/indian-express-malayalam/media/media_files/uploads/2021/07/India-China.jpg)
ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള പന്ത്രണ്ടാം വട്ട കോര്‍പ്‌സ്-കമാന്‍ഡര്‍ തല സൈനിക ചര്‍ച്ച ഇന്ന് രാവിലെ മോള്‍ഡോയില്‍ വച്ച് നടക്കും. മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷമാണു വീണ്ടുമൊരു ചര്‍ച്ച നടക്കുന്നത്. ഏപ്രില്‍ ഒന്‍പതിനു നടന്ന അവസാന വട്ട ചര്‍ച്ച ഗുണപരമായ തീരുമാനമുണ്ടാകാതെ പിരിയുകയായിരുന്നു.
ഡെപ്‌സാങ് സമതലങ്ങള്‍ക്കൊപ്പം ഹോട്ട് സ്പ്രിങ്‌സ്, ഗോഗ്ര പോസ്റ്റ്, എന്നിവടങ്ങളില്‍നിന്നും ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പോയിന്റുകളില്‍നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ചൈന പതിനൊന്നാം വട്ട ചര്‍ച്ചയില്‍ വിസമ്മതിച്ചിരുന്നു. പാങ്കോങ് സോയുടെയും വടക്ക്, തെക്ക് കരകളകില്‍നിന്നും കൈലാസ് റേഞ്ചില്‍നിന്നും ഇരു രാജ്യങ്ങളുടെയും സൈനിക ട്രൂപ്പുകള്‍ ഫെബ്രുവരിയില്‍ പിന്തിരിഞ്ഞു.
പെട്രോളിങ് പോയിന്റ് 15, പിപി -17 എ, ഹോട്ട് സ്പ്രിങ്‌സ്, ഗോഗ്ര പോസ്റ്റ് എന്നിവിടങ്ങളില്‍നിന്ന് സൈനികരെ പിന്‍വലക്കാന്‍ ചൈന നേരത്തെ സമ്മതിച്ചിരുന്നുവെന്നും പിന്നീട് 'വിസമ്മതിച്ചതായും 2020-ല്‍ തീരുമാനമെടുക്കുന്നതില്‍ ഉള്‍പ്പെട്ട ഉന്നത ഉറവിടം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ഉണ്ടായ നേട്ടങ്ങളില്‍ ഇന്ത്യ സന്തുഷ്ടരായിരിക്കണമെന്നാണ് അവസാനം നടന്ന ചര്‍ച്ചയില്‍ ചൈന പറഞ്ഞതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്നുള്ള വിവരം.
ബാക്കിയുള്ള പ്രശ്‌നങ്ങള്‍, നിലവിലുള്ള കരാറുകള്‍ക്കും പ്രോട്ടോക്കോളുകള്‍ക്കും അനുസൃതമായി വേഗത്തില്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകത ഇരുരാജ്യങ്ങളും അംഗീകരിച്ചതായി ചര്‍ച്ചയ്ക്കു ശേഷം ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരുന്നു.
''കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍എസി)യില്‍നിന്നു വിട്ടുനില്‍ക്കുന്നതു സംബന്ധിച്ച് ശേഷിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇരുവിഭാഗവും വിശദമായ കാഴ്ചപ്പാടുകള്‍ കൈമാറി. ശേഷിക്കുന്ന പ്രശ്‌നങ്ങള്‍ നിലവിലുള്ള കരാറുകളും പ്രോട്ടോക്കോളുകളും അനുസരിച്ച് വേഗത്തില്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും അംഗീകരിച്ചു,'' സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍, മറ്റ് മേഖലകളില്‍ പിന്മാറ്റം പൂര്‍ത്തിയാക്കുന്നത് സൈനിക വ്യാപനം കുറയ്ക്കുന്നതിനും ശാന്തിയും സമാധാനവും പൂര്‍ണമായി പുനസ്ഥാപിക്കുന്നതിനും ഉഭയകക്ഷി ബന്ധത്തില്‍ പുരോഗതി സാധ്യമാക്കുന്നതിനും ഇരുപക്ഷത്തിനും വഴിയൊരുക്കുമെന്നും സൈന്യം വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.