/indian-express-malayalam/media/media_files/uploads/2019/05/India-election-results-2019-If-NDA-falls-short-Congress-ready-with-a-three-step-Opp-plan.jpg)
India election results 2019 If NDA falls short Congress ready with a three-step Opp plan
India election results 2019: ഇന്നത്തെ ലോക് സഭ തെരെഞ്ഞെടുപ്പ് ഫലത്തിൽ ബിജെപി നയിക്കുന്ന എൻഡിഎ മൊത്തം സീറ്റുകളുടെ പകുതിയായ 272 സീറ്റിനു താഴെയാണ് നേടുന്നതെങ്കിൽ, സർക്കാർ രൂപീകരണത്തിനായി കോൺഗ്രസ് മറ്റ് പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന്, മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കാനുള്ള പദ്ധതി രൂപീകരിച്ചിട്ടുണ്ട്.
Read Lok Sabha Election Results 2019 Live Updates: എൻഡിഎ കുതിക്കുന്നു; ലീഡ് ചെയ്യുന്നത് 200ലധികം സീറ്റുകളിൽ
ഈ പദ്ധതി നടപ്പിലാക്കാൻ അഭിഷേക് മനു സിംഘ്‌വിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ നിയമ ടീം മൂന്ന് കത്തുകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് കോൺഗ്രസിലെ 'സോര്‍സുകള്‍' വ്യക്തമാക്കുന്നു. ഭൂരിപക്ഷ പരിധിയിൽ നിന്നും തീർത്തും കുറവ് സീറ്റുകളാണ് എൻഡിഎയ്ക്ക് ലഭിക്കുന്നതെങ്കിൽ, പുതിയ പേരുള്ള ഒരു പുതിയ സഖ്യം രൂപീകരിക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. യുപിഎയോടൊപ്പം പുതിയതായി വന്ന നിരവധി ഘടകങ്ങളും ഇതിൽ ഉൾപ്പെടും.
/indian-express-malayalam/media/post_attachments/yVNHATkaxiS7njDgy60r.jpg)
പുതിയ സഖ്യ രൂപീകരണത്തിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഈ മുന്നണിയിലുള്ള എല്ലാ നേതാക്കളുടെയും ഒപ്പോടു കൂടിയ ഒരു കത്ത് രാഷ്‌ട്രപതി റാം നാഥ് കോവിന്ദിന് അയക്കാനാണ് തീരുമാനം. ഇതേ തുടർന്ന് രണ്ടു കത്തുകൾ കൂടെ അയക്കും, ഒന്ന് സർക്കാർ രൂപീകരണത്തിനായുള്ള അവകാശം രേഖപ്പെടുത്തിക്കൊണ്ടും, രാത്രിയോട് കൂടെ അയക്കുന്ന മൂന്നാമത്തെ, പുതിയ മുന്നണിയുടെ നേതാക്കൾ ആരൊക്കെയാണ് എന്നത് അറിയിച്ചു കൊണ്ടും ആയിരിക്കും.
കത്തുകൾ തയ്യാറാക്കിയ സിംഘ്‌വി ചോദ്യങ്ങൾക്ക് മറുപടി പറയാൻ തയ്യാറായില്ലെങ്കിലും മറ്റ് സ്ത്രോതസ്സുകളിൽ നിന്നുമുള്ള വിവരമനുസരിച്ച് കത്തുകൾ തയ്യാറാക്കിയത് മുതിർന്ന കോൺഗ്രെസ് നേതാവായ ആഹ്മെദ് പട്ടേൽ, ജയറാം രമേശ്, രാഹുൽ ഗാന്ധിയുടെ അടുത്ത സഹായി കെ. രാജു, അഭിഷേക് സിംഘ്‌വി എന്നിവർ ചേർന്ന ചെറിയൊരു സംഘമാണെന്നാണ്.
എക്സിറ്റ് പോളുകൾ ബിജെപിക്ക് വ്യക്തമായ വിജയം പ്രവചിക്കുമ്പോഴും, കോൺഗ്രസ് വിശ്വസിക്കുന്നത് ബിജെപി ഏറ്റവും വലിയ ഭൂരിപക്ഷമുള്ള ഒറ്റ പാർട്ടിയായി വരികയാണെങ്കിലും, ഭൂരിപക്ഷം നേടുന്നതിൽ എൻഡിഎ പിന്നിലായിരിക്കുമെന്നാണ്. കോൺഗ്രസ് സ്ത്രോതസുകൾ വ്യക്തമാകുന്നത് പ്രകാരം, ജനസമ്മതിയുള്ളൊരു പ്രാദേശിക നേതാവിനെ (അഭിപ്രായ സമന്വയമുണ്ടാകുകയാണെങ്കിൽ) സർക്കാർ നയിക്കാനായി തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ചിന്തിക്കില്ലന്നും കോൺഗ്രസ് സോര്‍സുകള്‍ പറയുന്നു. പാർട്ടി കർണാടക മോഡൽ പിന്തുടരാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി.
കോൺഗ്രസിന്റെ ആഭ്യന്തര വിലയിരുത്തൽ പ്രകാരം - പല നേതാക്കൾക്ക് പല അഭിപ്രായമാണെങ്കിലും - 120 മുതൽ 140 സീറ്റ് വരെ പാർട്ടിക്ക് ലഭിക്കാമെന്നാണ്. കൂടാതെ അനേകം പ്രാദേശിക പാർട്ടികളോടൊപ്പം ചേർന്ന് ഒരു സർക്കാർ ഉണ്ടാക്കാൻ സാധിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുമെന്നും പ്രതീക്ഷിക്കുന്നു. ഉത്തർ പ്രദേശിൽ ബിജെപിക്ക് തടയിടാൻ കോൺഗ്രസ് എസ് പി -ബിഎസപി സഖ്യത്തിനെയും വലിയ തോതിൽ ആശ്രയിക്കുന്നുണ്ട്.
/indian-express-malayalam/media/media_files/uploads/2019/04/shashi-tharoor-udf-candidate.jpg)
കേരളത്തിൽ കോൺഗ്രസ് പാർട്ടി അതിശയിപ്പിക്കുന്ന നേട്ടം ഉണ്ടാക്കുമെന്നും, പഞ്ചാബ്, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ കൂടുതല്‍ സീറ്റുകൾ നേടുമെന്നും, ബിജെപി 2014-ൽ പൂർണ വിജയം നേടിയ ഹിന്ദി ഹൃദയഭാഗങ്ങളായ മധ്യപ്രദേശ്, ബീഹാർ, ഉത്തർ പ്രദേശ്, ഹരിയാന, ചണ്ഡീഗർഹ് എന്നിവിടങ്ങളിൽ ഒരല്‍പം കൂടി സീറ്റുകൾ നേടാനാകുമെന്ന വിലയിരുത്തത്തിലാണ് കോൺഗ്രസ് പാർട്ടി പ്രതീക്ഷ അര്‍പ്പിക്കുന്നത്.
2014-ൽ ബിജെപി അപ്രതീക്ഷിത വിജയം നേടിയെങ്കിലും, കോൺഗ്രസിനു സ്ഥിരമായി ലഭിക്കുന്ന മൊത്തം വോട്ടിനെ ഈ ബിജെപി കുതിച്ചുചാട്ടം ബാധിച്ചിട്ടില്ല എന്ന വസ്തുതയിൽ നിന്നും കൂടെയാണ് കോൺഗ്രസിന്റെ ആത്മവിശ്വാസം ഉടലെടുക്കുന്നത്. 2009-ലെ 11.9 കോടി വോട്ട് എന്നതിൽ നിന്നും 10.6 കൊടിയിലേക്ക് മാത്രമേ കോൺഗ്രസിന്റെ വോട്ടുകൾ മാറിയിട്ടുള്ളു.
ചില പ്രാദേശിക പാർട്ടികൾക്ക് തങ്ങളുടെ മധ്യസ്ഥ ചർച്ചയ്ക്കുള്ള ക്ഷണം സ്വീകാര്യമാകാൻ സാധ്യതയില്ല എന്ന വസ്തുത മനസിലാക്കിക്കൊണ്ട്, ടിഡിപി തലവനായ എൻ. ചന്ദ്രബാബു നായിഡു, എൻസിപി തലവനായ ശരദ് പവാർ എന്നിവരോട് പ്രതിപക്ഷ പാളയത്തുള്ള അഖിലേഷ് യാദവ്, മായാവതി, മമത ബാനർജീ എന്നിവരോടും, എൻഡിഎയിൽ ഇല്ലാത്ത നവീൻ പട്നായിക്, ജഗൻ മോഹൻ റെഡ്‌ഡി, കെ. ചന്ദ്രശേഖര റാവോ എന്നിവരുമായി ചർച്ച നടത്താൻ ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ് മടിക്കുന്നില്ല.
/indian-express-malayalam/media/media_files/uploads/2019/05/Mamata-Banerjieeee.jpg)
ഈ നേതാക്കളുടെ മനസ്സിൽ എന്താണെന്നുള്ളത് നായിഡുവും പവാറും കോൺഗ്രസിനെ അറിയിച്ചു. അത് ബിജെപിയെയും മോദിയെയും അധികാരത്തിൽ നിന്നും മാറ്റാനായി എന്ത് മാറ്റങ്ങൾ നടത്താനും, ഏത് കർത്തവ്യങ്ങൾ ഏറ്റെടുക്കാനും തങ്ങള്‍ തയ്യാറാണെന്നുള്ള സിഗ്നല്‍ നല്‍കാന്‍ കോൺഗ്രസിനെ 'പ്രോമ്പ്റ്റ്' ചെയ്തിട്ടുണ്ട്. ഏകദേശം എല്ലാ പ്രതിപക്ഷ നേതാക്കളും കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി പരസ്പരം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയും, നായിഡു വ്യക്തിപരമായി എല്ലാ പ്രധാനപ്പെട്ട നേതാക്കളെ കാണുകയും ചെയ്യുന്നുണ്ട്. പ്രതിപക്ഷ നേതാക്കളോട് സംസാരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും, യുപിഎ ചെയർ പേഴ്സൺ സോണിയ ഗാന്ധിയും ഒരു പടി പിന്നിലേക്ക് നിൽക്കുകയാണ് ഉണ്ടായത്.
Read in English: India election results 2019: If NDA falls short, Congress ready with a three-step Opp plan
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.