ന്യൂഡൽഹി: ദീപാവലി ദിനത്തിൽ ചൈനയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധിനിവേശം മാനസിക വൈകല്യമാണെന്ന് മോദി പരിഹസിച്ചു. രാജസ്ഥാനിലെ ജയ്‌സാൽമീറിൽ സൈനികർക്കൊപ്പമാണ് മോദി ഇത്തവണ ദീപാവലി ആഘോഷിച്ചത്. സൈനികരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുമ്പോഴാണ് മോദി ചൈനയ്‌ക്കെതിരെ വിമർശനമുന്നയിച്ചത്.

Read Also: ഫയലുകൾ വിളിച്ചുവരുത്താൻ അധികാരമുണ്ട്, നിയമസഭയുടെ അവകാശങ്ങൾ ലംഘിച്ചിട്ടില്ല: എൻഫോഴ്‌സ്‌മെന്റ്

രാജ്യത്തിൽ അതിർത്തി സംരക്ഷിക്കുന്നതിൽ നിന്ന് ഇന്ത്യയിലെ ജവാൻമാരെ പിന്തിരിപ്പിക്കാൻ ലോകത്ത് ഒരു ശക്തിക്കും സാധിക്കില്ലെന്ന് മോദി പറഞ്ഞു. അധിനിവേശങ്ങൾക്കും പിടിച്ചടക്കലുകൾക്കും ഇന്ത്യ എതിരാണെന്ന് മോദി പറഞ്ഞു. “അധിനിവേശ ശക്തികളാൽ ലോകമാകമാനം ഇന്ന് ദുരിതമനുഭവിക്കുകയാണ്. എല്ലാ അർത്ഥത്തിലും അധിനിവേശം ഒരു മാനസിക വൈകല്യമാണ്. അധിനിവേശത്തെ പിന്തുണയ്‌ക്കുന്നവർക്കെതിരെയുള്ള ഉറച്ച ശബ്‌ദമാണ് ഇന്ത്യയുടേത്,” മോദി പറഞ്ഞു.

Read Also: Happy Diwali: ഇരുണ്ട ദിനങ്ങളിൽ വെളിച്ചം വീശട്ടെ; ദീപാവലി ആശംസകളുമായി താരങ്ങൾ

“കാര്യങ്ങൾ മനസിലാക്കാനും രമ്യമായി ചർച്ച ചെയ്യാനുമാണ് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാൽ, ക്ഷമ പരീക്ഷിച്ചാൽ ശക്തമായി തന്നെ ഇന്ത്യ തിരിച്ചടിക്കും. രാജ്യത്തിന്റെ താൽപര്യങ്ങളിൽ ഇന്ത്യ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലെന്ന് ലോകത്തിനു ബോധ്യമായിട്ടുണ്ട്. ജവാൻമാർ രാജ്യത്തിനു സംരക്ഷണം നൽകുന്നു. ആഗോള തലത്തിൽ ഇന്ത്യ തലയയുയർത്തി നിൽക്കുന്നത് ജവാൻമാർ രാജ്യത്തെ സംരക്ഷിക്കുന്നതുകൊണ്ടാണ്,” മോദി പറഞ്ഞു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook