Latest News

International Flights From India: രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടിയതായി ഡിജിസിഎ

International Flights From India: ഓൾ‌ കാർഗോ വിമാനങ്ങൾക്കും ഡി‌ജി‌സി‌എ പ്രത്യേക അംഗീകാരം നൽകിയ വിമാനങ്ങൾക്കും നിയന്ത്രണം ബാധകമല്ലെന്നും പ്രസ്താവനയിൽ‌ പറയുന്നു

airport, ie malayalam

International Flights From India: ന്യൂഡൽഹി: രാജ്യത്തെ ഷെഡ്യൂൾഡ് രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഓഗസ്റ്റ് 31 വരെ നീട്ടി.

“എന്നിരുന്നാലും, സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ യോഗ്യതയുള്ള അതോറിറ്റി തിരഞ്ഞെടുത്ത റൂട്ടുകളിൽ അന്താരാഷ്ട്ര ഷെഡ്യൂൾഡ് വിമാനങ്ങൾ അനുവദിച്ചേക്കാം,” എന്നും ഡിജിസിഎ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

രാജ്യാന്തര ഓൾ‌ കാർഗോ വിമാനങ്ങൾക്കും ഡി‌ജി‌സി‌എ പ്രത്യേക അംഗീകാരം നൽകിയ വിമാനങ്ങൾക്കും ഈ നിയന്ത്രണം ബാധകമല്ലെന്നും പ്രസ്താവനയിൽ‌ പറയുന്നു.

കോവിഡ് -19 രോഗബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് 2020 മാർച്ച് 23 മുതൽ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വാണിജ്യ യാത്രാ സേവനങ്ങൾ രാജ്യത്ത് നിർത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം മുതൽ വന്ദേ ഭാരത് മിഷനു കീഴിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പ്രവർത്തിക്കുന്നുണ്ട്.

Read More: India-UAE Flight News: അടച്ചിട്ടിട്ടും തിരക്കൊഴിയാതെ ഇന്ത്യ ഗൾഫ് വിമാന റൂട്ട്

യുഎസ്, യുകെ, യുഎഇ എന്നിവയുൾപ്പെടെ 24 രാജ്യങ്ങളിലേക്ക് “എയർ ബബിൾ” കരാർ പ്രകാരം ഇന്ത്യ അന്താരാഷ്ട്ര വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Flights from india scheduled international passenger flights suspension extended till august dgca

Next Story
കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ പ്രശാന്ത് കിഷോറിന്റെ പദ്ധതി; പ്രവര്‍ത്തക സമിതിയിൽ ചര്‍ച്ചകള്‍ക്കു തുടക്കംprashant kishor, prashant kishor congress revival, prashant kishor rahul gandhi, up elections, up assembly elections, up prashant kishor, congress prashant kishor, congress working committee, congress CWC, latest news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com