scorecardresearch

പിഴത്തീരുവയ്ക്ക് പിന്നാലെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ

ചൈന റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് കുറച്ചപ്പോള്‍ ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയുടെ ഇറക്കുമതി കൂടിയിട്ടുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു

ചൈന റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് കുറച്ചപ്പോള്‍ ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയുടെ ഇറക്കുമതി കൂടിയിട്ടുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു

author-image
WebDesk
New Update
Russia Oil new

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ

മുംബൈ: അമേരിക്ക പിഴത്തീരുവ ചുമത്തിയതിന് പിന്നാലെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ. ഓഗസ്റ്റ് മാസത്തില്‍ മാത്രം 290 കോടി യൂറോയുടെ (30,000 കോടി രൂപ) എണ്ണയാണ് ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങിയത്. ഇതോടെ സാധാരണയായി 310 കോടി യൂറോയുടെ എണ്ണ വാങ്ങുന്ന ചൈനയുടെ അടുത്തെത്തിയിരിക്കുകയാണ് ഇന്ത്യ.

Advertisment

Also Read:‘മോദി വളരെ അടുത്ത സുഹൃത്ത്’; ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്, സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

ഹെല്‍സിങ്കി ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കിയത്. ജൂലൈയില്‍ 270 കോടി യൂറോയുടെ എണ്ണയായിരുന്നു ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങിയിരുന്നത്. ചൈന 410 കോടി യൂറോയുടെ എണ്ണയായിരുന്നു വാങ്ങിയത്.

Also Read:ഇന്ത്യക്കെതിരായ തീരുവ സമ്മർദ്ദം ശരിയായ ആശയം; യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്: സെലെൻസ്കി

Advertisment

ചൈന റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് കുറച്ചപ്പോള്‍ ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയുടെ ഇറക്കുമതി കൂടിയിട്ടുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ അമേരിക്കയുടെ കടുത്ത അതൃപ്തി നിലനില്‍ക്കേയാണ് ഇന്ത്യ എണ്ണ വാങ്ങുന്നത് വര്‍ധിപ്പിച്ചത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിനെ തുടര്‍ന്ന് അമേരിക്ക ഇന്ത്യയ്ക്ക് 25 ശതമാനം പിഴത്തീരുവ ചുമത്തിയിരുന്നു.

അതേസമയം കരുതല്‍ ശേഖരത്തിലേക്കാണ് ചൈന കൂടുതല്‍ എണ്ണയും റഷ്യയില്‍ നിന്ന് വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇന്ത്യ എണ്ണ വാങ്ങുന്നത് വിപണി ലക്ഷ്യം വച്ചാണ്. ഇന്ത്യയില്‍ സംസ്‌കരിച്ച ഡീസലും പെട്രോളും കമ്പനികള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്.

Also Read:ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരും: നിർമല സീതാരാമൻ

ഓഗസ്റ്റില്‍ റഷ്യയില്‍ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങിയ രാജ്യം ചൈനയായിരുന്നു. അതേസമയം വാതകവും എണ്ണ ഉത്പന്നങ്ങളും കൂടുതല്‍ വാങ്ങിയത് തുര്‍ക്കിയും. എണ്ണ കൂടാതെ 51 കോടി യൂറോയുടെ കല്‍ക്കരി 28.4 കോടി യൂറോയുടെ പെട്രോളിയം ഉത്പന്നങ്ങളും ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Read More: അമേരിക്കയിൽ ഇന്ത്യൻ വംശജൻറെ കഴുത്തറുത്ത് കൊന്നു

Russia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: