scorecardresearch

കോവിഡാനന്തര ലോകം, വാക്‌സിന്‍ വികസനം; ബിൽഗേറ്റ്സുമായി മോദിയുടെ ചർച്ച

ലോകത്തിന്റെ പൊതു നേട്ടത്തിനായി ഇന്ത്യയുടെ കഴിവുകള്‍ എങ്ങനെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താമെന്നതു സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു.

ലോകത്തിന്റെ പൊതു നേട്ടത്തിനായി ഇന്ത്യയുടെ കഴിവുകള്‍ എങ്ങനെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താമെന്നതു സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു.

author-image
WebDesk
New Update
Bill Gates PM Modi meeting, Bill Gates PM Modi, PM Modi Bill Gates meeting, PM Modi Bill Gates, Bill Gates PM Modi coronavirus, coronavirus endemic, India news, Indian Express

ന്യൂഡൽഹി: കൊറോണ വൈറസ് പകർച്ചവ്യാധിയോടുള്ള ആഗോള രാജ്യങ്ങളുടെ പ്രതികരണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്‌സുമായി വ്യാഴാഴ്ച വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചു. വൈറസിനെ പ്രതിരോധിക്കാൻ ഗവേഷണത്തിലും വികസനത്തിലും ആഗോള ഏകോപനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്തു.

Read More: കോവിഡ്-19: 24 മണിക്കൂറിൽ നാലായിരത്തോളം പുതിയ രോഗികൾ

Advertisment

ലോകത്തിന്റെ പൊതു നേട്ടത്തിനായി ഇന്ത്യയുടെ കഴിവുകള്‍ എങ്ങനെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താമെന്നതു സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു.

"ബില്‍ഗേറ്റ്‌സുമായി വിപുലമായ ആശയവിനിമയം നടത്തി. കൊറോണ വൈറസിനെതിരേ പോരാടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍, കൊറോണക്കെതിരേയുള്ള പോരാട്ടങ്ങളില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍, കൊറോണയെ നേരിടാനുള്ള സാങ്കേതിക വിദ്യയുടെ പങ്ക്, വാക്‌സിന്‍ നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു" പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Advertisment

കോവിഡാനന്തര ലോകത്തെ ജീവിതശൈലി, സാമ്പത്തിക സംഘടന, സാമൂഹിക മനോഭാവം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയിലെ ആവശ്യമായ മാറ്റങ്ങളെ കുറിച്ച് വിശകലനം ചെയ്യുന്നതില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന് നേതൃത്വം നല്‍കാമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4000ത്തോളം പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും നൂറ് പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 81,970 ആയി. മരണ സംഖ്യ 2,649 ആയി ഉയർന്നു. നിലവിൽ 51,401 പേരാണ് ചികിത്സയിലുള്ളത്. 27,920 പേര്‍ രോഗമുക്തരായി.

രാജ്യത്ത് കോവിഡ് ഏറ്റവുമധികം നാശം വിതച്ചത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1602 കേസുകളാണ്. ഇതോടെ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 27,524 ആയി ഉയര്‍ന്നു. 44 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ സംസ്ഥാനത്ത് മരിച്ചത്. ഇതില്‍ 25 മരണവും മുംബൈയിലാണ്. സംസ്ഥാനത്ത് 1,019 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 6,059 പേർക്ക് രോഗം ഭേദമായി. സ്ഥിതി രൂക്ഷമായതോടെ മുംബൈ നഗരത്തിൽ ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടിയേക്കുമെന്നാണ് സൂചന.

Read in English: In meeting with Bill Gates, PM Modi discusses post-Covid world, vaccine to cure pandemic

Corona Virus Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: