scorecardresearch

വ്യോമാതിർത്തി അടച്ചിടൽ; ഇന്ത്യയും പാക്കിസ്ഥാനും ഒരുമാസത്തേക്ക് കൂടി നീട്ടി

പാക് വ്യോമാതിർത്തി അടച്ചിടുന്നത് ഏകദേശം 800 വിമാനസർവ്വീസുകളെ ബാധിക്കുന്നുണ്ട്. ഇത് വർധിച്ച ഇന്ധന ഉപഭോഗത്തിന് കാരണമാകുന്നുവെന്ന് വിമാനകമ്പനികൾ പറയുന്നു

പാക് വ്യോമാതിർത്തി അടച്ചിടുന്നത് ഏകദേശം 800 വിമാനസർവ്വീസുകളെ ബാധിക്കുന്നുണ്ട്. ഇത് വർധിച്ച ഇന്ധന ഉപഭോഗത്തിന് കാരണമാകുന്നുവെന്ന് വിമാനകമ്പനികൾ പറയുന്നു

author-image
WebDesk
New Update
pak airspace11

വ്യോമാതിർത്തി അടച്ചിടൽ; ഇന്ത്യയും പാക്കിസ്ഥാനും ഒരുമാസത്തേക്ക് കൂടി നീട്ടി

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്കും വിമാനകമ്പനികൾക്കും നേരെ പാക്കിസ്ഥാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചിടുന്നത് ഒരുമാസത്തേക്ക് കൂടി നീട്ടി. ഇതിനുപിന്നാലെ പാക് വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചിടുന്നത് ഇന്ത്യൻ കമ്പനികളും ഒരുമാസത്തേക്ക് നീട്ടി. ജൂലൈ 24 വരെയാണ് അടച്ചിടൽ നീട്ടിയത്. 

Also Read:ഒസാമ എപ്പിസോഡ് മറക്കരുത്; ട്രംപിനോട് ശശി തരൂർ

Advertisment

കഴിഞ്ഞ ഏപ്രിൽ 24 മുതലാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വിലക്കേർപ്പെടുത്തിയത്. ഇതിനുമറുപടിയായി ഇന്ത്യൻ വ്യോമപാതയിൽ പാക് വിമാനങ്ങൾക്ക് ഇന്ത്യയും വിലക്കേർപ്പെടുത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇത് പാക്കിസ്ഥാന് കനത്ത ആഘാതമാണ് ഏൽപ്പിച്ചത്.

പാക് പഞ്ചാബ് പ്രവിശ്യയിലെ ജലസേചനത്തിനും കുടിവെള്ളത്തിനും ആശ്രയിക്കുന്നത് ഇന്ത്യയിൽ നിന്നുള്ള ഈ വെള്ളത്തെയാണ്. ഇതിനുപിന്നാലൊണ് ഇന്ത്യൻ വിമാനങ്ങൾക്ക് നേരെ പാക്കിസ്ഥാൻ തങ്ങളുടെ വ്യോമപാത അടച്ചത്. 

Also Read: ഇന്ത്യ ഒരു മധ്യസ്ഥതയും സ്വീകരിച്ചിട്ടില്ല, സ്വീകരിക്കുകയുമില്ല: ട്രംപിനോട് മോദി

Advertisment

പാക് വ്യോമാതിർത്തി അടച്ചിടുന്നത് ഏകദേശം 800 വിമാനസർവ്വീസുകളെ ബാധിക്കുന്നുണ്ട്. ഇത് വർധിച്ച ഇന്ധന ഉപഭോഗത്തിന് കാരണമാകുന്നുവെന്ന് വിമാനകമ്പനികൾ പറയുന്നു. ഇതിനൊപ്പം ഫ്‌ളൈറ്റ് ഷെഡ്യൂളിംഗിനെയും ഇത് ബാധിക്കുന്നുണ്ട്. പാക് വിമാനസർവ്വീസുകൾക്കും സമാനപ്രശ്‌നം ബാധിക്കുന്നുണ്ട്. 

അതേസമയം, അടിയന്തര ലാൻഡിങ് ആവശ്യമായ ഇന്ത്യൻ വിമാനത്തിന് പാക്കിസ്ഥാൻ വ്യോമപാത നിഷേധിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ചർച്ചയായിരിക്കുകയാണ്. അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് അടിയന്തര സഹായം തേടിയ ഇന്ത്യൻ വിമാനത്തിനാണ് പാക്കിസ്ഥാൻ വ്യോമപാത നിഷേധിച്ചത്. 

Also Read:സിന്ധുനദീജല കരാർ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇന്ത്യയ്ക്ക് വീണ്ടും കത്തയച്ച് പാക്കിസ്ഥാൻ

ആകാശച്ചുഴിയിൽപ്പെട്ട് അപകടം മുന്നിൽക്കണ്ട ഡൽഹി - ശ്രീനഗർ വിമാനത്തിന് പാക് വ്യോമ മേഖല ഉപയോഗിക്കാനുള്ള അനുമതി പാക്കിസ്ഥാൻ നിഷേധിച്ചത്. ഡൽഹിയിൽ നിന്നും ശ്രീനഗറിലേക്ക് അമൃതസർ മേഖയിലൂടെ സഞ്ചരിച്ച ഇൻഡിഗോ 6-ഇ2142 വിമാനത്തിലെ പൈലറ്റാണ് പാക് വ്യോമ മേഖല ഉപയോഗിക്കാൻ അനുമതി തേടി ലാഹോർ എയർട്രാഫിക് കൺട്രോളിനെ സമീപിച്ചത്. എന്നാൽ ലാഹോർ എയർട്രാഫിക് കൺട്രോൾ അനുമതി നിഷേധിക്കുകയായിരുന്നു.

Read More

പഹൽഗാം ഭീകരാക്രമണം: അറസ്റ്റിലായ രണ്ടുപേരെ അഞ്ചു ദിവസത്തേക്ക് എൻ‌ഐ‌എ കസ്റ്റഡിയിൽ വിട്ടു

India Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: