വേള തിരഞ്ഞെടുത്തത് വളരെ പരിതാപകരമാണ്,” എംഇഎ പ്രസ്താവനയിൽ പറയുന്നു.

Advertisment

ഇന്ത്യയിലേക്കുള്ള അതിർത്തി കടന്നുകയറ്റത്തിന് പാകിസ്ഥാൻ നൽകുന്ന പിന്തുണയെ ശക്തമായി എതിർക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു പ്രദേശവും ഇന്ത്യയ്‌ക്കെതിരായ തീവ്രവാദത്തിന് ഉപയോഗിക്കാൻ അനുവദിക്കരുതെന്ന ഉഭയകക്ഷി പ്രതിബദ്ധത പാകിസ്ഥാനെ ഓർമ്മിപ്പിച്ചതാണെന്നും എംഇഎ പറഞ്ഞു.

നിയന്ത്രണ രേഖയിൽ വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തിൽ അഞ്ച് സുരക്ഷാ സേനാംഗങ്ങളും ആറ് സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. തിരിച്ചടിയിൽ “ആറ് മുതൽ എട്ട് വരെ” പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് സൈനിക വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Read More: അധിനിവേശം മാനസിക വൈകല്യം; ദീപാവലി ദിനത്തിൽ ചൈനയെ കടന്നാക്രമിച്ച് മോദി

ദാവർ, കെരൺ, ഉറി, നൗഗം എന്നിവ ഉൾപ്പെടുന്ന മേഖലകളിൽ വെടിനിർത്തൽ ലംഘനങ്ങൾ ആരംഭിച്ചെന്നും “മോർട്ടാറുകളും മറ്റ് ആയുധങ്ങളും” ഉപയോഗിച്ചതായും കരസേന പ്രസ്താവനയിൽ- പറഞ്ഞു. “പാകിസ്ഥാൻ മനഃപൂർവ്വം സിവിലിയൻ പ്രദേശങ്ങളെ ലക്ഷ്യമാക്കി,” എന്നും അതിൽ പറയുന്നു.

ഇന്ത്യൻ വെടിവയ്പിൽ കൊല്ലപ്പെട്ട പാകിസ്ഥാൻ സൈനികരിൽ രണ്ട് സ്പെഷ്യൽ സർവീസ് ഗ്രൂപ്പ് കമാൻഡോകളും ഉൾപ്പെടുന്നുവെന്ന് സേനാ വൃത്തങ്ങൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “ഒരു ഡസനോളം പാകിസ്ഥാൻ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു,” എന്നും അവർ പറഞ്ഞു.

Smoke emanating from exploded shells in the forest area of Gurez town in North Kashmir’s Bandipora district. (Express photo)

ഈ വർഷം, പാക്കിസ്ഥാന്റെ വെടിനിർത്തൽ നിയമലംഘനങ്ങളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. ഓദ്യോഗിക കണക്കുകൾ പ്രകാരം, ഈ വർഷം ഇതുവരെ ഇത്തരം 4,052 സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് - 2019 ലെ 3,233 വെടിനിർത്തൽ ലംഘനങ്ങളെക്കാൾ 25 ശതമാനം കൂടുതലാണത്.

കഴിഞ്ഞ രണ്ട് മാസമായി ഈ സംഭവങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒക്ടോബറിൽ 394 ലംഘനങ്ങളും ഈ മാസം ഇതുവരെ 128 ലംഘനങ്ങളും നടന്നതായാണ് കണക്ക്. വെള്ളിയാഴ്ചയ്ക്ക് മുമ്പ് വരെയുള്ള കണക്ക് പ്രകാരം ഈ വർഷം ഇത്തരം സംഭവങ്ങളിൽ 20 സാധാരണക്കാരും അഞ്ച് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

Loc In Kashmir Pakistan Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: